Home
Mobile

കിടിലൻ ഫീച്ചറുകളുമായി റിയൽ‌മി ജിടി നിയോ അവതരിപ്പിച്ചു: വില, സവിശേഷതകൾ

അടുത്തിടെ പുറത്തിറക്കിയ റിയൽ‌മി ജിടി 5ജിക്ക് സ്മാർട്ട്ഫോണിന് ശേഷമുള്ള ജിടി സീരീസിലെ രണ്ടാമത്തെ സ്മാർട്ട്ഫോണായി റിയൽ‌മി ജിടി നിയോ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ മൂന്ന് പിൻക്യാമറകളാണ് ഉള്ളത്. ഡിവൈസിൽ സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട്‌ ഔട്ട് നൽകിയിട്ടുണ്ട്. സ്ലിം ബെസലുകളാണ് ഡിവൈസിൽ ഉള്ളത്. മൂന്ന് കളർ ഓപ്ഷനുകളിലും മൂന്ന് റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളും ഈ ഡിവൈസ് ലഭ്യമാകും.

റിയൽ‌മി ജിടി നിയോ: വില, ലഭ്യത

റിയൽ‌മി ജിടി നിയോ: വില, ലഭ്യത

6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് റിയൽ‌മf ജിടി നിയോ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ മോഡലിന് സിഎൻവൈ 1,799 (ഏകദേശം 20,100 രൂപ)ആണ് വില, മിഡ് ടയർ വേരിയന്റിന് സിഎൻവൈ 1,999 (ഏകദേശം 22,400 രൂപ) വിലയുണ്ട്, ടോപ്പ് ടയർ വേരിയന്റിന് സിഎൻവൈ2,399 (ഏകദേശം 26,800 രൂപ) ആണ് വില. ഫൈനൽ ഫാന്റസി, ഗീക്ക് സിൽവർ, ഹാക്കർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ റിയൽമി ജിടി നിയോ ലഭ്യമാകും.

ഇന്ത്യൻ വിപണി

റിയൽ‌മി ജിടി നിയോ ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ ഫോൺ ഇന്ത്യയുടെ ഐ‌എം‌ഇ‌ഐ ഡാറ്റാബേസിലും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ‌ഡേർഡ്സ് (ബി‌ഐ‌എസ്) സർ‌ട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ലോഞ്ച് അധികം വൈകാതെ തന്നെ ഉണ്ടാകും എന്നതാണ്.

റിയൽ‌മി ജിടി നിയോ: സവിശേഷതകൾ

റിയൽ‌മി ജിടി നിയോ: സവിശേഷതകൾ

ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0യിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ഡ്യുവൽ സിം (നാനോ) സപ്പോർട്ടുണ്ട്. 6.43 ഇഞ്ച് സാംസങ് സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 91.7 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ എന്നിവ ഉണ്ട്. ARM G77 MC9 GPU യുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 12 ജിബി റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജുമായാണ് ഫോൺ വരുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ

റിയൽമി ജിടി നിയോ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസറാണ്. 119 ഡിഗ്രി എഫ്ഒവി ഉള്ള അൾട്രാ വൈഡ് ആംഗിൾ എഫ് / 2.3 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, , എഫ് / 2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് ഡിവൈസിലെ പിൻക്യാമറകൾ. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.5 ലെൻസുള്ള 16 മെഗാപിക്സൽ സെൻസർ നൽകിയിട്ടുണ്ട്.

കണക്ടിവിറ്റി

ഡ്യുവൽ മോഡ് 5ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ റിയൽ‌മി ജിടി നിയോയിൽ ഉണ്ട്. ഓൺ‌ബോർഡ് സെൻസറുകളായി ജിയോ മാഗ്നറ്റിക് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, ആക്‌സിലറോമീറ്റർ എന്നിവ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിൽ ഉണ്ട്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

Best Mobiles in India

English summary
Realme GT Neo launched in china, This is the second smartphone in the GT series after the Realme GT5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X