റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 4ന്; വിലയും സവിശേഷതകളും

|

ഇന്ത്യയിലെ ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റായ റിയൽമി തങ്ങളുടെ കരുത്ത് ഏറ്റവും കൂടുതൽ പ്രകടിപ്പിച്ചിട്ടുള്ള മേഖലയാണ് ബജറ്റ് സ്മാർട്ട്ഫോൺ. ഈ വിഭാഗത്തിൽ മികച്ച ഡിവൈസുകൾ പുറത്തിറക്കിയ റിയൽമിയുടെ പ്രധാനപ്പട്ട സ്മാർട്ട്ഫോണുകളാണ് നാർസോ സീരിസ്. ഈ സീരിസിൽ ഇതുവരെ രണ്ട് സ്മാർട്ട്ഫോണുകളാണ് റിയൽമി പുറത്തിറക്കിയിട്ടുള്ളത്. റിയൽ‌മി നാർ‌സോ 10, റിയൽ‌മി നാർ‌സോ10 എ എന്നീ സ്മാട്ട്ഫോണുകളിൽ നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 4ന് നടക്കും.

റിയൽ‌മി നാർ‌സോ 10: വിൽപ്പന

റിയൽ‌മി നാർ‌സോ 10: വിൽപ്പന

റിയൽ‌മി നർസോ 10 സ്മാർട്ട്ഫോണിന്റെ നേരത്തെ നടന്ന ഫ്ലാഷ് സെയിലുകളിലെല്ലാം ഈ ഡിവൈസ് അതിവേഗമാണ് വിറ്റഴിഞ്ഞത്. ഡിവൈസിന്റെ അടുത്ത സെയിൽ ഓഗസ്റ്റ് 4ന് നടക്കും. ഫ്ലാഷ് സെയിലുടെ ഈ സ്മാർട്ട്ഫോണിന് മികച്ച ഓഫറുകളാണ് നൽകുന്നത്. സ്മാർട്ട്ഫോൺ വാങ്ങാനായി ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചാൽ 5% വരെ ക്യാഷ്ബാക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

റിയൽ‌മി നർസോ 10 സ്മാർട്ട്ഫോൺ

റിയൽ‌മി നർസോ 10 സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ പ്രതിമാസം 1,000 രൂപ വരുന്ന നോകോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. സ്മാർട്ട്‌ഫോണിന് 1 വർഷവും ആക്‌സസറികൾക്ക് 6 മാസവും ബ്രാൻഡ് വാറണ്ടിയും കമ്പനി നൽകുന്നുണ്ട്. പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുമ്പോൾ മികച്ച വിലക്കിഴിവും നൽകുന്നുണ്ട്. "ദ ഗ്രീൻ", "ദാറ്റ് വൈറ്റ്" എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

റിയൽ‌മി നാർ‌സോ 10: വിലയും സവിശേഷതകളും

റിയൽ‌മി നാർ‌സോ 10: വിലയും സവിശേഷതകളും

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്‌ഫോണിന് 11,999 രൂപയാണ് വില. എആർ‌എം മാലി- ജി 52 ജിപിയുവിനൊപ്പം മീഡിയടെക് ഹീലിയോ ജി 80 ഒക്ടാ കോർ പ്രോസസറും ഡിവൈസിന് കരുത്ത് നൽകുന്നു. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി റിയൽ‌മി യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയും ഡിവൈസിനുണ്ട്. 720x1600 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് റിയൽമി നർസോ 10 സ്മാർട്ട്ഫോണിലുള്ളത്.

കൂടുതൽ വായിക്കുക: 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രോ സ്വന്തമാക്കാം, അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന്കൂടുതൽ വായിക്കുക: 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രോ സ്വന്തമാക്കാം, അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന്

ക്യാമറ

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പ് പരിശോധിച്ചാൽ ഇതിൽ എഫ് / 1.8 അപ്പർച്ചറുള്ള 48 എംപി പ്രധാന ക്യാമറ, 8 എംപി 119 ° അൾട്രാ വൈഡ് ക്യാമറ, 2 എംപി 4 സിഎം മാക്രോ ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ബ്ലാക്ക് ആന്റ് വൈറ്റ് ഡെപ്ത് ക്യാമറ എന്നിവ ഉൾക്കൊള്ളുന്നു. ഇതിനൊപ്പം എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി മുൻ പാനലിൽ 16 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.

കണക്ടിവിറ്റി

18W ഫാസ്റ്റ് ചാർജിംഗുള്ള 5000 mAh ബാറ്ററിയാണ് റിയൽ‌മി നർസോ 10 സ്മാർട്ട്ഫോണിൽ ഉള്ളത്. ഡ്യുവൽ 4 ജി, വോൾടിഇ, 3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. 256 ജിബി വരെ സ്റ്റോറേജ് വിപുലീകരിക്കാൻ സാധിക്കുന്ന വിധത്തിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി എംഐ 10 പ്രോ പ്ലസ് പുറത്തിറങ്ങുക 12 ജിബി റാം വേരിയന്റുമായി; റിപ്പോർട്ട്കൂടുതൽ വായിക്കുക: ഷവോമി എംഐ 10 പ്രോ പ്ലസ് പുറത്തിറങ്ങുക 12 ജിബി റാം വേരിയന്റുമായി; റിപ്പോർട്ട്

Best Mobiles in India

English summary
Realme recently refreshed its budget smartphone segment with the launch of the Realme Narzo 10 series. The new lineup has been announced with the Narzo 10A and the Narzo 10.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X