Home
Mobile

റിയൽ‌മി നാർ‌സോ 20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽ‌പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്; വിലയും ഓഫറുകളും

റിയൽ‌മി പുതുതായി അവതരിപ്പിച്ച നാർസോ 20 സീരിസിലെ നാർസോ 20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഈ സീരിസിൽ റിയൽ‌മി നാർ‌സോ 20എ, നാർ‌സോ 20 പ്രോ എന്നീ സ്മാർട്ട്ഫോണുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നാർസോ 20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് 12 മണിക്കാണ് നടക്കുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽ‌മി.കോം, തിരഞ്ഞെടുത്ത ചില ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി സ്മാർട്ട്ഫോൺ ലഭ്യമാകും.

റിയൽമി നാർസോ 20: വിലയും ഓഫറുകളും

റിയൽമി നാർസോ 20: വിലയും ഓഫറുകളും

റിയൽമി നാർസോ 20 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ്, കളർ വേരിയന്റുകളിൽ ലഭ്യമാകും. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ ബേസ് വേരിയന്റിന് 10,499 രൂപയാണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 11,499 രൂപയും വിലയുണ്ട്. ഗ്ലോറി സിൽവർ, വിക്ടറി ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ആകർഷമായ നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ സ്വന്തമാക്കുന്ന ആളുകൾക്ക് എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡിലും ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിലും അഞ്ച് ശതമാനം കിഴിവാണ് ലഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ ഡിവൈസ് വാങ്ങാനായി നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഇതിനൊപ്പം അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും. ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 299 രൂപ വിലയുള്ള രണ്ട് വർഷത്തെ ഡിസ്കവറി പ്ലസ് പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും.

റിയൽ‌മി നാർ‌സോ 20: സവിശേഷതകൾ

റിയൽ‌മി നാർ‌സോ 20: സവിശേഷതകൾ

റിയൽമി നാർസോ 20 സ്മാർട്ട്ഫോണിൽ 20: 9 അസ്പാക്ട്റേഷിയോ ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ (720 x 1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിലാണ് നാർസോ 20 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഗെയിമിംഗ്-കേന്ദ്രീകൃത ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 85 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം ARM മാലി-ജി 52 ജിപിയുവും റിയൽമി നൽകിയിട്ടുണ്ട്.

ക്യാമറ

ഈ ഡിവൈസിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ എന്നിവയടങ്ങുന്നതാണ് ഈ ക്യാമറ സെറ്റപ്പ്. വീഡിയോ കോളിങിനും സെൽഫികൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയും സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്.

ബാറ്ററി

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് റിയൽ‌മി നാർ‌സോ 20 സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് റിയൽമിയുടെ നാർസോ 20 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഫിംഗർപ്രിന്റ് സെൻസർ, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നീ ഓൺബോർഡ് സെൻസറുകളും ഡിവൈസിൽ ഉണ്ട്.

മികച്ച ചോയിസ്

12,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് മികച്ചൊരു ഗെയിമിംഗ് ചിപ്‌സെറ്റുള്ള ഡിവൈസ് എന്ന നിലയിൽ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ചോയിസ് തന്നെയാണ് ഈ ഡിവൈസ്. നൽകുന്ന പണത്തിന് ചേർന്ന രീതിയിൽ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന ഡിവൈസ് തന്നെയായിരിക്കും ഇത്. ഡിവൈസിൽ സ്റ്റോറേജ് ​​എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. മികച്ച ക്യാമറ ഫീച്ചറുകളും ബാറ്ററി ബാക്കപ്പുമാണ് ഡിവൈസിനെ ശ്രദ്ധേയമാക്കുന്നത്.

Best Mobiles in India

English summary
The first sale of the Narzo 20 smartphone in the newly launched Narzo 20 series by Realme will take place this afternoon. The company has introduced the Realme Narzo 20A and Narzo 20 Pro smartphones in this series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X