Home
Mobile

11,999 രൂപയ്ക്ക് റിയൽ‌മി നാർ‌സോ 10 സ്വന്തമാക്കാം; അടുത്ത വിൽപ്പന ഓഗസ്റ്റ് 8ന്

റിയൽമിയുടെ ഏറ്റവും ജനപ്രീയ സ്മാർട്ട്ഫണോണുകളിലൊന്നാണ് നാർസോ 10. ലോഞ്ചിന് പിന്നാലെ നടന്ന വിൽപ്പനകളിലെല്ലാം വളരെ പെട്ടെന്ന് തന്നെ വിറ്റഴിഞ്ഞ ഈ ഡിവൈസിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 8ന് നടക്കും. നാർസോ സീരിസിൽ ഇതുവരെ രണ്ട് സ്മാർട്ട്ഫോണുകളാണ് റിയൽമി പുറത്തിറക്കിയിട്ടുള്ളത്. റിയൽ‌മി നാർ‌സോ 10, റിയൽ‌മി നാർ‌സോ10 എ എന്നിവയാണ് ഈ ഡിവൈസുകൾ.

റിയൽ‌മി നാർ‌സോ 10: വിലയും സവിശേഷതകളും

റിയൽ‌മി നാർ‌സോ 10: വിലയും സവിശേഷതകളും

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്‌ഫോണിന് 11,999 രൂപയാണ് വില. എആർ‌എം മാലി- ജി 52 ജിപിയുവിനൊപ്പം മീഡിയടെക് ഹീലിയോ ജി 80 ഒക്ടാ കോർ പ്രോസസറും ഡിവൈസിന് കരുത്ത് നൽകുന്നു. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി റിയൽ‌മി യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയും ഡിവൈസിനുണ്ട്. 720x1600 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് റിയൽമി നർസോ 10 സ്മാർട്ട്ഫോണിലുള്ളത്.

റിയൽ‌മി നാർ‌സോ 10

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പ് പരിശോധിച്ചാൽ ഇതിൽ എഫ് / 1.8 അപ്പർച്ചറുള്ള 48 എംപി പ്രധാന ക്യാമറ, 8 എംപി 119 ° അൾട്രാ വൈഡ് ക്യാമറ, 2 എംപി 4 സിഎം മാക്രോ ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ബ്ലാക്ക് ആന്റ് വൈറ്റ് ഡെപ്ത് ക്യാമറ എന്നിവ ഉൾക്കൊള്ളുന്നു. ഇതിനൊപ്പം എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി മുൻ പാനലിൽ 16 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.

5000 mAh ബാറ്ററി

18W ഫാസ്റ്റ് ചാർജിംഗുള്ള 5000 mAh ബാറ്ററിയാണ് റിയൽ‌മി നർസോ 10 സ്മാർട്ട്ഫോണിൽ ഉള്ളത്. ഡ്യുവൽ 4 ജി, വോൾടിഇ, 3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. 256 ജിബി വരെ സ്റ്റോറേജ് വിപുലീകരിക്കാൻ സാധിക്കുന്ന വിധത്തിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Realme Narzo 10 next sale will be on august 8 in India. The company’s budget offering features a large 5,000mAh battery and runs on Android 10 with Realme UI on top.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X