Home
Mobile

റിയൽ‌മി ജിടി നിയോ നാളെ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽ‌മി ജിടി നിയോ നാളെ ലോഞ്ച് ചെയ്യും. നാളെ ചൈനീസ് വിപണിയിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്യുന്നത്. ഇന്ത്യയിലും ഈ ഡിവൈസ് വൈകാതെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോഞ്ചിന് മുന്നോടിയായി ജിടി നിയോ സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ച് പ്ലാറ്റ്‌ഫോമിൽ കണ്ടെത്തിയിട്ടുണ്ട്. ഫോണിൽ എന്തൊക്കെ സവിശേഷതകളായിരിക്കും ഉണ്ടാവുക എന്ന കാര്യം ഈ ലിസ്റ്റിങിൽ നിന്നും വ്യക്തമാകുന്നു. നാളെ റിയൽമി ജിടി നിയോ മാത്രമായിരിക്കില്ല അവതരിപ്പിക്കുകയെന്നും ഇതിനാാപ്പം റിയൽമി വി13 5ജി എന്ന ഡിവൈസ് കൂടി പുറത്തിറക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഗീക്ക്ബെഞ്ച് ലിസ്റ്റിങ്

ഗീക്ക്ബെഞ്ച് ലിസ്റ്റിങ് അനുസരിച്ച് മികച്ച സവിശേഷതകളുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുന്നത്. മോഡൽ നമ്പർ RMX3031 ആണ് ഈ ഡിവൈസിന് ഉള്ളത്. ഇത് ജിടി നിയോയുടേതാണ് എന്ന് റിപ്പോർട്ടുകൾ ഉറപ്പിക്കുന്നുണ്ട്. ഈ ലിസ്റ്റിങ് അനുസകിച്ച് സ്മാർട്ട്ഫോണിൽ 12 ജിബി റാമായിരിക്കും ഉണ്ടാവുക. സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മി യുഐ 2.0ൽ പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിയൽമി ജിടി നിയോ

ഗീക്ക്ബെഞ്ച് ലിസ്റ്റിങ് റിയൽമി ജിടി നിയോയുടെ പ്രോസസ്സറിന്റെ വിശദാംശങ്ങളും വെളിപ്പെടുത്തുന്നുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസറായിരിക്കും ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 5ജി കണക്റ്റിവിറ്റിയുള്ള മീഡിയടെക്കിന്റെ ഏറ്റവും മികച്ച പ്രോസസ്സറാണ് ഡൈമെൻസിറ്റി 1200 പ്രോസസർ. ഈ വർഷം ആദ്യമാണ് ഈ പ്രോസസർ ലോഞ്ച് ചെയ്തത്. ജിടി നിയോയിൽ മീഡിയടെക് പ്രോസസർ ഉൾപ്പെടുനത്തുമ്പോൾ ജിടി 5ജി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ രണ്ട് ഡിവൈസുകളുടെയും പ്രോസസർ, ക്യാമറ എന്നിവയിലായിരിക്കും പ്രധാനപ്പെട്ട വ്യത്യാസം.

ജിടി നിയോ ലോഞ്ച്

ജിടി നിയോ ലോഞ്ച് ഇവന്റിലെ താരമാകുമെന്നാണ് റിപ്പോർട്ടുകൾ. അതേ ഇവന്റിൽ വച്ച് റിയൽ‌മി വി13 5ജി സ്മാർട്ട്ഫോണും പുറത്തിറങ്ങും. വി-സീരീസിലെ ബജറ്റ് സ്മാർട്ട്‌ഫോണാണിത്, ഇത് ഇന്ത്യയിലെ റിയൽ‌മി നർസോ സീരീസിന് തുല്യമായ ഡിവൈസാണെന്നാണ് റിപ്പോർട്ടുകൾ. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം വി13 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ ഉണ്ടായിരിക്കും. ഈ പ്രോസസ്സർ വി11 5ജിയിലും ഉണ്ട്. ഇത് ഇന്ത്യയിൽ നാർസോ 30 ആയി അവതരിപ്പിച്ചേക്കും. നാർസോ 30 പ്രോ സ്മാർട്ട്ഫോൺ ഡൈമെൻസിറ്റി 800 യു ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ നാർസോ 30 ഡൈമെൻസിറ്റി 700ന്റെ കരുത്തുമായി വരും.

റിയൽ‌മി വി13 5ജി

റിയൽ‌മി വി13 5ജി സ്മാർട്ട്ഫോണിന് പിന്നിൽ നാല് ക്യാമറകളാണ് ഉള്ളത്. ഫോണിന് 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലെയായിരിക്കും ഉണ്ടാവുക. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മി യുഐ 2.0ൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. വി13 5ജി സ്മാർട്ട്ഫോണിന്റെ ലീക്കായ പോസ്റ്ററുകളിൽ ഡിവൈസ് 256 ജിബി സ്റ്റോറേജുമായി പുറത്തിറങ്ങുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയൽ‌മി വി13 5ജി സ്മാർട്ട്ഫോണിന് സി‌എൻ‌വൈ 1,500 മുതൽ സി‌എൻ‌വൈ 2,000 വരെ (ഏകദേശം 16,500 മുതൽ 22,000 രൂപ വരെ) ആയിരിക്കും വില.

Best Mobiles in India

English summary
Realme GT Neo will launch tomorrow. The device will be launched in the Chinese market tomorrow.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X