റിയൽമി ജിടി ഇന്ത്യയിലെത്തുന്നു; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

കാത്തിരിപ്പ് അവസാനിപ്പിച്ച് റിയൽ‌മി ജിടി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. വൈകാതെ തന്നെ ഈ ഡിവൈസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന സൂചനയായി റിയൽമി വെബ്സൈറ്റിൽ ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഡിവൈസ് ഇതിനകം തന്നെ ഇന്ത്യയ്ക്ക് പുറത്ത് സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തുമായി അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെത്തുമ്പോൾ ഈ ഡിവൈസിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പരിശോധിക്കാം.

 

റിയൽമി ജിടി

റിയൽമി ജിടി സ്മാർട്ട്ഫോൺ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ വൈകാതെ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിക്കുന്നു. ഇതിനകം ലോഞ്ച് ചെയ്ത ഡിവൈസുകളായ റിയൽ‌മി എക്സ്7 5ജി, റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, റിയൽ‌മി 8 5ജി എന്നീ 5ജി സ്മാർട്ട്ഫോണുകൾക്കൊപ്പാണ് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളെല്ലാം അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വൈകാതെ റിയൽമി ജിടിയും ഇന്ത്യയിൽ അവതരിപ്പിക്കും.

5,000 രൂപയ്ക്ക് സ്വന്തമാക്കാവുന്ന 4ജി സ്മാർട്ട്ഫോണുകൾ5,000 രൂപയ്ക്ക് സ്വന്തമാക്കാവുന്ന 4ജി സ്മാർട്ട്ഫോണുകൾ

സവിശേഷതകൾ

സവിശേഷതകൾ

ഇന്റർനാഷണൽ വേരിയന്റിന്റെ സമാന സവിശേഷതകളോടെ ആയിരിക്കും റിയൽമി ജിടി ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. എഫ്എച്ച്ഡി + റെസല്യൂഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. ഡിസ്പ്ലെ പാനലിൽ പഞ്ച്-ഹോളാണ് സെൽഫി ക്യാമറയ്ക്കായി നൽകിയിട്ടുള്ളത്. ഈ പാനലിന്റെ സുരക്ഷയ്ക്കായി കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഉണ്ട്.

ക്യാമറ
 

റിയൽമി ജിടിയിലെ ക്യാമറ സെറ്റപ്പിൽ 64 എംപി സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ അടങ്ങുന്ന ട്രിപ്പിൾ ക്യാമറകളാണ് ഉള്ള്. 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളിങിനുമായി സ്മാർട്ട്ഫോണിൽ 16 എംപി ക്യാമറയും ഉണ്ടായിരിക്കും. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 888 5 ജി പ്രോസസറാണ് റിയൽ‌മി ജിടിക്ക് കരുത്ത് നൽകുന്നത്. ഈ മുൻനിര ക്വാൽകോം ചിപ്‌സെറ്റ് 5 എൻഎം പ്രോസസ്സിലാണ് നിർമ്മിച്ചിരിക്കുന്നത്.

കിടിലൻ ക്യാമറയുള്ള ഫോൺ വേണോ, 108 എംപി ക്യാമറയുള്ള മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാംകിടിലൻ ക്യാമറയുള്ള ഫോൺ വേണോ, 108 എംപി ക്യാമറയുള്ള മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

പ്രോസസർ

കരുത്തുള്ള പ്രോസസറിനൊപ്പം അഡ്രിനോ 660 ജിപിയു, 12 ജിബി വരെ റാം, 256 ജിബി സ്റ്റോറേജ് എന്നിവയും റിയൽമി ജിടി ഡിവൈസിൽ ഉണ്ട്. ഡ്യുവൽ മോഡ് 5ജിക്ക് പുറമേ 4 ജി എൽടിഇ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും റിയൽമി ജിടിയിൽ നൽകിയിട്ടുണ്ട്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

റിയൽമി

റിയൽമി ഏറെ പ്രതീക്ഷയോടെയായിരിക്കും ഇന്ത്യയിലേക്ക് ജിടി സ്മാർട്ട്ഫോൺ എത്തിക്കുന്നത്. ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത മുൻനിര ഗ്രേഡ് സ്നാപ്ഡ്രാഗൺ 888 പ്രോസസററാണ്. ഇത് കൂടാതെ 120 ഹെർട്സ് സൂപ്പർ അമോലെഡ് പാനലും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ഇത് ഈ ഡിവൈസിനെ മികച്ചൊരു പ്രീമിയം ഡിവൈസിനോട് മത്സരിക്കാൻ പോന്ന സ്മാർട്ട്ഫോണാക്കി മാറ്റുന്നു.

30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
Realme GT smartphone is coming to the Indian market. The device has been listed on the Realme website as an indication that the device will be launched in India soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X