റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ജൂൺ 7ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും

|

റിയൽമിയുടെ ജനപ്രിയ ഫോണുകൾ അടങ്ങുന്ന സീരീസാണ് ജിടി. ഈ സീരീസിൽ പുതിയ സ്മാർട്ട്ഫോൺ വരുന്നു. റിയൽമി ജിടി നിയോ 3ടിയുടെ ലോഞ്ച് തിയ്യതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വരാനിരിക്കുന്ന ജിടി നിയോ സീരീസ് ഡിവൈസ് ജൂൺ 7ന് അവതരിപ്പിക്കും. ഇന്തോനേഷ്യയിലാണ് ഈ ഡിവൈസ് ആദ്യം ലോഞ്ച് ചെയ്യുന്നത്. 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും ഈ ഡിവൈസ് വരുന്നത് എന്നാണ് സൂചനകൾ. കമ്പനി ഡിവൈസിന്റെ സവിശേഷതകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

 

റിയൽമി ജിടി നിയോ 3ടി

റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ച്, ബിഐഎസ് എന്നിവയുൾപ്പെടെ ഒന്നിലധികം സർട്ടിഫിക്കേഷൻ സൈറ്റുകളിൽ കണ്ടെത്തിയിരുന്നു. ഈ സർട്ടിഫിക്കേഷൻ സൈറ്റുകളിൽ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇത് കൂടാതെ റിയൽ‌മി ക്യു 5നൊപ്പം കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്ത റിയൽ‌മി ക്യു5 പ്രോയുടെ റീബ്രാൻഡ് ചെയ്ത പതിപ്പായിരിക്കും റിയൽമി ജിടി നിയോ 3ടി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

സാംസങ് ഗാലക്സി എം13, റെഡ്മി നോട്ട് 11ടി പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എം13, റെഡ്മി നോട്ട് 11ടി പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

റിയൽമി ജിടി നിയോ 3ടി: ലോഞ്ച് തീയതി

റിയൽമി ജിടി നിയോ 3ടി: ലോഞ്ച് തീയതി

റിയൽമി ജിടി നിയോ 3ടി ജൂൺ 7 ന് ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് ലോഞ്ച് ചെയ്യുമെന്ന് റിയൽമി സ്ഥിരീകരിച്ചു. ബ്രാൻഡിന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥീരീകരിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലെ ബ്രാൻഡിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി ലോഞ്ച് ഇവന്റ് സ്ട്രീം ചെയ്യുന്നതാണ്. ഈ ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച സൂചനകൾ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല. റിയൽമി ജിടി സീരീസിലെ ഇതുവരെയുള്ള സ്മാർട്ട്ഫോണുകൾ രാജ്യത്ത് വലിയ ജനപ്രിതി നേടിയിട്ടുണ്ട്.

റിയൽമി ജിടി നിയോ 3ടി: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
 

റിയൽമി ജിടി നിയോ 3ടി: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

വരാനിരിക്കുന്ന റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായിട്ടാണ് വരുന്നത്. സ്‌നാപ്ഡ്രാഗൺ 870 പ്രോസസറിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ ഡിവൈസിൽ സ്റ്റോറേജ് തികയാത്തവർക്ക് മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കില്ല. സോഫ്‌റ്റ്‌വെയർ നോക്കിയാൽ, സ്‌മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0ൽ ആണ് പ്രവർത്തിക്കുന്നത്.

മാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻമാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻ

ക്യാമറ

64 എംപി മെയിൻ ലെൻസ്, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ക്യാമറ എന്നിവയുൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ വരുന്നതെന്ന് സൂചനയുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറ സെൻസറും ഈ ഡിവൈസിൽ ഉണ്ടാകും. ഈ ഡിവൈസ് റീബ്രാൻഡ് ചെയ്‌ത ക്യു5 പ്രോ ആണെങ്കിൽ, 6.62-ഇഞ്ച് എഫ്എച്ച്ഡി+ 120Hz അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5,000 mAh ബാറ്ററി യൂണിറ്റും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

റിയൽമി ജിടി നിയോ 3ടി: ഇന്ത്യയിലെ ലോഞ്ച്

റിയൽമി ജിടി നിയോ 3ടി: ഇന്ത്യയിലെ ലോഞ്ച്

റിയൽമി ജിടി നിയോ 3ടിയുടെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച് കാര്യങ്ങളൊന്നും തന്നെ റിയൽമി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ബിഐഎസ് ലിസ്റ്റിങിൽ ഈ ഡിവൈസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അധികം വൈകാതെ റിയൽമി ജിടി നിയോ 3ടി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. റിയൽമി ജിടി നിയോ 3ടി അടുത്ത മാസം (ജൂൺ) ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ടിപ്‌സ്റ്റർ അഭിഷേക് യാദവ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഐഒഎസ് 16 അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള ഐഫോൺ മോഡലുകൾ ഏതൊക്കെയാണെന്നറിയാംഐഒഎസ് 16 അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള ഐഫോൺ മോഡലുകൾ ഏതൊക്കെയാണെന്നറിയാം

വില

ടിപ്‌സ്റ്റർ അഭിഷേക് യാദവ് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ 40000 രൂപയിൽ താഴെ വിലയുള്ള മികച്ചൊരു ഡിവൈസ് ആയിരിക്കും. എന്നിരുന്നാലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല എന്നതിനാൽ ഇത് വിശ്വസിക്കാനും സാധിക്കില്ല. ഇന്ത്യൻ വിപണിയിൽ എത്തിയാൽ വളരെ വേഗത്തിൽ ജനപ്രിതി നേടാൻ ഈ ഡിവൈസിന് സാധിക്കുമെന്ന് ഉറപ്പാണ്.

Most Read Articles
Best Mobiles in India

English summary
The GT is a series that includes Realme's popular phones. A new smartphone coming in this series. The company has officially confirmed the launch date of the Realme GT Neo 3T.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X