Home
Mobile

റിയൽമി നർസോ 10എ സ്മാർട്ട്ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്കെത്തും

റിയൽമി നർസോ 10എ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫിപ്പ്കാർട്ടിലൂടെ നടക്കും. റിയൽ‌മിയുടെ ബജറ്റ് സ്മാർട്ട്ഫോണുകളുടെ നിരയിൽ ഏറെ ജനപ്രീതി നേടിയിട്ടുള്ള ഡിവൈസാണ് ഇത്. റിയൽമി നാർസോ 10എ സ്മാർട്ട്ഫോൺ രണ്ട് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ഇതിൽ ആദ്യത്തെ വേരിയന്റിന് 8,999 രൂപയാണ് വില. രണ്ട് കളർ വേരിയന്റുകളിലും ഈ ഡിവൈസ് ലഭ്യമാണ്. സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് നടക്കുന്നത്. ഇതിൽ മികച്ച ഓഫറുകളും കമ്പനി നൽകുന്നുണ്ട്.

നാർസോ 10എ

അടുത്തിടെ പുറത്തിറങ്ങിയ റെഡ്മി 9, റിയൽ‌മി സി 12, മോട്ടോ ജി 8 പവർ ലൈറ്റ് എന്നിവയുടെ നിരയിൽ തന്നെയാണ് നാർസോ 10എ സ്മാർട്ട്ഫോണും ഉൾപ്പെടുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. മികച്ച പ്രകടനം നൽകുന്ന മീഡിയടെക് ഹീലിയോ ജി 70 ചിപ്‌സെറ്റും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. നർസോ 10എ ലോഞ്ച് ചെയ്യുമ്പോൾ ഉണ്ടായിരുന്നതിനെക്കാൾ 500 രൂപ വില വർധനവിലാണ് ഈ ഡിവൈസ് ഇപ്പോൾ വിൽക്കുന്നത്.

റിയൽ‌മി നാർ‌സോ 10എ: സവിശേഷതകൾ‌

റിയൽ‌മി നാർ‌സോ 10എ: സവിശേഷതകൾ‌

റിയൽ‌മി 5ഐ, റിയൽ‌മി സി12 സ്മാർട്ട്‌ഫോണുകളിലുള്ളതുപോലെ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുമായിട്ടാണ് നാർസോ 10എ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലേയ്ക്ക് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും റിയൽമി നൽകിയിട്ടുണ്ട്. മീഡിയാടെക് ഹീലിയോ ജി 70 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഈ ചിപ്പ്സെറ്റിന്റെ പ്രവർത്തനങ്ങളെ സഹായിക്കാനായി ഡിവൈസിൽ നൽകിയിട്ടുള്ളത്.

ക്യാമറകൾ

റിയൽമി നാർസോ 10എ സ്മാർട്ട്ഫോണിന്റെ ക്യാമറകൾ പരിശോധിച്ചാൽ, ഈ ഡിവൈസിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. പ്രൈമറി ക്യാമറയിൽ 12 മെഗാപിക്സൽ സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. ഇതിനൊപ്പം 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസറും നൽകിയിട്ടുണ്ട്. മൂന്നാമത്തെ ക്യാമറ 2 മെഗാപിക്സൽ മാക്രോ ക്യാമറയാണ്. മുൻവശത്ത് നാർസോ 10എ സ്മാർട്ട്ഫോണിൽ 5 മെഗാപിക്സൽ ക്യാമറ സെൻസറാണ് ഉള്ളത്. 30fps- ൽ 1080p വരെ വീഡിയോ റെക്കോർഡിംഗ് ചെയ്യാനുള്ള സംവിധാനം ഡിവൈസിന്റെ പിൻക്യാമറയിൽ കമ്പനി നൽകിയിട്ടുണ്ട്.

ബാറ്ററി

മൈക്രോ യുഎസ്ബി പോർട്ട് വഴി ചാർജ് ചെയ്യാവുന്നതും 10W ചാർജിങ് സപ്പോർട്ടുള്ളതുമായ 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ റിയൽമി നൽകിയിട്ടുള്ളത്. ഡിവൈസിന്റെ സുരക്ഷയ്ക്ക് പിന്നിൽ ഒരു ഫിംഗർപ്രിന്റ് സ്കാനറും കമ്പനി നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡിവൈസിൽ ജിപിഎസ്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ആക്‌സിലറോമീറ്റർ, മറ്റ് സെൻസറുകൾ എന്നിവ നൽയിട്ടുണ്ട്.

റിയൽ‌മി സി12

റിയൽമി നാർസോ 10എ സ്മാർട്ട്ഫോൺ ലഭിക്കുന്ന അതേ വിലയ്ക്ക് തന്നെ റിയൽ‌മി സി12 സ്മാർട്ട്ഫോൺ ലഭ്യമാണ്. സി12 സ്മാർട്ട്ഫോണിൽ ബേസിക്ക് ഫീച്ചറുകൾ കുറച്ച് കുറവാണ്. ഹീലിയോ ജി 35 ചിപ്‌സെറ്റാണ് ഈ ഡിവൈസിൽ ഉള്ളത്. ഇത് നാർസോ 10എ സ്മാർട്ട്ഫോണിൽ ഉള്ള ചിപ്പ്സെറ്റിനേക്കാൾ കരുത്ത് കുറഞ്ഞ ചിപ്പ്സെറ്റാണ്. എന്നാൽ ബാറ്ററിയുടെ കാര്യത്തിൽ സി12 ആണ് മുന്നിൽ. ഈ ഡിവൈസിൽ വലിയ 6000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. 8,999 രൂപ വിലയിൽ ആരംഭിക്കുന്ന റിയൽമി സി12 സ്മാർട്ട്ഫോൺ രണ്ട് കളർ വേരിയന്റുകളിൽ ലഭ്യമാകും.

Best Mobiles in India

English summary
The flash sale of the RealmE Narzo 10A smartphone will take place today at 12 noon via flipkart. It is one of the most popular budget smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X