റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാം

|

റിയൽ‌മി പുതിയ സ്മാർട്ട്ഫോണായ റിയൽ‌മി ജിടി നിയോ 2 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച സവിശേഷതകളോടെയാണ് ഈ ഫോൺ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെയായിരിക്കും ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. റിയൽമി ജിടി നിയോയുടെ പിൻഗാമിയായി എത്തുന്ന ഈ ഡിവൈസ് കഴിഞ്ഞ മാസം തന്നെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോൾ കട്ടൗട്ട്, ചതുരാകൃതിയിലുള്ള പിൻ ക്യാമറ സെറ്റപ്പ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്നാപ്ഡ്രാഗൺ 870 പ്രോസസർ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് ഈ ഡിവൈസിനറെ സവിശേഷതകൾ.

 

റിയൽമി ജിടി നിയോ 2 5ജി: വില, വിൽപ്പന

റിയൽമി ജിടി നിയോ 2 5ജി: വില, വിൽപ്പന

റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിൽ 31,999 രൂപയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 35,999 രൂപ വിലയുണ്ട്. നിയോ ഗ്രീൻ, നിയോ ബ്ലാക്ക്, നിയോ ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്‌സൈറ്റുകൾ വഴി ഈ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും.

ഒക്ടോബറിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾഒക്ടോബറിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

ആദ്യ വിൽപ്പന
 

റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഒക്ടോബർ 17ന് നടക്കും. ആദ്യ വിൽപ്പനയിൽ പ്രത്യേക ഓഫറുകലും ഈ ഡിവൈസിന് ഉണ്ട്. റിയൽമി വെബ്സൈറ്റിലൂടെ ആദ്യ വിൽപ്പനയിൽ ഫോൺ സ്വന്തമാക്കുന്ന ആളുകൾക്ക് ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റ് 24,999 രൂപയ്ക്ക് ലഭിക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപ മാത്രം നൽകിയാൽ മതിയാകും. വലിയ വിലക്കിഴിവാണ് ഡിവൈസിന് ലഭിക്കുന്നത്. നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫർ. റിയൽമി ഫെസ്റ്റിവൽ സെയിലാണ് ഈ വിലക്കിഴിവ് നൽകുന്നത്.

റിയൽമി ജിടി നിയോ 2 5ജി: സവിശേഷതകൾ

റിയൽമി ജിടി നിയോ 2 5ജി: സവിശേഷതകൾ

റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോണിൽ 6.62 ഇഞ്ച് എഫ്എച്ച്ഡി+ ഇ 4 അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 600 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും 1300 നിറ്റ്സ് ബ്രൈറ്റ്നസുമുള്ള ഈ ഡിസ്പ്ലെയ്ക്ക് സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. പഞ്ച് ഹോൾ ഡിസൈനാണ് ഡിസ്പ്ലെയ്ക്ക് ഉള്ളത്. ഡിവൈസിന്റെ പിൻഭാഗത്ത് മറ്റ് ഫിനിഷ് പാനലാണ് ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. അഡ്രിനോ 650 ജിപിയുവും ഇതിനൊപ്പം നൽകിയിട്ടുണ്ട്.

കിടിലൻ ഫീച്ചറുകൾ 9,499 രൂപയ്ക്ക്, മോട്ടറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുകൾ 9,499 രൂപയ്ക്ക്, മോട്ടറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ വരുന്നത്. 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ് 120 ഡിഗ്രി എഫ്‌ഒവി, പോർട്രെയിറ്റ് ഷോട്ടുകൾക്കായി 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 16 എംപി ക്യാമറയും നൽകിയിട്ടുണ്ട്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഡോൾബി അറ്റ്മോസ്, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഡിവൈസിൽ ഉണ്ട്.

സ്റ്റോറേജ്

12 ജിബി റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായിട്ടാണ് റിയൽമി ജിടി നിയോ 2 5ജി വരുന്നത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. ഡൈനാമിക് റാം എക്സ്പാൻഷനും ഈ ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മി യുഐ 2.0 കസ്റ്റം സ്കിന്നിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. കണക്റ്റിവിറ്റി ഫീച്ചറുകളായി ഈ ഡിവൈസിൽ 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. 199.8 ഗ്രാമാണ് ഡിവൈസിന്റെ ഭാരം.

റെഡ്മി നോട്ട് 11 സീരീസ് പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് അടക്കമുള്ള പ്രീമിയം സവിശേഷതകളുമായിറെഡ്മി നോട്ട് 11 സീരീസ് പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് അടക്കമുള്ള പ്രീമിയം സവിശേഷതകളുമായി

Best Mobiles in India

English summary
Realme GT Neo 2 5G smartphone launched in India. Realme's new smartphone will be available in two variants. Price of Realme GT Neo 2 5G starts from Rs 31,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X