റിയൽമി ജിടി 5ജി ഇന്ത്യയിലെത്തുക വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായി

|

റിയൽമിയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണായ റിയൽമി ജിടി 5ജി കഴിഞ്ഞ ദിവസം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ഡിവൈസ് വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ ചിപ്പ്സെറ്റുമായി ഇന്ത്യയിൽ എത്തുന്ന ഏറ്റവും വില കുറഞ്ഞ ഡിവൈസ് ആയിരിക്കും റിയൽമി ജിടി 5ജി എന്നാണ് സൂചനകൾ. ഈ സ്മാർട്ട്ഫോൺ നേരത്തെ തന്നെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു.

 

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുള്ള മറ്റ് 5ജി ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റിയൽമി ജിടി 5ജി സ്മാർട്ട്ഫോണിന് ഭാരം വളരെ കുറവാണ്. ഈ ഡിവൈസ് യൂറോപ്യൻ വിപണിയിൽ വിവിധ കളർ ഓപ്ഷനുകളിൽ ലഭ്യമായിരുന്നു. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ഡോൾബി അറ്റ്‌മോസിന് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകൾ എന്നിങ്ങനെ മികച്ച സവിശേഷതകളുമായാണ് ഡിവൈസ് യൂറോപ്പിൽ ലോഞ്ച് ചെയ്തത്.

മികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾമികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

റിയൽ‌മി ജിടി 5ജി: വില

റിയൽ‌മി ജിടി 5ജി: വില

കഴിഞ്ഞ ദിവസം യൂറോപ്പിൽ നടന്ന ലോഞ്ച് ഇവന്റിൽ വച്ച് റിയൽമി ജിടി 5ജിയുടെ വില പ്രഖ്യാപിച്ചിരുന്നു. റിയൽമി ജിടി 5ജി 12 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഡാഷിംഗ് ബ്ലൂ, ഡാഷിംഗ് സിൽവർ, വെഗൻ ലെതർ പതിപ്പിന് 599 യൂറോ വിലവരും. യൂറോപ്പിൽ നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിലിനിടെ ഈ ഡിവൈസ് 499 യൂറോയ്ക്ക് ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റും ലഭ്യമാണ്. ഈ ഡിവൈസിന് 449 യൂറോ ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 39,900 രൂപയാണ്.

റിയൽ‌മെ ജിടി 5ജി: സവിശേഷതകൾ
 

റിയൽ‌മെ ജിടി 5ജി: സവിശേഷതകൾ

മികച്ച പെർഫോമൻസ് വേണ്ട ആളുകൾക്ക് സ്വന്തമാക്കാവുന്ന ഫോണാണ് റിയൽ‌മി ജിടി 5ജി. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റാണ്. ഇത് ആൻഡ്രോയിഡ് ഫോണുകൾക്കായി ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും ശക്തമായ ചിപ്പ്സെറ്റാണ്. ഈ ഡിവൈസിൽ 5ജി സപ്പോർട്ടും നൽകിയിട്ടുണ്ട്. റിയൽ‌മി ജിടി 5ജിയിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റും 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും നൽകിയിട്ടുണ്ട്. ഡിസ്പ്ലെയിൽ തന്നെ ഫിങ്കർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

ട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയുംട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയും

സ്റ്റോറേജ്

12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഉള്ള ഈ ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്. യുഎസ്ബി-സി പോർട്ടിലൂടെ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഡിവൈസിൽ 4500 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. വയർലെസ് ചാർജിങ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടില്ല.

ക്യാമറ

ഫോട്ടോഗ്രാഫിക്കായി 64 മെഗാപിക്സൽ സോണി സെൻസർ, 8 മെഗാപിക്സൽ, പിന്നിൽ 2 മെഗാപിക്സൽ സെൻസർ എന്നിവയാണ് റിയൽമി ജിടി 5ജിയിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കായി ഡിസ്പ്ലെയുടെ മുകളിൽ ഇടത് കോണിലുള്ള പഞ്ച്-ഹോളിനുള്ളിൽ 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. പരമാവധി പെർഫോമൻസ് നൽകുന്നതിന് പ്രോസസറിന്റെ മുൻ‌ഗണന വീണ്ടും ക്രമീകരിക്കുന്ന ജിടി മോഡും ഫോണിലുണ്ട്.

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി ഫോണുകൾപുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Realme's latest 5G smartphone Realme GT5G was launched in the European market yesterday. This device is an affordable flagship smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X