റിയൽ‌മി ജിടി 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇന്ന് വൈകിട്ട്

|

റിയൽ‌മി ജിടി 5ജി സ്മാർട്ട്ഫോൺ ഇന്ന് പുറത്തിറങ്ങും. ഗ്ലോബൽ ലോഞ്ച് ഇവന്റിൽ വച്ചാണ് ഈ ഡിവൈസ് അവതരിപ്പിക്കാൻ പോകുന്നത്. ഗ്ലോബൽ ലോഞ്ച് എന്ന് പറയുന്നുണ്ട് എങ്കിലും ഇത് യൂറോപ്യൻ വിപണിക്കായുള്ള ഇവന്റാണ്. റിയൽമി ജിടി 5ജി സ്മാർട്ട്ഫോണിനൊപ്പം തന്നെ റിയൽമിയുടെ ആദ്യത്തെ ലാപ്‌ടോപ്പായ റിയൽ‌മി ബുക്കും, ആദ്യത്തെ ടാബ്ലറ്റായ റിയൽ‌മി പാഡും പുറത്തിറക്കും. ഇത് കൂടാതെ കമ്പനിയുടെ ആദ്യത്തെ വാക്വം ക്ലീനിംഗ് റോബോട്ടായ റിയൽ‌മി റോബോട്ട് വാക്വം കൂടി ഇന്ന് ലോഞ്ച് ചെയ്തേക്കും.

 

ലോഞ്ച ഇവന്റ്

ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് റിയൽമിയുടെ ലോഞ്ച ഇവന്റ് നടക്കുന്നത്. റിയൽമി ജിടി 5ജി സ്മാർട്ട്ഫോൺ നേരത്തെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ ഡിവൈസ് തന്നെയാണ് ഇന്ന് നടക്കുന്ന ലോഞ്ച് ഇവന്റിന്റെ മുഖ്യ ആകർഷണ കേന്ദ്രം. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് മാർച്ചിലാണ് ചൈനയിൽ ലോഞ്ച് ചെയ്തത്. ഈ ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഷവോമിയുടേത് അടക്കമുള്ള സ്മാർട്ട്ഫോണുകൾക്ക് റിയൽമി ജിടി വെല്ലിവിളി ഉയർത്തും.

15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

യൂറോപ്പിൽ റിയൽ‌മി ജിടി 5ജി സ്മാർട്ട്ഫോണിന്റെ 12 ജിബി റാമുള്ള ടോപ്പ് മോഡലിന് 549 യൂറോ ആയിരിക്കും വില എന്നാണ് സൂചനകൾ. ഇത് വിലകുറഞ്ഞ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ഒന്നായിരിക്കും. ചൈനയിൽ ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത് സിഎൻവൈ 2,799 മുതലാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 31,500 രൂപയേളം വരും. മറ്റ് ഫ്ലാഗ്ഷിപ്പുകൾ നൽകുന്ന എല്ലാ സവിശേഷതകളും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന ഡിവൈസ് ആയിരിക്കും റിയൽമി ജിടി 5ജി.

റിയൽ‌മി ജിടി 5ജി: സവിശേഷതകൾ
 

റിയൽ‌മി ജിടി 5ജി: സവിശേഷതകൾ

മുകളിൽ സൂചിപ്പിച്ചത് പോലെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിലാണ് റിയൽമി ജിടി 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് സിം കാർഡ് സ്ലോട്ടുകളിലും 5ജി സപ്പോർട്ടുള്ള ഡിവൈസാണ് ഇത്. 6.43 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റും 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. ഡിസ്പ്ലേയിൽ തന്നെ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

ട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയുംട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയും

ക്യാമറ

മൂന്ന് പിൻ ക്യാമറകളാണ് റിയൽമി ജിടി 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 64 മെഗാപിക്സൽ സെൻസർ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുകളിൽ ഇടത് കോണിലായി പഞ്ച്-ഹോളിനുള്ളിൽ 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കുള്ള ഡിവൈസിന് 186 ഗ്രാം ഭാരമാണ് ഉള്ളത്.

ബാറ്ററി

മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടുള്ള റിയൽമി ജിടി 5ജി സ്മാർട്ട്ഫോണിൽ 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഉണ്ട്. യുഎസ്ബി-സി പോർട്ടിലൂടെ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഡിവൈസിൽ 4500 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ഫോണുകൾപുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നോ? കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ഫോണുകൾ

Best Mobiles in India

English summary
Realme GT 5G smartphone will be launched today. The device features a Snapdragon 888 SOC, triple rear camera setup, 6.43-inch display and a 4500 mAh battery with 65W fast charging support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X