Home
Mobile

റിയൽ‌മി നാർ‌സോ 20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽ‌പന സെപ്റ്റംബർ‌ 28ന്‌; വിലയും ഓഫറുകളും

റിയൽ‌മി നാർസോ 20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന സെപ്റ്റംബർ 28ന് നടക്കും. റിയൽ‌മി നാർ‌സോ 20എ, നാർ‌സോ 20 പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്കൊപ്പമാണ് ഈ ഡിവൈസ് വിപണിയിലെത്തിയത്. പ്രോ മോഡലിന്റെ ആദ്യ വിൽപ്പന ഇന്നലെ നടന്നിരുന്നു. നാർസോ 20 സ്മാർട്ട്ഫോണിന്റെ ആദയ വിൽപ്പന സെപ്റ്റംബർ 28 ന് 12 മണിക്കാണ് നടക്കുന്നത്. ഇതിനകം നോട്ടിഫൈ മീ ഓപ്ഷൻ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട്, റിയൽ‌മി.കോം, തിരഞ്ഞെടുത്ത ചില ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി സ്മാർട്ട്ഫോൺ വാങ്ങാം.

റിയൽമി നാർസോ 20: വില, ഓഫറുകൾ

റിയൽമി നാർസോ 20: വില, ഓഫറുകൾ

രണ്ട് സ്റ്റോറേജ്, കളർ വേരിയന്റുകളിലാണ് റിയൽമി നാർസോ 20 ലഭ്യമാകുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,499 രൂപയാണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,499 രൂപ വിലയുണ്ട്. ഗ്ലോറി സിൽവർ, വിക്ടറി ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിലും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും നിരവധി ഓഫറുകളും ആദ്യ വിൽപ്പനയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ടിൽ നിന്ന് റിയൽമി നാർസോ 20 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡിലും ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിലും അഞ്ച് ശതമാനം കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും. ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 299 രൂപ വിലയുള്ള രണ്ട് വർഷത്തെ ഡിസ്കവറി പ്ലസ് പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും.

റിയൽ‌മി നാർ‌സോ 20: സവിശേഷതകൾ

റിയൽ‌മി നാർ‌സോ 20: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് നാർസോ 20 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡിവൈസിൽ 20: 9 അസ്പാക്ട്റേഷിയോ ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ (720 x 1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഗെയിമിംഗ്-കേന്ദ്രീകൃത ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 85 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതിനാപ്പം അസാധാരണമായ ഗെയിമിംഗ് അനുഭവം നൽകുന്ന ശക്തമായ ARM മാലി-ജി 52 ജിപിയുവും നൽകിയിട്ടുണ്ട്.

ബാറ്ററി

6,000 എംഎഎച്ച് ബാറ്ററിയാണ് റിയൽ‌മി നാർ‌സോ 20 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. മൂന്ന് ക്യാമറകളാണ് ഡിവൈസിന്റെ പിൻഭാഗത്ത് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ എന്നിവ നൽകിയിട്ടുണ്ട്. വീഡിയോ കോളിങിനും സെൽഫികൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയും ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് റിയൽമി നാർസോ 20യിൽ നൽകിയിട്ടുള്ളത്. ഓൺ‌ബോർഡ് സെൻസറുകളിൽ ഫിംഗർപ്രിന്റ് സെൻസർ, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു.

നാർസോ 20

12,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകൾക്ക് മികച്ചൊരു ചോയിസ് തന്നെയാണ് റിയൽമി നാർസോ 20. ഈ വിലയ്ക്ക് മികച്ചൊരു ഗെയിമിംഗ് ചിപ്‌സെറ്റ് ലഭിക്കുമെന്ന് മാത്രമല്ല ഇത് എല്ലാ തരത്തിലുള്ള ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തുന്ന പെർഫോമൻസും നൽകും. ഡിവൈസിൽ സ്റ്റോറേജ് ​​എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്. മികച്ച ക്യാമറ സവിശേഷതകളും ആകർഷകമായ ബാറ്ററി ബാക്കപ്പുമാണ് ഡിവൈസ് നൽകുന്നത്.

Best Mobiles in India

English summary
The first sale of the Realme Narzo 20 smartphone will take place on September 28th. The device launched with the Realme Narso 20A and Narzo 20 Pro smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X