8,999 രൂപയ്ക്ക് റിയൽമി നാർസോ 10എ സ്വന്തമാക്കാം, വിൽപ്പന ഇന്ന് ഉച്ചയ്ക്ക്
റിയൽമി നാർസോ 10എ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ജൂണിൽ വിപണിയിൽ എത്തിയ ഈ ഡിവൈസിന്റെ നിരവധി ഫ്ലാഷ് സെയിലുകൾ നേരത്തെയും നടന്നിരുന്നു. റിയൽമി ഇന്ത്യ സൈറ്റ്, ഫ്ലിപ്കാർട്ട് എന്നിവ വഴിയാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. മീഡിയടെക് ഹീലിയോ ജി 70 സോസി, ട്രിപ്പിൾ റിയർ ക്യാമറകൾ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

റിയൽമി നാർസോ 10എ: വില
രണ്ട് സ്റ്റോറേജ് മോഡലുകളിലായാണ് റിയൽമി നർസോ 10എ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ബേസ് വേരിയന്റ് 3 ജിബി റാം + 32 ജിബി സ്റ്റോറേജുള്ള മോഡലാണ്. ഈ മോഡലിന് 8,999 രൂപയാണ് വില. 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയാണ് വില. രണ്ട് മോഡലുകളും സോ ബ്ലൂ, സോ വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. റിയൽമി.കോം, ഫ്ലിപ്കാർട്ട് എന്നിവയിലൂടെയാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.

ഓഫറുകൾ പരിശോധിച്ചാൽ, ഫ്ലിപ്പ്കാർട്ടിലൂടെ റിയൽമി നാർസോ 10എ സ്മാർട്ട്ഫോൺ സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അഞ്ച് ശതമാനം ക്യാഷ്ബാക്കും ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും. ഫ്ലിപ്പ്കാർട്ട് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും നൽകുന്നുണ്ട്. റിയൽമിയുടെ പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്ത് ഈ ഡിവൈസ് വിലക്കിഴിവിൽ സ്വന്തമാക്കാനും സാധിക്കും.

റിയൽമി നാർസോ 10എ: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) കാർഡ് സപ്പോർട്ട് ചെയ്യുന്ന റിയൽമി നാർസോ 10എ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 70 സോസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണൽ 4 ജിബി വരെ റാം നൽകിയിട്ടുണ്ട്. റിയൽമി നാർസോ 10എ സ്മാർട്ട്ഫോണിലെ 64 ജിബി ഇന്റേണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി എക്സ്റ്റന്റ് ചെയ്യാനും സാധിക്കും.

ക്യാമറകൾ പരിശോധിച്ചാൽ, ഈ ഡിവൈസിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. എഫ് / 1.8 അപ്പേർച്ചറുള്ള 12 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഈ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഫ്രണ്ട് പാനലിലെ വാട്ടർ ഡ്രോപ്പ് നോച്ചിനുള്ളിൽ സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും റിയൽമി നൽകിയിട്ടുണ്ട്.

മൊബൈൽ ഗെയിമർമാരെ ലക്ഷ്യം വച്ചാണ് കുറഞ്ഞ വിലയുള്ള റിയൽമി നാർസോ 10എ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസിൽ കണക്ടിവിറ്റി ഓപ്ഷനുകളായി 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, ചാർജ് ചെയ്യുന്നതിനുള്ള മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








