റിയൽമി നാർസോ 20 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക്; വില, സവിശേഷതകൾ
റിയൽമി നാർസോ 20 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് നടക്കും. റിയൽമി നാർസോ 20എ, നാർസോ 20 പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്കൊപ്പം ഇന്ത്യൻ വിപണിയിലെത്തിയ ഈ ഡിവൈസിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, മീഡിയടെക് ഹെലിയോ ജി 85 എസ്ഒസി, 6,000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളുണ്ട്. ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതി നേടിയ റിയൽമി നാർസോ 10 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് കളർ ഓപ്ഷനുകളിലും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും ഈ ഡിവൈസ് ലഭ്യമാകും.

റിയൽമി നാർസോ 20: വിലയും ലഭ്യതയും
റിയൽമി നാർസോ 20 സ്മാർട്ട്ഫോണിനറെ 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,499 രൂപയാണ് വില. ഡിവൈസിന്റെ 4ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,499 രൂപ വിലയുണ്ട്. രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഒപ്ഷനുകളിൽ ലഭ്യമാകുമെങ്കിലും രണ്ട് വേരിയന്റുകളിലും 4ജിബി റാം തന്നെയാണ് ഉള്ളത്. ഗ്ലോറി സിൽവർ, വിക്ടറി ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാകുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.

റിയൽമി നാർസോ 20: സവിശേഷതകൾ
ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിൽ പ്രവർത്തിക്കുന്ന നാർസോ 20 സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിംകാർഡ് സ്ലോട്ടുകളാണ് കമ്പനി നൽകിയിട്ടുള്ളത്. 20: 9 അസ്പാക്ട് റേഷിയോ ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. 4 ജിബി എൽപിഡിഡിആർ 4 എക്സ് റാമിമൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 85 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത് .18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നാർസോ 20യിൽ ഉള്ളത്.

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി നാർസോ 20യുടെ പിൻഭാഗത്ത് മൂന്ന് ക്യാമറകളാണ് നൽകിയിട്ടുള്ളത്. ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.3 അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നീ ക്യാമറകളാണ് ഉള്ളത്. സ്മാർട്ട്ഫോണിൽ വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും റിയൽമി നൽകിയിട്ടുണ്ട്. എഫ് / 2.0 ലെൻസാണ് ഈ ക്യമറയിൽ ഉള്ളത്.

64 ജിബി, 128 ജിബി ഓപ്ഷനുകളിൽ പുറത്തിറക്കിയിരിക്കുന്ന റിയൽമി നാർസോ 20 സ്മാർട്ട്ഫോണിൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 4 ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ ഉണ്ട്. സുരക്ഷയ്ക്കായി പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണട്. ഈ സ്മാർട്ട്ഫോണിന്റെ ഭാരം 208 ഗ്രാം ആണ്.


Click it and Unblock the Notifications