Home
Mobile

റിയൽമി നാർസോ 10 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ‌ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവ വഴി ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. മെയ് മാസത്തിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ലോഞ്ചിന് ശേഷം നിരവധി തവണ ഈ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ നടന്നിരുന്നു. മീഡിയടെക് ഹീലിയോ ജി 80 SoC, 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് റിയൽമി നാർസോ 10 സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

റിയൽമി നാർസോ 10: വില, ലഭ്യത

റിയൽമി നാർസോ 10: വില, ലഭ്യത

ഇന്ത്യയിൽ റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 11,999 രൂപയാണ് വില. മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ദാറ്റ് ബ്ലൂ, ദാറ്റ് ഗ്രീൻ, ദാറ്റ് വൈറ്റ് എന്നിവയാണ് ഈ നിറങ്ങൾ. മുകളിൽ സൂചിപ്പിച്ചതുപോലെ ആ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴി ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്‌ക്കെത്തും.

റിയൽ‌മി നാർ‌സോ 10: സവിശേഷതകൾ‌

റിയൽ‌മി നാർ‌സോ 10: സവിശേഷതകൾ‌

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിൽ രണ്ട് സിം കാർഡ് സ്ലോട്ടുകൾ ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിന്റെ ഏറ്റവും വലിയ ആകർഷണം 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ്. 4 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമിനൊപ്പം സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 80 SoCയാണ്.

മീഡിയടെക് പ്രോസസർ

മീഡിയടെക് പ്രോസസറിനൊപ്പം ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകാൻ എആർ‌എം മാലി- ജി 52 ജിപിയുവും ഡിവൈസിൽ ഉണ്ട്. 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഫോണിനുള്ളത് ഈ സ്റ്റോറ്ജ് തികയാത്തവർക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. 256 ജിബി വരെ സ്റ്റോറേജാണ് ഈ സ്ലോട്ട് വഴി എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്നത്.

ക്യാമറകൾ

ക്യാമറകൾ പരിശോധിച്ചാൽ, റിയൽമി നാർസോ 10ൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും 2 മെഗാപിക്സൽ മോണോക്രോം പോർട്രെയിറ്റ് സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും നൽകിയിട്ടുണ്ട്. ഈ ക്യാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിനെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി റിയൽമി നാർസോ 10 സ്മാർട്ട്ഫോണിൽ 16 മെഗാപിക്സൽ ക്യാമറ സെൻസറാണ് ഉള്ളത്.

ബാറ്ററി

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത 5,000 എംഎഎച്ച് ബാറ്ററിയാണ്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഡിവൈസിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. ഡ്യുവൽ 4 ജി, വോൾടിഇ, 3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ റിയൽമി നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Realme Narzo 10 smartphone go on sale today at 12pm. via Flipkart and Realme.com. The smartphone was launched in the Indian market in May.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X