Home
Mobile

റിയൽ‌മി 8, റിയൽ‌മി 8 5ജി, റിയൽ‌മി സി21 അടക്കമുള്ള അഞ്ച് സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചു

ഷവോമിക്ക് പിന്നാലെ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചിരിക്കുകയാണ് റിയൽമി. അഞ്ച് സ്മാർട്ട്ഫോണുകൾക്കാണ് കമ്പനി വില വർധിപ്പിച്ചിരിക്കുന്നത്. റിയൽ‌മി 8, റിയൽ‌മി 8 5ജി, റിയൽ‌മി സി11 (2021), റിയൽ‌മി സി21, റിയൽ‌മി സി25എസ് എന്നിവയ്ക്ക് 1,500 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. റിയൽ‌മി സി21 (2021) സ്മാർട്ട്ഫോണിന് 300 രൂപയും റിയൽ‌മി സി21, റിയൽ‌മി സി25 എന്നിവയ്‌ക്ക് 500 രൂപ വീതവും വർധിപ്പിച്ചു. റിയൽ‌മി 8, റിയൽ‌മി 8 5ജി എന്നിവയ്ക്ക് 1,500 രൂപയാണ് കൂട്ടിയിരിക്കുന്നത്. പുതുക്കിയ വില, ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ വെബ്സൈറ്റ് എന്നിവയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

റിയൽമി 8: വില

റിയൽമി 8: വില

വില വർധിപ്പിച്ച റിയൽമി 8ന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് വാങ്ങുമ്പോൾ ഇപ്പോൾ 15,999 രൂപയാണ് ഇനി ഉപയോക്താവിന് നൽകേണ്ടത്. 14,499 രൂപയായിരുന്നു ഈ ഡിവൈസിന്റെ വില. റിയൽമി 8ന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഓപ്ഷന്റെ വിലയും കമ്പനി വർധിപ്പിച്ചിട്ടുണ്ട്. 15,499 രൂപ വിലയുണ്ടായിരുന്ന ഈ ഡിവൈസിന് ഇപ്പോൾ 16,999 രൂപയാണ് വില. റിയൽ‌മി 8ന്റെ ഹൈ എൻഡ് മോഡലായ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് നേരത്തെ 16,499 രൂപയായിരുന്നു വില. ഇപ്പോഴിത് 17,999 രൂപയാണ്.

റിയൽമി 8 5ജി: വില

റിയൽമി 8 5ജി: വില

റിയൽ‌മി 8ന് സമാനമായി റിയൽ‌മി 8 5ജിക്കും വില വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ 13,999 രൂപ വിലയുണ്ടായിരുന്ന 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇപ്പോൾ 15,499 രൂപയാണ് വില. റിയൽമി 8 5ജിയുടെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയായിരുന്നു വില ഇപ്പോഴിത് 16,499 രൂപയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസിന് 18,499 രൂപയാണ് വില വരുന്നത്. 1,500 രൂപയുടെ വർധനവാണ് ഈ ഡിവൈസിന് ലഭിച്ചിരിക്കുന്നത്.

റിയൽമി സി11 (2021): വില

റിയൽമി സി11 (2021): വില

റിയൽ‌മി സി11 (2021) സ്മാർട്ട്ഫോണിനും കമ്പനി വില വർധിപ്പിച്ചിട്ടുണ്ട്. ഈ ഡിവൈസിന്റെ 2ജിബി റാമും 32ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 7,299 രൂപയാണ് ഇപ്പോൾ വില. നേരത്തെ ഈ ഡിവൈസ് 6,999 രൂപയ്ക്ക് ലഭ്യമായിരുന്നു. 4 ജിബി റാമും 64 ജിബി സ്റ്റോറേജിനും വില വർധിച്ചിട്ടുണ്ട്. 8,499 രൂപ വിലയുണ്ടായിരുന്ന ഈ ഡിവൈസിന് ഇപ്പോൾ നൽകേണ്ടത് 8,799 രൂപയാണ്. ഈ രണ്ട് വേരിയന്റുകൾക്കും റിയൽമി 300 രൂപ വീതമാണ് വർധിപ്പിച്ചിരിക്കുന്നത്.

റിയൽമി സി21, റിയൽമി സി25എസ്: വില

റിയൽമി സി21, റിയൽമി സി25എസ്: വില

റിയൽ‌മി സി21, റിയൽ‌മി സി25എസ് എന്നിവയ്ക്ക് 500 രൂപയുടെ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. റിയൽ‌മി സി21 സ്മാർട്ട്ഫോണിന്റെ 3ജിബി റാമും 32ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,499 രൂപയായിരുന്നു വില. ഈ ഡിവൈസിന്റെ വില ഇപ്പോൾ 8,999 രൂപയാണ്. 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള മോഡലിന് നേരത്തെ 9,499 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസിന്റെ വില 9,999 രൂപയാണ്. റിയൽ‌മി സി25എസ് സ്മാർട്ട്ഫോണിന്റെ 4ജിബി റാമും 64ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,499 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസിന്റെ വില 10,999 രൂപയാണ്. ഡിവൈസിന്റെ 4ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,499 രൂപ വിലയുണ്ടായിരുന്നു. ഇപ്പോൾ ഈ ഡിവൈസിന് 11,999 രൂപയാണ് വില.

Best Mobiles in India

English summary
Realme has increased the prices of five smartphones in India. Realme 8, Realme 8 5G, Realme C11 (2021), Realme C21 and Realmi C25s price have been increased.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X