മികച്ച സവിശേഷതകളും കുറഞ്ഞ വിലയുമുള്ള റിയൽമി നർസോ 10എ സ്മാർട്ട്ഫോൺ വിൽപ്പന നാളെ
ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെ സ്വാധീനം ആരംഭകാലം മുതൽ ഉറപ്പിച്ച കമ്പനിയാണ് റിയൽമി. റിയൽമി നാർസോ 10 സീരീസ് പുറത്തിറക്കിയതോടെ ബജറ്റ് സെഗ്മെന്റിൽ ഏറ്റവും മികച്ച ഡിവൈസുകളുടെ വിഭാഗത്തിലേക്ക് റിയൽമി ഡിവൈസുകൾ കൂടി സ്ഥാനം നേരി. നാർസോ 10 എ, നാർസോ 10 എന്നീ ഡിവൈസുകളാണ് നാർസോ ലൈനപ്പിൽ ഉള്ളത്. ഈ രണ്ട് ഹാൻഡ്‌സെറ്റുകളും ഓൺലൈനിൽ ഫ്ലാഷ് സെയിലിലൂടെ വിറ്റഴിച്ചിട്ടുള്ളവയാണ്. നാളെ റിയൽമി നാർസോ 10എ സ്മാർട്ട്ഫോൺ വീണ്ടും വിൽപ്പനയക്കെത്തുന്നു.

റിയൽമി നാർസോ 10എ; വിലയും സവിശേഷതകളും
റിയൽമി നാർസോ 10 ലൈനപ്പ് ആരംഭിച്ചതിനുശേഷം കമ്പനി നടത്തുന്ന മൂന്നാമത്തെ ഫ്ലാഷ് സെയിലാണ് നാളെ നടക്കുന്നത്. ഈ ഡിവൈസിന് 8,499 രൂപയാണ് വില. "സോ ബ്ലൂ", "സോ വൈറ്റ്" എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. മികച്ച സവിശേഷതകളുള്ള ബജറ്റ് സ്മാർട്ട്ഫോൺ എന്ന നിലയിൽ ലോഞ്ച് ചെയ്ത അവസരത്തിൽ തന്നെ ഈ ഡിവൈസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജമുള്ള ഡിവൈസ് മീഡിയടെക് ഹീലിയോ ജി 70 സോസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ന്യായമായ പ്രകടനവും ഡിസൈനുമുള്ള മാന്യമായ ഒരു പാക്കേജ് തന്നെയാണ് റിയൽമി ഈ ഡിവൈസിലൂടെ ലക്ഷ്യമിട്ടത്. ഏതാണ്ട് എൻട്രി ലെവൽ പ്രൈസ് പോയിന്റിൽ ഒരു ബോർഡർലൈൻ ഡിസന്റ് ഗെയിമിംഗ് അനുഭവം നൽകുന്ന ഡിവൈസ് കൂടിയാണ് എന്ന് നിസംശയം പറയാം.

എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. 12 മെഗാപിക്സൽ പ്രൈമറി സെൻസറടങ്ങുന്ന മികച്ചൊരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. മൈക്രോ യുഎസ്ബി പോർട്ടിലൂടെ 10W ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത.

റിയൽമി നാർസോ 10
റിയൽമി നാർസോ 10A സ്മാർട്ട്‌ഫോണിനൊപ്പം പുറത്തിറങ്ങിയ ഡിവൈസാണ് നാർസോ 10. ഈ ഡിവൈസിന് 11,999 രൂപയാണ് വില. എആർഎം മാലി- ജി 52 ജിപിയുവിനൊപ്പം മീഡിയടെക് ഹീലിയോ ജി 80 ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയും ഡിവൈസിനുണ്ട്. 720x1600 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് റിയൽമി നർസോ 10 സ്മാർട്ട്ഫോണിലുള്ളത്.

റിയൽമി നാർസോ 10 സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പ് പരിശോധിച്ചാൽ ഇതിൽ എഫ് / 1.8 അപ്പർച്ചറുള്ള 48 എംപി പ്രധാന ക്യാമറ, 8 എംപി 119 ° അൾട്രാ വൈഡ് ക്യാമറ, 2 എംപി 4 സിഎം മാക്രോ ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി ബ്ലാക്ക് ആന്റ് വൈറ്റ് ഡെപ്ത് ക്യാമറ എന്നിവ ഉൾക്കൊള്ളുന്നു. ഇതിനൊപ്പം എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി മുൻ പാനലിൽ 16 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്.


Click it and Unblock the Notifications








