Home
Mobile

11,999 രൂപയ്ക്ക് റിയൽമി നാർസോ 10 സ്മാർട്ട്ഫോൺ സ്വന്തമാക്കാം, വിൽപ്പന ഇന്ന് ഉച്ചയ്ക്ക്

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് ഫ്ലാഷ് സെയിൽ നടക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഈ ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നേരത്തെയും നിരവധി തവണ നടന്നിരുന്നു. മീഡിയടെക് ഹീലിയോ ജി 80 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള നാല് പിൻ ക്യാമറകളാണ് ഉള്ളത്.

വില, ലഭ്യത

വില, ലഭ്യത

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത് ഒറ്റ വേരിയന്റിലാണ്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റാണ് ഇത്. ഈ ഡിവൈസി്ന 11,999 രൂപയാണ് വില. ദാറ്റ് ബ്ലൂ, ദാറ്റ് ഗ്രീൻ, ദാറ്റ് വൈറ്റ് എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് ഡിവൈസി്റെ വിൽപ്പന നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്കാണ് സെയിൽ ആരംഭിക്കുന്നത്.

സവിശേഷതകൾ‌

സവിശേഷതകൾ‌

6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയുമായിട്ടാണ് റിയൽമി നാർസോ 10 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിൽ രണ്ട് സിം കാർഡ് സ്ലോട്ടുകളാണ് കമ്പനി നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 4 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 80 SoCയാണ്.

മീഡിയടെക്

മീഡിയടെക് പ്രോസസറിനൊപ്പം റിയൽമി നാർസോയിൽ എആർ‌എം മാലി- ജി 52 ജിപിയുവും കമ്പനി നൽകിയിട്ടുണ്ട്. 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഡിവൈസിൽ ഉള്ളത്. ഈ സ്റ്റോറേജ് മതിയാകാതെ വരുന്ന ഉപയോക്താക്കൾക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും സ്മാർട്ട്ഫോണിൽ റിയൽമി നൽകിയിട്ടുണ്ട്. ഈ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുവഴി 256 ജിബി വരെ സ്റ്റോറേജാണ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്നത്.

ക്യാമറ

റിയൽമി നാർസോ 10 സ്മാർട്ട്ഫോണിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളത്. ഈ പ്രൈമറി സെൻസറിനൊപ്പം 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും 2 മെഗാപിക്സൽ മോണോക്രോം പോർട്രെയിറ്റ് സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും കമ്പനി നൽകിയിട്ടുണ്ട്. ഈ നാല് ക്യാമറകളാണ് ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. സെൽഫികൾക്കും വീഡിയോ കോളിങിനുമായി ഈ സ്മാർട്ട്ഫോണിൽ 16 മെഗാപിക്സൽ ക്യാമറ സെൻസറാണ് റിയൽമി നൽകിയിട്ടുള്ളത്.

ബാറ്ററി

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത വലിയൊരു ബാറ്ററിയാണ്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഡ്യുവൽ 4 ജി, വോൾടി, 3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നീ ബേസിക്ക് കണക്റ്റിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

English summary
Realme Narzo 10 smartphone go on sale today at 12pm. via Flipkart and Realme.com. The smartphone was launched in the Indian market in May.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X