Home
Mobile

റിയൽമി നർസോ 10എ സ്മാർട്ട്ഫോൺ ഇന്ന് വിൽപ്പനയ്‌ക്കെത്തും; വില, സവിശേഷതകൾ

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽ‌മി അതിന്റെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ നാർസോ 10 എ ഇന്ന് വിൽപ്പനയ്ക്കെത്തിക്കുന്നു. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴി ഉച്ചയ്ക്ക് 12 നാണ് ഫ്ലാഷ് സെയിൽ നടക്കുന്നത്. ഈ ഡിവൈസിന് 8,499 രൂപയാണ് വില. "സോ ബ്ലൂ", "സോ വൈറ്റ്" എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. മികച്ച സവിശേഷതകളുള്ള ബജറ്റ് സ്മാർട്ട്ഫോൺ എന്ന നിലയിൽ ലോഞ്ച് ചെയ്ത അവസരത്തിൽ തന്നെ ഈ ഡിവൈസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റിയൽ‌മി നാർ‌സോ 10എ; വിലയും സവിശേഷതകളും

റിയൽ‌മി നാർ‌സോ 10എ; വിലയും സവിശേഷതകളും

റിയൽമി നാർസോ 10 ലൈനപ്പ് ആരംഭിച്ചതിനുശേഷം കമ്പനി നടത്തുന്ന രണ്ടാമത്തെ ഫ്ലാഷ് സെയിലാണ് ഇന്ന് നടക്കുന്നത്. ആദ്യ വിൽപ്പനയ്ക്ക് ശേഷം കൃത്യം ഒരാഴ്ച കഴിഞ്ഞാണ് പുതിയ വിൽപ്പന നടക്കുന്നത്. സവിശേഷതകളും വിലയും പരിശോധിച്ചാൽ, റിയൽമി അതിന്റെ എതിരാളികളായ ഷിയോമി, മോട്ടറോള, സാംസങ് എന്നിവയുടെ മോഡലുകെ വെല്ലുവിളിക്കാൻ പോന്ന ഡിവൈസാണ് റിയൽമി അവതരിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാകും.

 മീഡിയടെക് ഹീലിയോ

3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജമുള്ള ഡിവൈസ് മീഡിയടെക് ഹീലിയോ ജി 70 സോസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ന്യായമായ പ്രകടനവും ഡിസൈനുമുള്ള മാന്യമായ ഒരു പാക്കേജ് തന്നെയാണ് റിയൽമി ഈ ഡിവൈസിലൂടെ ലക്ഷ്യമിട്ടത്. ഏതാണ്ട് എൻട്രി ലെവൽ പ്രൈസ് പോയിന്റിൽ ഒരു ബോർഡർലൈൻ ഡിസന്റ് ഗെയിമിംഗ് അനുഭവം നൽകുന്ന ഡിവൈസ് കൂടിയാണ് എന്ന് നിസംശയം പറയാം.

ഡിസ്‌പ്ലേ

എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. 12 മെഗാപിക്സൽ പ്രൈമറി സെൻസറടങ്ങുന്ന മികച്ചൊരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. മൈക്രോ യുഎസ്ബി പോർട്ടിലൂടെ 10W ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത.

റിയൽ‌മി നാർ‌സോ 10

റിയൽ‌മി നാർ‌സോ 10

റിയൽ‌മി നാർ‌സോ 10A സ്മാർട്ട്‌ഫോണിനൊപ്പം പുറത്തിറങ്ങിയ ഡിവൈസാണ് നാർസോ 10. ഈ ഡിവൈസിന് 11,999 രൂപയാണ് വില. എആർ‌എം മാലി- ജി 52 ജിപിയുവിനൊപ്പം മീഡിയടെക് ഹീലിയോ ജി 80 ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള റിയൽ‌മി യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയും ഡിവൈസിനുണ്ട്. 720x1600 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് റിയൽമി നർസോ 10 സ്മാർട്ട്ഫോണിലുള്ളത്.

ക്യാമറ

റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പ് പരിശോധിച്ചാൽ ഇതിൽ എഫ് / 1.8 അപ്പർച്ചറുള്ള 48 എംപി പ്രധാന ക്യാമറ, 8 എംപി 119 ° അൾട്രാ വൈഡ് ക്യാമറ, 2 എംപി 4 സിഎം മാക്രോ ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ബ്ലാക്ക് ആന്റ് വൈറ്റ് ഡെപ്ത് ക്യാമറ എന്നിവ ഉൾക്കൊള്ളുന്നു. ഇതിനൊപ്പം എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി മുൻ പാനലിൽ 16 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
Realme is all set to hold a flash sale for its latest budget smartphone, the Narzo 10A. The sale is set to kick off at 12 noon on Flipkart and Realme.com website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X