റിയൽമി നാർസോ 20പ്രോ സ്മാർട്ട്ഫോണന്റെ ആദ്യ വിൽപ്പന നാളെ; വിലയും ഓഫറുകളും
റിയൽമി കുറച്ച് ദിവസം മുമ്പാണ് ഇന്ത്യയിൽ നാർസോ 20 സീരിസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചത്. നാർസോ 20, നാർസോ 20എ, നാർസോ 20 പ്രോ എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്. ഈ ലൈനപ്പിൽ ആദ്യമായി വിൽപ്പനയ്‌ക്കെത്തു ഡിവൈസ് പ്രോ മോഡലാണ്. നാളെ (സെപ്റ്റംബർ 25)യാണ് നാർസോ 20 പ്രോയുടെ വിൽപ്പന നടക്കുന്നത്. പഞ്ച്-ഹോൾ ഡിസൈൻ, 65W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ എന്നിവയോടെ പുറത്തിറങ്ങിയ ഈ ഡിവൈസ് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

റിയൽമി നാർസോ 20 പ്രോ: വിലയും ഓഫറുകളും
റിയൽമി നാർസോ 20പ്രോ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപ വിലയുണ്ട്. ബ്ലാക്ക് നിൻജ, വൈറ്റ് നൈറ്റ് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കുന്നത്.

ഫ്ലിപ്പ്കാർട്ട് കൂടാതെ റിയൽമി.കോം, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയും നാർസോ 20 പ്രോ വിൽപ്പനയ്ക്കെത്തും. 'ഹാൻഡ്‌സെറ്റ് വാങ്ങുന്നവർക്കായി ഇതിനകം ഇ-കൊമേഴ്‌സ് സൈറ്റിൽ നോട്ടിഫൈ മി' ഓപ്ഷനോടെ ഡിവൈസ് ലിസ്റ്റുചെയ്തിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

റിയൽമി നാർസോ 20പ്രോ: സവിശേഷതകൾ
15,000 രൂപ വില നിലവാരത്തിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ (1080 x 2,400 പിക്‌സൽ) 20: 9 അസ്പാക്ട് റേഷിയോ ഉള്ള അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേയാണ് ഈ ഡിവൈസ് നൽകുന്നത്. ഈ ഡിസ്പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും ഡിവൈസിനുണ്ട്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 95 എസ്ഒസി ആണ്. ഈ പ്രോസസർ മികച്ച ഗെയിമിംഗ് അനുഭവം നൽകും.

ഓൺബോർഡ് സംഭരണം 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും നാർസോ 20പ്രോ സ്മാർച്ച്ഫോണിൽ ഉണ്ട്. കട്ടിംഗ് എഡ്ജ് കൂളിംഗ് സിസ്റ്റവുമായി പുറത്തിറക്കിയ ഈ ഡിവൈസ് ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോണിൽ 4,500 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഇത് ചാർജ് ചെയ്യാനായി ഡിവൈസിൽ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 38 മിനിറ്റിനുള്ളിൽ ബാറ്ററി മുഴുവനായും ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കും.

48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, രണ്ട് 2 എംപി മോണോക്രോം, മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ മൊഡ്യൂളുമായിട്ടാണ് റിയൽമി നാർസോ 20പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. സെൽഫികൾക്കായി 16 എംപി സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. എഐ ബ്യൂട്ടി, ഫ്രണ്ട് പനോരമ, ഫ്ലിപ്പ് സെൽഫി, നൈറ്റ്സ്കേപ്പ്, പോർട്രെയിറ്റ് മോഡ് എന്നീ സവിശേഷതകളും ക്യാമറയിലുണ്ട്.


Click it and Unblock the Notifications