കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50എ, നാർസോ 50ഐ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി

|

റിയൽമി നാർസോ സീരിസിൽ പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു, റിയൽമി നാർസോ 50എ, നാർസോ 50ഐ എന്നീ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ റിയൽ‌മി നാർസോ 50എ വില കൂടിയ മോഡലാണ്. ആകർഷകമായ സവിശേഷതകളാണ് ഇരു ഡിവൈസുകളിലും റിയൽമി നൽകിയിട്ടുള്ളത്. രണ്ട് വേരിയന്റുകളിലാണ് ഈ രണ്ട് ഡിവൈസുകലും ലഭ്യമാകുന്നത്. ഡിവൈസുകൾ രണ്ട് കളർവേരിയന്റുകളിലും ലഭ്യമാകും.

 

റിയൽമി നാർസോ 50എ, നാർസോ 50ഐ: വിലയും വിൽപ്പനയും

റിയൽമി നാർസോ 50എ, നാർസോ 50ഐ: വിലയും വിൽപ്പനയും

റിയൽ‌മി നാർസോ 50എ സ്മാർട്ടഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 11,499 രൂപയാണ് വില. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 12,499 രൂപ വിലയുണ്ട്. ഓക്സിജൻ ബ്ലൂ, ഓക്സിജൻ ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. റിയൽ‌മി നാർസോ 50ഐയുടെ 2ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 7,499 രൂപ വിലയുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,499 രൂപയാണ് വില. മിന്റ് ഗ്രീൻ, കാർബൺ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. രണ്ട് ഡിവൈസുകളും റിയൽമി.കോം, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഒക്ടോബർ 7 മുതൽ വിൽപ്പനയ്ക്ക് എത്തും.

റിയൽമി നാർസോ 50എ: സവിശേഷതകൾ
 

റിയൽമി നാർസോ 50എ: സവിശേഷതകൾ

റിയൽമി നാർസോ 50എ സ്മാർട്ട്ഫോണിൽ 6.5-ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സൽസ്) വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോ, 88.7 ശതമാനം സ്ക്രീൻ-ടു- ബോഡി റേഷിയോ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. എആർഎം മാലി-ജി 52 ജിപിയു, 4 ജിബി റാം എന്നിവയ്ക്കൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി 85 എസ്ഒസിയാണ്. 128 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജുള്ള ഡിവൈസിൽ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ2.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ഐഫോൺ 13 സീരിസ് നിങ്ങൾക്കും സ്വന്തമാക്കാം, ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചുഐഫോൺ 13 സീരിസ് നിങ്ങൾക്കും സ്വന്തമാക്കാം, ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു

ക്യാമറ

മൂന്ന് പിൻക്യാമറകളാണ് റിയൽമി നാർസോ 50എയിൽ ഉള്ളത്. എഫ്/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ്/2.4 അപ്പർച്ചറുള്ള ബ്ലാക്ക് ആന്റ വൈറ്റ് പോർട്രെയിറ്റ് ലെൻസ്, എഫ്/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് പിൻ ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സൂപ്പർ നൈറ്റ്സ്കേപ്പ്, നൈറ്റ് ഫിൽട്ടറുകൾ, ബ്യൂട്ടി മോഡ്, എച്ച്ഡിആർ, പനോരമിക് വ്യൂ, പോർട്രെയിറ്റ് മോഡ്, ടൈംലാപ്സ്, സ്ലോ മോഷൻ, എക്സ്പർട്ട് മോഡ് എന്നീ ക്യാമറ ഫീച്ചറുകളും ഇതിലുണ്ട്. 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് റിയൽമി ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

ബാറ്ററി

റിയൽമി നാർസോ 50എ സ്മാർട്ട്ഫോണിൽ 6,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഇതിനൊപ്പം 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 53 ദിവസം സ്റ്റാൻഡ്‌ബൈ, 48 മണിക്കൂർ കോളിംഗ്, 111 മണിക്കൂർ സ്‌പോട്ടിഫൈ, 27 മണിക്കൂർ യൂട്യൂബ്, 26 മണിക്കൂർ വാട്സ്ആപ്പ്, 8 മണിക്കൂർ ഗെയിമിങ് എന്നിവ നൽകാൻ ഈ ബാറ്ററിക്ക് സാധിക്കും. യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ 802.11 എസി, ജിപിഎസ്, ബ്ലൂടൂത്ത് വി 5, ഡ്യുവൽ-സിം സ്ലോട്ടുകൾ എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.

റിയൽ‌മി നാർസോ 50ഐ: സവിശേഷതകൾ

റിയൽ‌മി നാർസോ 50ഐ: സവിശേഷതകൾ

റിയൽ‌മി നാർസോ 50ഐ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 89.5 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. യൂണിസോക് 9863 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 4 ജിബി വരെ റാം ഉണ്ട്. 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുള്ള ഡിവൈസിൽ റിയൽമി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇത് 43 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആവശ്യമുള്ളപ്പോൾ ബാറ്ററിയുടെ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഒരു സൂപ്പർ പവർ സേവിങ് മോഡും നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എഫ്42 5ജി സ്മാർട്ട്ഫോൺ സെപ്റ്റംബർ 29ന് ഇന്ത്യയിൽ അവതരിപ്പിക്കുംസാംസങ് ഗാലക്സി എഫ്42 5ജി സ്മാർട്ട്ഫോൺ സെപ്റ്റംബർ 29ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഡ്യൂവൽ റിയർ ക്യാമറ

ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് റിയൽ‌മി നാർസോ 50ഐ സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ്/2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ എഐ റിയർ ക്യാമറയും എഫ്/2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ എഐ സെൽഫി ക്യാമറയുമാണ് ഈ ഡിവൈസിലെ പിൻ ക്യാമറകൾ. 195 ഗ്രാം ഭാരമുള്ള ഈ ഡിവൈസിന്റെ ഒഎസ് ആൻഡ്രോയിഡ് 11 ഗോ ബേസ്ഡ് റിയൽമി യുഐ ആണ്. 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട്, വൈഫൈ 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് വി 4.2 എന്നിങ്ങനെയുള്ള കണക്ടിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ ഉണ്ട്.

Most Read Articles
Best Mobiles in India

English summary
Realme has introduced two new smartphones in the Narzo series, Realme Narso 50A and Realme Narzo 50i smartphones are priced under Rs 13,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X