റിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും

|

റിയൽ‌മിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ റിയൽമി ജിടി 5ജി അടുത്ത മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. റിയൽ‌മി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റിയൽമി ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഫ്രാൻസിസ് വോംഗ് അടുത്തിടെ ഇത് സംബന്ധിച്ച സൂചനകൾ ചോദ്യോത്തര വേളയിൽ നൽകിയിരുന്നു. മെയ് മാസത്തിൽ റിയൽമിയുടെ മൂന്നാം വാർഷികമാണ്. ഈ അവസരത്തിൽ പുതിയ ഡിവൈസ് പുറത്തിറക്കുമെന്നാണ് സുചനകൾ.

റിയൽമി

ഇന്ത്യ ഫോറത്തിൽ റിയൽമി ആരാധകരുമായി സംസാരിക്കുന്നതിന് ഇടയിലാണ് വോങ് പുതിയ ഡിവൈസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്. "ഞാൻ ഉപയോഗിക്കുന്ന ഡിവൈസ് റിയൽമിയുടെ അടുത്ത മുൻനിര സ്മാർട്ട്ഫോണാണ് എന്നും ഇത് ഞങ്ങളുടെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിൽ അവതരിപ്പിക്കും" എന്നുമാണ് അദ്ദേഹം പറഞ്ഞത്. റിയൽമിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് റിയൽ‌മി ജിടി 5ജി ആയതിനാൽ തന്നെ ഈ ഡിവൈസിന്റെ കാര്യം തന്നെയായിരിക്കും അദ്ദംഹം സൂചിപ്പിച്ചത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888
 

ഈ വർഷത്തെ കമ്പനിയുടെ സ്റ്റാർ ഫോണാണ് റിയൽ‌മി ജിടി 5ജി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റുമായിട്ടാണ് ഇത് വരുന്നത്. റിയൽ‌മി ജിടി 5ജിക്ക് പുറമെ ജിടി നിയോ എന്ന സ്മാർട്ട്ഫോണും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ഇല്ലെങ്കിലും ജിടി നിയോ ചില റെഗുലേറ്ററി ബോഡി വെബ്‌സൈറ്റുകളിൽ കണ്ടെത്തിയിട്ടുമ്ട്. പുതിയ ഫോണുകൾ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഇത്തരം വെബ്സൈറ്റുകളിൽ ലിസ്റ്റ് ചെയ്യേണ്ടത് ആവശ്യമാണ്. റിയൽ‌മി ജി‌ടി നിയോ ബി‌ഐ‌എസ് വെബ്‌സൈറ്റിലാണ് കണ്ടെത്തിയത്. ഇത് ഇന്ത്യയിലെ ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന സൂചന നൽകുന്നു.

റിയൽ‌മി ജിടി 5ജി: സവിശേഷതകൾ

റിയൽ‌മി ജിടി 5ജി: സവിശേഷതകൾ

റിയൽ‌മി ജിടി 5ജി സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് പി‌പി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റും 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. ഡിസ്പ്ലേയിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണിൽ 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമാണ് നൽകിയിട്ടുള്ളത്. യുഎസ്ബി-സി പോർട്ടിലൂടെ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4500 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ൽ ഈ ഡിവൈസ് പ്രവർത്തിക്കുന്നു.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 6 ജിബി റാം വേരിയന്റിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു; വിലയും സവിശേഷതകളും

ക്യാമറ

റിയൽമി ജിടി 5ജി സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. സെൽഫികൾക്കായി ഡിസ്പ്ലെയുടെ ഇടത് കോണിലെ പഞ്ച്-ഹോളിനുള്ളിൽ 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. ഫോണിലെ ക്യാമറ സെറ്റപ്പ് കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പിനെക്കാൾ മികച്ചതാണ്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഡിവൈസിൽ ഉണ്ട്. ഈ ഡിവൈസിന് 186 ഗ്രാം ഭാരമാണ് ഉള്ളത്.

Best Mobiles in India

English summary
Realme's latest flagship smartphone, the Realme GT 5G will be launched in India next month. This feature-packed device has already been launched in some other countries.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X