Home
Mobile

റിയൽമി നാർസോ 30 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില വർധിപ്പിച്ചു, പുതിയ വിലയും സവിശേഷതകളും

റിയൽമി നാർസോ 30 സ്മാർട്ട്ഫോൺ ജൂൺ മാസത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഹാൻഡ്‌സെറ്റ് 4ജി, 5ജി വേരിയന്റുകളിൽ ലഭ്യമാണ്. ഈ മാസം ആദ്യം കമ്പനി 4ജി മോഡലിൽ 6 ജി റാം + 64 ജിബി റോം വേരിയന്റ് അവതരിപ്പിച്ചിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ ഈ ഡിവൈസിന് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി. നാർസോ 30 സ്മാർട്ട്ഫോണിന്റെ മൂന്ന് വേരിയന്റുകൾക്കും 500 രൂപ വീതമാണ് വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഇതിനകം ഫ്ലിപ്പ്കാർട്ടിലും റിയൽമിയുടെ ഔദ്യോഗിക സൈറ്റിലും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

റിയൽ‌മി നാർസോ 30: പുതുക്കിയ വില

റിയൽ‌മി നാർസോ 30: പുതുക്കിയ വില

റിയൽ‌മി നാർസോ 30 സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിൽ 4 ജിബി റാമും 64 ജിബി റോമുമാണ് ഉള്ളത്. ഈ വേരിയന്റിന് നേരത്തെ 12,499 രൂപയായിരുന്നു വില, ഇപ്പോൾ ഈ മോഡലിന്റെ വില 12,999 രൂപയാണ്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോൾ 13,999 രൂപയാണ് വില. നേരത്തെ ഈ മോഡലിന് 13,499 രൂപയായിരുന്നു വില. ഹൈ-എൻഡ് മോഡലായ 6 ജിബി റാം + 128 ജിബി റോം വേരിയന്റിന് നേരത്തെ 14,499 രൂപയായിരുന്നു വില. ഇനി മുതൽ ഈ ഡിവൈസിന് 14,999 രൂപ നൽകണം. റേസിംഗ് സിൽവർ, റേസിംഗ് ബ്ലൂ എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്.

റിയൽ‌മി നാർ‌സോ 30: സവിശേഷതകൾ

റിയൽ‌മി നാർ‌സോ 30: സവിശേഷതകൾ

റിയൽ‌മി നാർ‌സോ 30 സ്മാർട്ട്ഫോണിൽ എഫ്എച്ച്ഡി+ റെസല്യൂഷനുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റ്, 90.5 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ എന്നിവ ഉണ്ട്. സെൽഫി ക്യാമറ സ്ഥാപിക്കാനായി ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടും ഈ ഡിസ്പ്ലെയിൽ കമ്പനി നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി95 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്.

സ്റ്റോറേജ്

റിയൽ‌മി നാർ‌സോ 30 64ജിബി, 128ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭിക്കുന്നുവെങ്കിലും മൈക്രോ എസ്ഡി സ്ലോട്ട് വഴി ഈ ഡിവൈസിന്റെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ കഴിയും. ആൻഡ്രോയ്ഡ് 11 ബേസ്ഡ് റിയൽമിയുഐയിൽ ആണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ഡ്യുവൽ 4ജി വോൾട്ടി, 2.4/5 ജിഗാഹെർട്‌സ് വൈഫൈ 802.11 എ/ബി/ജി/എൻ/എസി, ബ്ലൂടൂത്ത് 5.0, എൻഎഫ്‌സി, ജിപിഎസ്/എ-ജിപിഎസ് എന്നിവയും ഡിവൈസിൽ ഉണ്ട്.

ക്യാമറ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് റിയൽമി നാർസോ 30 പുറത്തിറക്കിയിട്ടുള്ളത്. 48 എംപി പ്രൈമറി സെൻസർ, 2എംപി മാക്രോ സെൻസർ, 2എംപി ബ്ലാക്ക് ആന്റ് വൈറ്റ് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. വില വർധിപ്പിച്ചു എങ്കിലും നിങ്ങൾക്ക് സ്വന്തമാക്കാവുന്ന മികച്ചെരു ഡിവൈസ് തന്നെയാണ് ഇത്. കുറച്ച് കൂടി പണം ചിലവാക്കാൻ താല്പത്യം ഉള്ളവർക്ക് 15,999 രൂപയ്ക്ക് നാർസോ 30 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നതാവും നല്ലത്.

Best Mobiles in India

English summary
Realme has increased the price of the Narzo 30 smartphone by Rs 500 for all the three models of the device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X