5 മിനുറ്റിൽ പകുതി ബാറ്ററി ചാർജ് ചെയ്യാം, റിയൽമി ജിടി നിയോ 3 ഇന്ത്യയിലെത്തി

|

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഗെയിമർമാരെ ലക്ഷ്യമാക്കി അവതരിപ്പിച്ച ഈ പ്രീമിയം ഫോണിൽ മികച്ച സവിശേഷതകളാണ് ഉള്ളത്. സ്‌മാർട്ട്‌ഫോണുകൾക്കായുള്ള ഏറ്റവും വേഗതയേറിയ ബാറ്ററി ചാർജിങ് ടെക്നോളജികളിലൊന്നുമായിട്ടാണ് റിയൽമി ജിടി നിയോ 3 വരുന്നത്. ഈ ഡിവൈസ് 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. വെറും 5 മിനിറ്റിനുള്ളിൽ പകുതി ബാറ്ററി ചാർജ് ചെയ്യാൻ ഈ ചാർജിങ് ടെകനോളജിക്ക് സാധിക്കുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്. ഇന്നലെ ലോഞ്ച് ചെയ്ത വൺപ്ലസ് 10ആറിന് കനത്ത മത്സരം നൽകാൻ ഈ ഡിവൈസിന് സാധിക്കും.

 

റിയൽമി ജിടി നിയോ 3

റിയൽമി ജിടി നിയോ 3 ഈ വർഷം ആദ്യം ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഈ ഡിവൈസിന്റെ രണ്ട് വേരിയന്റുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ ആദ്യത്തേത് അൾട്രാ ഫാസ്റ്റ് 150W ചാർജിങ് സപ്പോർട്ടുള്ളതും രണ്ടാമത്തേത് 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ളതുമാണ്. ഈ മോഡലുകൾ തമ്മിൽ വിലയുടെ കാര്യത്തിലും വ്യത്യാസം ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റ്, 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയെല്ലാം ഈ ഡിവൈസിലുണ്ട്.

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വില 12,999 രൂപ മുതൽപോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വില 12,999 രൂപ മുതൽ

റിയൽമി ജിടി നിയോ 3: ഇന്ത്യയിലെ വില
 

റിയൽമി ജിടി നിയോ 3: ഇന്ത്യയിലെ വില

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ചാർജിങ് വേഗതയെ അടിസ്ഥാനമാക്കി രണ്ട് മോഡലുകളിൽ ലഭ്യമാകും. ഈ മോഡലുകൾ മൊത്തം മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭിക്കും. 80W മോഡലിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 36,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 38,999 രൂപ വിലയുണ്ട്. 150W മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 42,999 രൂപയാണ് വില.

ഓഫറുകൾ

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ വാങ്ങാനായി നിങ്ങൾ ഒരു എസ്ബിഐ കാർഡ് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് 7,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും. ഈ കിഴിവ് ലഭിച്ചാൽ 80W മോഡലിന്റെ വില 29,999 രൂപയും 31,999 രൂപയുമായി കുറയും. 150W മോഡലിന് 35,999 രൂപയായിരിക്കും കിഴിവിന് ശേഷമുള്ള വില. റിയൽമിയുടെ ഓൺലൈൻ സ്റ്റോറിലൂടെയും ഫ്ലിപ്പ്കാർട്ടിലൂടെയും ഷോപ്പുകളിലും മെയ് 4 ന് ഉച്ചയ്ക്ക് 12 മണി മുതൽ റിയൽമി ജിടി നിയോ 3 വിൽപ്പനയ്ക്ക് എത്തും.

വൺപ്ലസിന്റെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി പുറത്തിറങ്ങിവൺപ്ലസിന്റെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി പുറത്തിറങ്ങി

റിയൽമി ജിടി നിയോ 3: സവിശേഷതകൾ

റിയൽമി ജിടി നിയോ 3: സവിശേഷതകൾ

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റുണ്ട്. റിഫ്രഷ് റേറ്റ് കുറച്ചുകൊണ്ടുവരാൻ നിങ്ങൾക്ക് ഗ്രാനുലാർ സെറ്റിങ്സും ലഭിക്കും. ഡിസ്‌പ്ലേയ്ക്ക് 100 ശതമാനം DCI-P3 കളർ ഗാമറ്റ് ഉണ്ട്. ഇത് 1 ബില്ല്യണിലധികം നിറങ്ങൾ സപ്പോർട്ട് ചെയ്യുന്നു. സുരക്ഷയ്ക്കായി ഡിസ്പ്ലെയ്ക്ക് മുകളിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. 12 ജിബി വരെ LPDDR5 റാമും 256 ജിബി UFS 3.1 സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0 സ്‌കിന്നിലാണ് പ്രവർത്തിക്കുന്നത്.

പ്രോസസർ

റിയൽമി ജിടി നിയോ 3 കമ്പനിയുടെ പ്രീമിയം ഫോണാണ് എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും റിയൽമി ജിടി 2 പ്രോ പോലെയുള്ള ഏറ്റവും പെർഫോമൻസ് നൽകാൻ ഇതിന് സാധിക്കില്ല. മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റാണ് ഈ ഡിവൈസിലുള്ളത്. ഇത് മിഡ് റേഞ്ച് മാർക്കറ്റിലെ ഏറ്റവും വേഗതയേറിയ പ്രോസസറാണ്. ഈ ചിപ്‌സെറ്റ് മികച്ച പെർഫോമൻസ് നൽകുന്നു എന്ന് മാത്രമല്ല ഉപയോഗത്തിലില്ലാത്തപ്പോൾ ബാറ്ററിയെ സംരക്ഷിക്കുകയും ചെയ്യുന്നു. ഗെയിമർമാരെ സംബന്ധിച്ചിടത്തോളം പെർഫോമൻസ് തൃപ്തികരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ച് മികച്ച പെർഫോമൻസ് നൽകുന്ന ഡിവൈസ് തന്നെയായിരിക്കും ഇത്.

17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ

ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് റിയൽമി ജിടി നിയോ 3 വരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി ക്യാമറയാണ് ഡിവൈസിലുള്ളത്. ഇതിനൊപ്പം 119 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും റിയൽമി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സാംസങ് സെൻസറാണ് ഡിവൈസിലുള്ളത്. ഇത് ഡിസ്പ്ലേയുടെ മധ്യഭാഗത്ത് പഞ്ച്-ഹോളിനുള്ളിൽ നൽകിയിരിക്കുന്നു.

ബാറ്ററി

വൈഫൈ 6 സപ്പോർട്ട് ചെയ്യുന്ന ഡിവൈസാണ് റിയൽമി ജിടി നിയോ 3. അതുകൊണ്ട് തന്നെ ലോ ലേറ്റൻസിയിൽ ഗെയിമിങ് മികച്ചതായിരിക്കും. ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളും ഈ ഡിവൈസിലുണ്ട്. ഫാസ്റ്റ് ചാർജിങിനെ അടിസ്ഥാനമാക്കി രണ്ട് വേരിയന്റുകളുള്ളതിനാൽ, ബാറ്ററി ശേഷിയും വ്യത്യസ്തമാണ്. 80W മോഡലിൽ 5000mAh ബാറ്ററിയാണ് ഉള്ളത്. അതേസമയം 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള മോഡലിൽ 4500mAh ബാറ്ററിയും നൽകിയിട്ടുണ്ട്. രണ്ട് വേരിയന്റുകളും ചാർജ് ചെയ്യാൻ യുഎസ്ബി-സി പോർട്ടാണ് ഉപയോഗിക്കുന്നത്. ഫോണിനൊപ്പം ചാർജറും റിയൽമി പായ്ക്ക് ചെയ്യുന്നുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽകാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽ

Best Mobiles in India

English summary
Realme GT Neo 3 launched in India. The Realme GT Neo 3 comes with one of the fastest battery charging technologies for smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X