ഒന്നാമനാണ് ഹേ, ഇന്ത്യയിലെ ഒന്നാമൻ! 3000 രൂപ ഡിസ്കൗണ്ട് അടക്കം ഉണ്ട്, റിയൽമി GT 7 കൈയോടെ പൊക്കാം
നവംബർ 26 ന് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഒരു പുതിയ ചരിത്രം കുറിക്കപ്പെടാൻ പോകുകയാണ്, അന്നാണ് റിയൽമി ജിടി 7 പ്രോ (realme GT 7 Pro) എന്ന ശക്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഏറ്റവും പുതിയ പ്രീമിയം ചിപ്സെറ്റായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഇത്. അതായത് ഈ ചിപ്സെറ്റുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഒന്നാമത്തെ സ്മാർട്ട്ഫോൺ ആണ് ഇത്. റിയൽമി ജിടി 7 പ്രോ ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്തു കഴിഞ്ഞു. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യുകയെന്നാണ് വിവരം.
നവംബർ 26 ന് റിയൽമി ജിടി 7 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ആമസോൺ വഴിയും വിൽപ്പനയ്ക്ക് എത്തുമെന്നും കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. ഇപ്പോൾ ഈ കരുത്തൻ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ പ്രീബുക്കിങ് തിയതിയും ലഭ്യമാകുന്ന ആനുകൂല്യങ്ങളും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നു- റിയൽമി ജിടി 7 പ്രോയുടെ പ്രീബുക്കിങ് നവംബർ 18, ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ ആരംഭിക്കും.

ആമസോണിൽ പ്രീബുക്കിങ് നേരത്തെ ആരംഭിക്കുന്നത് കൂടാതെ, നവംബർ 26ലെ ലോഞ്ചിന് ശേഷം ഉച്ചയ്ക്ക് 1 മണി മുതൽ റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ് (realme.com) വഴിയും റിയൽമി ജിടി 7 പ്രോയുടെ പ്രീബുക്കിങ് ആരംഭിക്കുമെന്ന് റിയൽമി അറിയിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 1,000 രൂപ നൽകി ഓൺലൈനായി പ്രീ ബുക്ക് ചെയ്യാം.
ഓഫ്‌ലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ 2,000 രൂപ നൽകേണ്ടിവരും. പ്രീ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകും എന്നതാണ്. ഇത് കൂടാതെ 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും 24 മാസത്തെ ഇൻസ്‌റ്റാൾമെൻ്റ് ഓപ്ഷനുകളും ഉണ്ട്.

മറ്റൊരു ആകർഷകമായ നേട്ടം എന്തെന്നാൽ റിയൽമി ജിടി 7 പ്രോയ്ക്ക് ഒരു വർഷത്തെ അധിക വാറന്റിയും ഈ പ്രീ ബുക്കിങ് ഓഫറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഒരു വർഷത്തേക്കുള്ള സ്‌ക്രീൻ കേടുപാടുകൾക്കുള്ള ഇൻഷുറൻസും റിയൽമി വാഗ്ദാനം ചെയ്യുന്നു. ഒരുപാട് മികച്ച ഫീച്ചറുകളുമായി എത്തുന്ന ഈ കിടിലൻ ഫോൺ മികച്ച ഡീലിൽ സ്വന്തമാക്കാൻ ഈ പ്രീബുക്കിങ് സൗകര്യം ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
ഇന്ത്യയിലെത്തുന്ന ആദ്യത്തെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ഫോണായ റിയൽമി ജിടി 7 പ്രോ എന്ത് വിലയിലാണ് ഇവിടെ ലഭ്യമാകുക എന്നകാര്യം ഇപ്പോൾ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം ചൈനയിൽ ഇതിന്റെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 3699 യുവാൻ (ഏകദേശം 43,840 രൂപ) ആണ് വില.
16GB+256GB വേരിയന്റ് 3899 യുവാൻ (ഏകദേശം 46,210 രൂപ), 12GB+512GB വേരിയന്റ് 3999 യുവാൻ (ഏകദേശം 47,390 രൂപ), 16GB+512GB വേരിയന്റ് 4299 യുവാൻ (ഏകദേശം 50,950 രൂപ), 16GB+1TB വേരിയന്റ് 4799 യുവാൻ (ഏകദേശം 46,210 രൂപ) എന്നിങ്ങനെയാണ് റിയൽമി ജിടി 7 പ്രോയുടെ മറ്റ് വേരിയന്റുകളുടെ ചൈനയിലെ വില.

കരുത്തൻ പെർഫോമൻസിന് ഒപ്പം മികച്ച ട്രിപ്പിൾ റിയർ ക്യാമറകളും ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും. വെള്ളത്തിനടിയിൽവച്ചും ഫോട്ടോകളെടുക്കാവുന്ന അണ്ടർവാട്ടർ ഫോട്ടോഗ്രാഫി മോഡ് സഹിതമാണ് റിയൽമി ജിടി 7 പ്രോ എത്തുന്നത്. ഇത്തരമൊരു ഫീച്ചർ സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഇതാദ്യമാണ്. IP69 റേറ്റിങ്ങും ഇതിലുണ്ട്. ചൈനയിൽ ലോഞ്ച് ചെയ്ത റിയൽമി ജിടി 7 പ്രോയുടെ ഫീച്ചറുകൾ വിശദമായി അറിയാൻ - റിയൽമി ജിടി 7 പ്രോ- എന്നതിൽ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications