റിയൽ‌മി ജിടി മാസ്റ്റർ എക്‌സ്‌പ്ലോറർ എഡിഷൻ, ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

|

റിയൽ‌മി ജിടി മാസ്റ്റർ എക്സ്പ്ലോറർ എഡിഷൻ, റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ എന്നീ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. ചൈനയിലാണ് ഈ ഡിവൈസുകൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത ഡിസൈനർ നാവോട്ടോ ഫുകസാവയുമായി സഹകരിച്ചാണ് റിയൽമി പുതിയ രണ്ട് ഫോണുകളും ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ട് മോഡലുകളും ആൻഡ്രോയിഡ് 11ലാണ് പ്രവർത്തിക്കുന്നത്. രണ്ട് മോഡലുകളും ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പ്സെറ്റുകളിലാണ് പ്രവർത്തിക്കുന്നത്.

 

റിയൽ‌മി ജിടി മാസ്റ്റർ എക്സ്പ്ലോറർ എഡിഷൻ, മാസ്റ്റർ എഡിഷൻ: വില

റിയൽ‌മി ജിടി മാസ്റ്റർ എക്സ്പ്ലോറർ എഡിഷൻ, മാസ്റ്റർ എഡിഷൻ: വില

റിയൽമി ജിടി മാസ്റ്റർ എക്സ്പ്ലോറർ എഡിഷന്റെ 8 ജിബി + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് സിഎൻ‌വൈ 2,899 (ഏകദേശം 33,400 രൂപ) വിലയുണ്ട്. 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 3,199 (ഏകദേശം 36,900 രൂപ) ആണ് വില. സ്യൂട്ട്കേസ് ആപ്രിക്കോട്ട്, സ്യൂട്ട്കേസ് ഗ്രേ നിറങ്ങളിൽ ഇത് ലഭ്യമാകും. റിയൽമി ജിടി മാസ്റ്റർ എഡിഷൻ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 2,399 (ഏകദേശം 27,700 രൂപ) വിലയുണ്ട്. 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റ് മോഡലിന് സി‌എൻ‌വൈ 2,599 (ഏകദേശം 30,00 രൂപ) ആണ് വില. ഡോൺ, സ്നോ മൌണ്ടെയ്ൻ നിറങ്ങളിൽ ഇത് ലഭ്യമാണ്.

റിയൽ‌മി ജിടി മാസ്റ്റർ എക്സ്പ്ലോറർ എഡിഷൻ: സവിശേഷതകൾ
 

റിയൽ‌മി ജിടി മാസ്റ്റർ എക്സ്പ്ലോറർ എഡിഷൻ: സവിശേഷതകൾ

120 ഹെർട്സ് റിഫ്രഷ് റേറ്റും 480 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽമി ജിടി മാസ്റ്റർ എക്സ്പ്ലോറർ എഡിഷൻ വരുന്നത്. ഡിസി ഡിമ്മിംഗിനൊപ്പം 1,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഡിസിഐ-പി 3 കളർ സ്പേസിന്റെ 100 ശതമാനം കവറേജും ഇത് സപ്പോർട്ട് ചെയ്യുന്നു. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയാണ്. ഈ ഡിവൈസ് ആൻഡ്രോയിഡ് 11ലാണ് പ്രവർത്തിക്കുന്നത്.

സാംസങ് ഗാലക്‌സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾസാംസങ് ഗാലക്‌സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

ക്യാമറ

50 മെഗാപിക്സൽ സോണി ഐഎംഎക്സ് 766 പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 481 സെൻസർ, മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി ജിടി മാസ്റ്റർ എക്‌സ്‌പ്ലോറർ എഡിഷനിൽ ഉള്ളത്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ സോണി ഐഎംഎക്സ് 615 സെൻസർ നൽകിയിട്ടുണ്ട്. ഡിസ്പ്ലേയുടെ മുകളിൽ ഇടത് കോണിലുള്ള ഹോൾ-പഞ്ച് കട്ട് ഔട്ടിലാണ് ഇത് നൽകിയിട്ടുള്ളത്.

ബാറ്ററി

റിയൽ‌മി ജിടി മാസ്റ്റർ എക്‌സ്‌പ്ലോറർ എഡിഷൻ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് വരുന്നത്. വേപ്പർ ചേമ്പർ കൂളിങ്, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ സപ്പോർട്ട് എന്നിവയും ഫോണിലുണ്ട്. മികച്ച വൈബ്രേഷനുകൾക്കും എൻ‌എഫ്‌സി കണക്റ്റിവിറ്റിക്കും 4ഡി ടാക്റ്റൈൽ എഞ്ചിനാണ് ഉള്ളത്. ഫോണിന്റെ ഭാരം 183 ഗ്രാമാണ്.

റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ: സവിശേഷതകൾ

റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ: സവിശേഷതകൾ

റിയൽ‌മി ജിടി മാസ്റ്റർ എഡിഷനിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 100 ശതമാനം ഡിസിഐ-പി 3 കവറേജ്, ഡിസി ഡിമ്മിംഗ് എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസ് ആൻഡ്രോയിഡ് 11ലാണ് പ്രവർത്തിക്കുന്നത്.

ഇന്ത്യയിലെ മികച്ച സെൽഫി ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾഇന്ത്യയിലെ മികച്ച സെൽഫി ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

ട്രിപ്പിൾ റിയർ ക്യാമറ

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ്/ 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. 32 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഡിവൈസിൽ ഉണ്ട്. ഇതിന് എഫ് / 2.5 അപ്പർച്ചർ ലെൻസാണ് ഉള്ളത്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,300 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. റിയൽമി ജിടി മാസ്റ്റർ എഡിഷനിലും വേപ്പർ ചേമ്പർ കൂളിംഗ് സംവിധാനം ഉണ്ട്.

Most Read Articles
Best Mobiles in India

English summary
Realme GT Master Explorer Edition and Realme GT Master Edition smartphones launched. These devices are introduced in China.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X