റിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസും

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അടുത്തകാലത്തായി വന്ന ഫോണുകളിലുള്ള ഏറ്റവും ശ്രദ്ധേയമായ ഫീച്ചറാണ് ഫാസ്റ്റ് ചാർജിങ്. ബാറ്ററി വേഗത്തിൽ തീരുന്ന പ്രശ്നം പരിഹരിക്കാൻ വലിയ ബാറ്ററികൾ കൊണ്ടുവന്ന ശേഷം കമ്പനികൾ ഇപ്പോൾ ചാർജിങ് വേഗത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. ചില ബ്രാൻഡുകൾ 240W വരെയുള്ള ചാർജിങ് വേഗതയുള്ള ഫോണുകൾ പോലും നൽകുന്നുണ്ട്. ഇത് 4,500mAh ബാറ്ററി സെല്ലിനെ ഏകദേശം ഒമ്പത് മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 150W ഫാസ്റ്റ് ചാർജുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.

റിയൽമി ജിടി നിയോ 3 റിവ്യൂ

മേന്മകൾ

• ഏറ്റവും വേഗതയേറിയ ചാർജിങ്

• സുഗമമായ പെർഫോമൻസ്

• നല്ല ഡിസ്പ്ലേ

• ആകർഷകമായ ഡിസൈൻ

• ഫലപ്രദമായ താപ നിയന്ത്രണം

പോരായ്മകൾ

• 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് മാത്രമേ നൽകുകയുള്ളു

• ശരാശരി വൈഡ് ആംഗിൾ ക്യാമറ

• പഴയ 2 എംപി മാക്രോ സെൻസർ

• ഐപി റേറ്റിങ് ഇല്ല

റിയൽമി ജിടി നിയോ 3

ലോകത്തിലെ ഏറ്റവും വേഗതയേറിയ ചാർജിങുള്ള സ്‌മാർട്ട്‌ഫോൺ' എന്ന ടാഗോടുകൂടിയ വാല്യൂ-ഫ്ലാഗ്ഷിപ്പ് ഡിവൈസാണ് റിയൽമി ജിടി നിയോ 3. ഈ ഡിവൈസിലെ 4,500mAh ബാറ്ററി വെറും 5 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ സാധിക്കുന്ന 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഈ ഡിവൈസിലുള്ളത്. ഇതിന് പുറമേ ഡൈമെൻസിറ്റി 8100 5ജി പ്രോസസറുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിത്. ഈ പുതിയ ചിപ്‌സെറ്റ് വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിലും ഉണ്ട്. റിയൽമി ജിടി നിയോ 3യുടെ വിശദമായ റിവ്യൂ നോക്കാം.

റിയൽമി ജിടി 2 5ജി റിവ്യൂ: പുത്തൻ ഫ്ലാഗ്ഷിപ്പുകളെ നേരിടാൻ ഈ ഫോണിനാകുമോ?റിയൽമി ജിടി 2 5ജി റിവ്യൂ: പുത്തൻ ഫ്ലാഗ്ഷിപ്പുകളെ നേരിടാൻ ഈ ഫോണിനാകുമോ?

ബാറ്ററി ചാർജിങ് വേഗത

ബാറ്ററി ചാർജിങ് വേഗത

റിയൽമി ജിടി നിയോ 3യുടെ ബാറ്ററി മുഴുവനായും തീർന്നാൽ 100% വരെ ചാർജ് ചെയ്യാനായി ഇതിനൊപ്പമുള്ള ചാർജറിന് വെറും 17 മിനിറ്റ് മതി. ഡെഡ് ബാറ്ററി 50% ആയി റീചാർജ് ചെയ്യാൻ ആറ് മിനിറ്റ് ആണ് എടുത്തത്. 4,500mAh ബാറ്ററി ഞങ്ങളുടെ ടെസ്റ്റിംഗിൽ മിതമായ ഉപയോഗത്തിൽ ഒരു ദിവസം നീണ്ടുനിന്നു. നിങ്ങൾ കൂടുതൽ സമയം ഡിവൈസ് ഉപയോഗിക്കുന്ന ആളാണ് എങ്കിൽ ഒരു ദിവസം രണ്ട് തവണ ചാർജ് ചെയ്യേണ്ടി വന്നേക്കും. റിയൽമി ജിടി നിയോ 3യുടെ 80W വേരിയന്റും മികച്ചതാണ്. ഇതിലുള്ള 5,000mAh ബാറ്ററി സെൽ കൂടുതൽ ബാക്ക്അപ്പ് നൽകുന്നു.

റിയൽമി ജിടി 3: ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും

റിയൽമി ജിടി 3: ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും

ഗിസ്ബോട്ട് ടീം റിവ്യൂ ചെയ്ത യൂണിറ്റ് 12ജിബി LPDDR5 റാമും 256ജിബി UFS 3.1 സ്‌റ്റോറേജുമുള്ള റിയൽമി ജിടി 3 ആണ്. ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0ലാണ് ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്, പുതിയ മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം മാലി-ജി610 ജിപിയുവും ഡിവൈസിന്റെ ഗ്രാഫിക്സ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. ശക്തമായ ഹാർഡ്‌വെയറും ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയറും ദിവസം മുഴുവൻ സുഗമമായ പെർഫോമൻസ് നൽകുന്നു. ഫോൺ യാതൊരു കുഴപ്പവുമില്ലാതെ മൾട്ടിടാസ്കിംഗും വലിയ ഗെയിമുകളും കൈകാര്യം ചെയ്യുന്നു. ഏറ്റവും ജനപ്രിയമായ ചില ഗെയിമുകൾ മാക്സിമം സെറ്റിങ്സിൽ പ്രവർത്തിക്കില്ല.

മുൻനിര സ്മാർട്ട്‌ഫോണുകളേക്കാളും മികച്ച കൂളിങ്

മുൻനിര സ്മാർട്ട്‌ഫോണുകളേക്കാളും മികച്ച കൂളിങ്

റിയൽമി ജിടി 3യിൽ സിപിയു മികച്ച രീതിയിൽ ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു, അതല്ലെങ്കിൽ ഫോണിന്റെ ബിൽറ്റ്-ഇൻ വേപ്പർ കൂളിംഗ് ചേമ്പർ ചൂട് പുറന്തള്ളാൻ വളരെ കാര്യക്ഷമമാണ്. ഈ വർഷത്തെ മിക്ക മുൻനിര സ്മാർട്ട്‌ഫോണുകളേക്കാളും മികച്ച കൂളിങ് സംവിധാനം റിയൽമി ജിടി 3യിൽ ഉണ്ട്. വലിയ ഗെയിമുകൾ ദീർഘനേരം കളിച്ചാലും മൾട്ടിടാസ്‌കിങ് ചെയ്താലുമെല്ലാം ഫോൺ ചൂടാകാതെ നിൽകുന്നു. ഫോണിൽ വേഗതയേറിയ ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സ്കാനറും ബ്ലൂടൂത്ത്, 4ജി എൽടിഇ, വൈഫൈ എന്നിവയും ഉണ്ട്. ഇത് മികച്ച കണക്റ്റിവിറ്റി നൽകുന്നു.

എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്

റിയൽമി ജിടി 3: മികച്ച മൾട്ടിമീഡിയ സ്മാർട്ട്‌ഫോൺ

റിയൽമി ജിടി 3: മികച്ച മൾട്ടിമീഡിയ സ്മാർട്ട്‌ഫോൺ

2022ലെ വിലകൂടിയ ഫ്ലാഗ്ഷിപ്പുകളും പ്രീമിയം ഹാൻഡ്‌സെറ്റുകളും പോലെ, വീഡിയോ സ്ട്രീമിങിനും ഗെയിമുകൾ ആസ്വദിക്കുന്നതിനുമുള്ള വളരെ നല്ല ഹാൻഡ്‌സെറ്റ് കൂടിയാണ് റിയൽമി ജിടി നിയോ 3. 94.2% സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള 6.7-ഇഞ്ച് ഫ്ലാറ്റ് എഫ്എച്ച്ഡി+ അമോലെഡ് പാനലാണ് ഫോണിലുള്ളത്. മെലിഞ്ഞ ബെസലുകൾ ഒരു ആഴത്തിലുള്ള കാഴ്ചാനുഭവം നൽകുന്നു. 1000nനിറ്റ്സ് ബ്രൈറ്റ്നസും മികച്ച കളർ റീപ്രൊഡക്ഷനും മികച്ചതാണ്. 1.07 ബില്യൺ നിറങ്ങൾ നൽകുന്ന 10-ബിറ്റ് പാനലാണ് ഫോണിലുള്ളത്. മികച്ച സ്പീക്കറുകളും ഈ ഡിവൈസിലുണ്ട്.

റിയൽമി ജിടി 3: ക്യാമറകൾ

റിയൽമി ജിടി 3: ക്യാമറകൾ

റിയൽമി ജിടി 3യിൽ 50 എംപി സോണി IMX766 ഒഐഎസ് എനേബിൾഡ് സെൻസറാണ് ഫോണിലുള്ളത് ഇതിനൊപ്പം 8 എംപി 119-ഡിഗ്രി വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയും ഫോണിലുണ്ട്. പ്രൈമറി സെൻസർ പകൽ വെളിച്ചത്തിൽ വിശദമായ ചിത്രങ്ങളും കുറഞ്ഞ ലൈറ്റുള്ള അവസരത്തിൽ ഷാർപ്പ് ആയ ചിത്രങ്ങളും നൽകുന്നു. വീഡിയോ ഔട്ട്‌പുട്ട് (1080p/4K 60fps) നൽകാൻ ഈ ക്യാമറ സെറ്റപ്പിന് സാധിക്കുന്നു.

ഈ ഡിവൈസ് വാങ്ങണോ

ഈ ഡിവൈസ് വാങ്ങണോ

റിയൽമി ജിടി നിയോ 3 ഏറ്റവും വേഗതയേറിയ ചാർജിങ് സാങ്കേതികവിദ്യയും ദിവസം മുഴുവൻ വേഗതയേറിയതും സുഗമവുമായ പെർഫോമൻസും നൽകുന്നു. മിതമായ ഉപയോഗത്തിൽ ഒരു ദിവസത്തെ ബാറ്ററി ലൈഫ് നൽകാൻ ഈ ഡിവൈസ് 15 മിനിറ്റ് ചാർജ് ചെയ്താൽ മതിയാകും. ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന ഹാൻഡ്‌സെറ്റാണ് നിങ്ങൾ അന്വേഷിക്കുന്നത് എങ്കിൽ റിയൽമി ജിടി 3: 150W ആണ് ഏറ്റവും മികച്ച ഓപ്ഷൻ. 80W വേരിയന്റിന് കുറഞ്ഞ ചാർജിങ് വേഗതയിൽ കൂടുതൽ ബാറ്ററി ബാക്ക് അപ്പ് നൽകുന്നു. ഇത് വാങ്ങിയാൽ 7,000 വരെ ലാഭിക്കാനും സാധിക്കും.

ഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളുംഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളും

Best Mobiles in India

English summary
Realme GT Neo 3 is a smartphone that comes with 150W fast charging support and great features. Let's take a look at the detailed review of this smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X