റിയൽമി നർസോ 10A സ്മാർട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റ് ഇന്ത്യയിലെത്തി
റിയൽമിയുടെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണായ റിയൽമി നർസോ 10A മെയ് മാസത്തിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതുവരെ ഒരൊറ്റ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഫോൺ ലഭ്യമായിരുന്നത്. ഇപ്പോഴിതാ റിയൽമി നർസോ 10A സ്മാർട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയൻറ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. പുതിയ മോഡലും പഴയ മോഡലിനൊപ്പം നാളെ (ജൂൺ 23) വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു.

വില ഓഫറുകളും ലഭ്യതയും
4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള റിയൽമി നർസോ സ്മാർട്ട്ഫോണിന്റെ പുതിയ വേരിയൻറിന് 9,999 രൂപയാണ് വില. റിയൽമി നർസോ 10Aയുടെ നേരത്തെ തന്നെ പുറത്തിറങ്ങിയ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന് 8,499 രൂപയാണ് വില. ഹാൻഡ്‌സെറ്റിന്റെ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളും സോ വൈറ്റ്, സോ ബ്ലൂ കളർ വേരിയന്റുകളിൽ ലഭ്യമാണ്.

റിയൽമെ വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട് എന്നിവവഴി ഉപഭോക്താക്കൾക്ക് പുതിയ മോഡൽ വാങ്ങാൻ സാധിക്കും. പുതിയ മോഡൽ ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭ്യമാകും. കേരളത്തോടൊപ്പം കൂടാതെ തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക, ബീഹാർ, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ മാത്രമേ ഈ പുതിയ മോഡൽ ലഭ്യമാകുകയുള്ളു.

റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നർസോ 10 എ സ്മാർട്ടഫോൺ വാങ്ങുമ്പോൾ 500 മോബിക്വിക് ക്യാഷ്ബാക്ക് ഓഫർ ചെയ്യുന്നുണ്ട്. ഫ്ലിപ്കാർട്ടിലൂടെ ഡിവൈസ് വാങ്ങുമ്പോൾ റുപേ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ ആദ്യത്തെ പ്രീപെയ്ഡ് ഇടപാടുകൾക്ക് 30 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി ഡിവൈസ് വാങ്ങുമ്പോൾ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക് ലഭിക്കും. ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അധിക കിഴിവും 3 മാസം മുതൽ 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ പ്ലാനുകളും ഇതിനൊപ്പം ലഭ്യമാണ്.

റിയൽമി നർസോ 10A: സവിശേഷതകൾ
4ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജമുള്ള ഡിവൈസ് മീഡിയടെക് ഹീലിയോ ജി 70 സോസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ന്യായമായ പ്രകടനവും ഡിസൈനുമുള്ള മാന്യമായ ഒരു പാക്കേജ് തന്നെയാണ് റിയൽമി ഈ ഡിവൈസിലൂടെ ലക്ഷ്യമിട്ടത്. ഏതാണ്ട് എൻട്രി ലെവൽ പ്രൈസ് പോയിന്റിൽ ഒരു ബോർഡർലൈൻ ഡിസന്റ് ഗെയിമിംഗ് അനുഭവം നൽകുന്ന ഡിവൈസ് കൂടിയാണ് എന്ന് നിസംശയം പറയാം.

എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. 12 മെഗാപിക്സൽ പ്രൈമറി സെൻസറടങ്ങുന്ന മികച്ചൊരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. മൈക്രോ യുഎസ്ബി പോർട്ടിലൂടെ 10W ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത.


Click it and Unblock the Notifications








