റിയൽമി നാർസോ 20പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും
റിയൽമി തങ്ങളുടെ നാർസോ സീരിസിൽ പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയത് കുറച്ച് ദിവസം മുമ്പാണ്. നാർസോ 20 സീരിസ് സ്മാർട്ട്ഫോണുകളിൽ നാർസോ 20, നാർസോ 20എ, നാർസോ 20 പ്രോ എന്നീ ഡിവൈസുകളാണ് ഉള്ളത്. ഈ സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച സവിശേഷതകൾ ഉള്ള ഡിവൈസ് നാർസോ 20 പ്രോയാണ്. ഈ ഡിവൈസിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് റിയൽമി.കോം, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.

റിയൽമി നാർസോ 20പ്രോ: വിലയും ലഭ്യതയും
റിയൽമി നാർസോ 20പ്രോ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. ഈ സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 14,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപയാണ് വില. ബ്ലാക്ക് നിൻജ, വൈറ്റ് നൈറ്റ് എന്നീ രണ്ട് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കുന്നത്.

ഫ്ലിപ്പ്കാർട്ട് കൂടാതെ റിയൽമി.കോം, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയും നാർസോ 20 പ്രോ വിൽപ്പനയ്ക്കെത്തും. 'ഹാൻഡ്‌സെറ്റ് വാങ്ങുന്നവർക്കായി ഇ-കൊമേഴ്‌സ് സൈറ്റിൽ നോട്ടിഫൈ മി' ഓപ്ഷൻ വന്നിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കും. ഡിവൈസ് സ്വന്തമാക്കാനായി ഉപഭോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

റിയൽമി നാർസോ 20പ്രോ: സവിശേഷതകൾ
6.5 ഇഞ്ച് ഫുൾ എച്ച്ഡി+ (1080 x 2,400 പിക്‌സൽ) ഡിസ്പ്ലെയാണ് നാർസോ 20പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ ആണ് ഉള്ളക്. ഇതൊരു അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേയാണ്. ഈ ഡിസ്പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും ഉണ്ട്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 95 എസ്ഒസിയാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. മികച്ച ഗെയിമിങ് അനുഭവം നൽകുന്ന ഡിവൈസാണ് ഇത്.

റിയൽമി നാർസോ 20പ്രോ: ക്യാമറ
48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, രണ്ട് 2 എംപി മോണോക്രോം, മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് റിയൽമി നാർസോ 20പ്രോയിൽ കമ്പനി നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 16 എംപി സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. എഐ ബ്യൂട്ടി, ഫ്രണ്ട് പനോരമ, ഫ്ലിപ്പ് സെൽഫി, നൈറ്റ്സ്കേപ്പ്, പോർട്രെയിറ്റ് മോഡ് എന്നിവയാണ് ക്യാമറ സെറ്റപ്പിലെ സവിശേഷതകൾ.

റിയൽമി നാർസോ 20പ്രോ: ബാറ്ററി
നാർസോ 20 പ്രോ സ്മാർട്ട്ഫോണിൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. കട്ടിംഗ് എഡ്ജ് കൂളിംഗ് സിസ്റ്റവുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 4,500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. വെറും 38 മിനിറ്റിനുള്ളിൽ ബാറ്ററി മുഴുവനായും ചാർജ് ചെയ്യാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.


Click it and Unblock the Notifications