ഈ ആഴ്ച്ച ഇന്ത്യൻ വിപണിയിലെത്തുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

|

കൊവിഡ് കാലം പതിയെ നമ്മുടെ ജീവിതത്തിൽ നിന്നും വിട്ടൊഴിയുകയാണ്. ഈ അവസരത്തിൽ മറ്റെല്ലാ മേഖലകളെയും പോലെ സ്മാർട്ട്ഫോൺ വിപണിയും സജീവമാവുകയാണ്. നിരവധി പുതിയ സ്മാർട്ട്ഫോൺ ലോഞ്ചുകൾ കഴിഞ്ഞ മാസം മുതൽ നടക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും പുതിയ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഈ ആഴ്ച്ചയിലും നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനികൾ. മികച്ച സവിശേഷതകൾ അടങ്ങുന്ന സ്മാർട്ട്ഫോണുകൾ ഈ ആഴ്ച്ചയിൽ വിപണിയിലെത്തും. ഈ ആഴ്ച്ച വിപണിയിലെത്തുന്ന മികച്ച നാല് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ റിയൽമി, വൺപ്ലസ്, മോട്ടറോള, അസൂസ് തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകളാണ് ഉള്ളത്.

 

സ്മാർട്ട്ഫോണുകൾ

ഒക്ടോബറിന്റെ രണ്ടാം വാരത്തിൽ പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകളിൽ റിയൽമി ജിടി നിയോ 2, വൺപ്ലസ് 9ആർടി, അസൂസ് 8Z, മോട്ടറോള ഇ40 എന്നീ ഡിവൈസുകളാണ് ഉള്ളത്. മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസുകൾ പുറത്തിറങ്ങുക എന്നകാര്യം ഉറപ്പാണ്. റിയൽമി ജിടി നിയോ 2 ഗെയിമിങ് ഫീച്ചറുകളോടെയായിരിക്കും വരുന്നത്. വൺപ്ലസ് ആർടി സ്മാർട്ട്ഫോൺ വൺപ്ലസ് 9 സീരിസിന്റെ പ്രൌഢി തുടരുന്ന ഫോൺ തന്നെയായിരിക്കും. അസൂസ് 8Z സ്മാർട്ട്ഫോൺ മറ്റ് സെൻഫോണുകളെ പോലെ തന്നെ ആകർഷകമായ സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ടായിരിക്കും. മോട്ടറോള ഇ40 സ്മാർട്ട്ഫോൺ മോട്ടറോളയുടെ മിഡ്റേഞ്ചിലെ പുതിയ ഫോണായിരിക്കും. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകളും ലോഞ്ച് ചെയ്യാൻ പോകുന്ന തിയ്യതികളും വിശദമായി നോക്കാം. ഇതിൽ ചില ഡിവൈസുകളുടെ ലോഞ്ച് തിയ്യതി ഇതുവരെ കൃത്യായി പ്രഖ്യാപിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കുക.

സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച വിവോയുടെ ഈ കിടിലൻ ഫോൺ നാളെ മുതൽ വാങ്ങാംസ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച വിവോയുടെ ഈ കിടിലൻ ഫോൺ നാളെ മുതൽ വാങ്ങാം

റിയൽമി ജിടി നിയോ 2
 

റിയൽമി ജിടി നിയോ 2

റിയൽമി ജിടി നിയോ 2 ഒക്ടോബർ 13ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. സ്നാപ്ഡ്രാഗൺ 870 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 12 ജിബി വരെ റാം ഉണ്ടായിരിക്കും. 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിൽ നൽകും. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 600 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് എന്നീ സവിശേഷതകൾ ഉള്ള സാംസങ് ഇ4 അമോലെഡ് ഡിസ്പ്ലേയായിരിക്കും റിയൽമി ജിടി നിയോ 2 സ്മാർട്ട്ഫോണിൽ നൽകുക. 65W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഈ സ്മാർട്ട്‌ഫോൺ സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ കൂളിംഗ് സിസ്റ്റവുമായിട്ടായിരിക്കും വരുന്നത്. ഇത് താപനില 18 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ സഹായിക്കും. ഗെയിമർമാർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു സ്മാർട്ട്ഫോൺ തന്നെയായിരിക്കും ഇത്.

വൺപ്ലസ് 9ആർടി

വൺപ്ലസ് 9ആർടി

വൺപ്ലസ് 9 സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 9ആർടി സ്മാർട്ട്ഫോൺ ഒക്ടോബർ 13ന് ഇന്ത്യയിൽ അവതരിപ്പിക്കും. ബെഞ്ച്മാർക്ക് ലിസ്റ്റിങ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് പുതിയ വൺപ്ലസ് സ്മാർട്ട്‌ഫോണിൽ 6.55 ഇഞ്ച് സാംസങ് ഇ3 ഫുൾ എച്ച്‌ഡി+ (1,080x2,400 പിക്‌സൽസ്) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. 120Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയിൽ ഉണ്ടായിരിക്കും. 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 766 പ്രൈമറി സെൻസർ, 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 481 സെൻസർ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ എന്നിവയുൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണിൽ ഉണ്ടാവുക. ഈ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സോണി IMX471 സെൽഫി ക്യാമറ സെൻസറായിരിക്കും ഉണ്ടാവുക.

ഒക്ടോബറിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾഒക്ടോബറിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

അസൂസ് 8Z

അസൂസ് 8Z

കരുത്തൻ സ്മാർട്ട്ഫോണുകൾ കൊണ്ട് ഗെയിമർമാരുടെയും മൾട്ടി ടാസ്കിങ് ചെയ്യുന്നവരുടെയും പ്രീയപ്പെട്ട ബ്രാന്റായി മാറിയ അസൂസിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളാണ് അസൂസ് 8Z (സെൻഫോൺ 8) സീരീസിൽ ഉണ്ടാവുക. ഈ സ്മാർട്ട്ഫോണുകൾ വരും ദിവസങ്ങളിൽ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. അസൂസ് സെൻഫോൺ 8 ഫ്ലിപ്പിനൊപ്പം മെയ് മാസത്തിലാണ് ഫോൺ ആദ്യമായി അവതരിപ്പിച്ചത്. അസൂസ് ഔദ്യോഗിക വെബ്സൈറ്റിൽ ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഫോണിന്റെ ലോഞ്ചിംഗ് തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 5.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയുമായിട്ടായിരിക്കും ഫോൺ പുറത്തിറങ്ങുക. എച്ച്ഡിആർ10, 120Hz റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകളും ഈ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ഉണ്ടായിരിക്കും. നേരത്തെ പുറത്തിറങ്ങിയിട്ടുള്ള അസൂസ് സെൻഫോൺ സീരിസ് സ്മാർട്ട്ഫോണുകളെ പോലെ ജനപ്രീതി നേടാനുള്ള സവിശേഷതകൾ ഡിവൈസിൽ ഉണ്ടായിരിക്കും.

മോട്ടറോള ഇ40

മോട്ടറോള ഇ40

മോട്ടറോളയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പുതിയ ഫോണാണ് മോട്ടറോള ഇ40. ഇ സീരിസിലെ പുതിയ സ്മാർട്ട്ഫോൺ ഒക്ടോബർ 12ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഡിവൈസിന്റെ ടീസർ ഫ്ലിപ്പ്കാർട്ട് വഴി മോട്ടറോള പുറത്ത് വിട്ടിട്ടുണ്ട്. മോട്ടറോള ഇ40 സ്മാർട്ട്ഫോണിൽ പഞ്ച്-ഹോൾ ഡിസൈനായിരിക്കും ഉണ്ടാവുക എന്ന് ടീസറിൽ നിന്നും വ്യക്തമാകുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഡിസ്പ്ലെയിൽ ഉണ്ടായിരിക്കും. 1.8GHz ക്ലോക്ക് സ്പീഡുള്ള യൂണിസോക്ക് ടി700 ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. നാളെ ലോഞ്ച് ചെയ്യുന്ന ഈ ഡിവൈസ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ജനപ്രീതി നേടുമെന്ന് ഉറപ്പാണ്. മിഡ്റേഞ്ച് വിഭാഗത്തിൽ ആയിരിക്കും ഈ ഡിവൈസ് അവതരിപ്പിക്കുന്നത്.

ഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
List of smartphones that will be launched this week include the Realme GT Neo 2, OnePlus 9RT, Asus 8Z and Motorola E40.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X