Home
Mobile

റിയൽമി നാർസോ 20 പ്രോ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം, ഫ്ലാഷ് സെയിൽ ഉച്ചയക്ക് 12 മണിക്ക്

റിയൽമി നാർസോ 20 പ്രോ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരമൊരുങ്ങുന്നു. ഡിവൈസിന്റെ ഫ്ലാഷ് സെയിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. റിയൽമി നാർസോ 20, റിയൽമി നാർസോ 20എ എന്നീ സ്മാർട്ട്ഫോണുകൾക്കൊപ്പമാണ് ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ എത്തിയത്. സെപ്റ്റംബർ 25ന് ആദ്യമായി വിൽപ്പനയ്ക്ക് എത്തിയ ഡിവൈസിന്റെ നേരത്തെ നടന്ന ഫ്ലാഷ് സെയിലുകളിലെല്ലാം വിൽപ്പനയ്ക്ക് വച്ച യൂണിറ്റുകൾ വേഗത്തിൽ വിറ്റഴിഞ്ഞിരുന്നു. ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 95 എസ്ഒസിയുടെ കരുത്തും നാല് പിൻക്യമറകളുമാണ് ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത.

റിയൽമി നാർസോ 20 പ്രോ: വിലയും ലഭ്യതയും

റിയൽമി നാർസോ 20 പ്രോ: വിലയും ലഭ്യതയും

റിയൽ‌മി നാർ‌സോ 20 പ്രോ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും രണ്ട് കളർ ഓപ്ഷനുകളിലും ലഭ്യമാകും. ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപ വിലയുണ്ട്. ബ്ലാക്ക് നിൻജ, വൈറ്റ് നൈറ്റ് എന്നീ നിറങ്ങളിലാണ് ഡിവൈസ് ലഭ്യമാകുന്നത്. ഡിവൈസിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴി നടക്കും.

റിയൽ‌മി നാർ‌സോ 20 പ്രോ: സവിശേഷതകൾ

റിയൽ‌മി നാർ‌സോ 20 പ്രോ: സവിശേഷതകൾ

6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേയുമായിട്ടാണ് റിയൽമി നാർസോ 20 പ്രോ പുറത്തിറക്കിയിരിക്കുന്നത്. 120 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും 480 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുള്ള ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 20: 9 അസ്പാക്ട് റേഷിയോവും കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും ഉണ്ട്. രണ്ട് നാനോ സിംകാർഡ് സ്ലോട്ടുകളാണ് ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറ

റിയൽമി നാർസോ 20 പ്രോ സ്മാർട്ട്ഫോണിൽ നാല് പിൻ ക്യാമറകളാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 119 -ഡീഗ്രി ഫീൽഡ് വ്യൂ ഉള്ള എഫ് / 2.3 അൾട്രാ വൈഡ് ആംഗിൾ ലെൻസോട് കൂടിയ 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നീ ക്യാമറകളുണ്ട്. എഫ് / 2.1 ലെൻസുള്ള 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൻസറാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കും വേണ്ടി നൽകിയിട്ടുള്ളത്.

മീഡിയടെക് ഹീലിയോ ജി95

8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമാണ് റിയൽമി നാർസോ 20 പ്രോയിൽ ഉള്ളത്. മീഡിയടെക് ഹീലിയോ ജി95 എസ്ഒസി ചിപ്പ്സെറ്റ് കരുത്ത് നൽകുന്ന ഈ ഡിവൈസിൽ 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും റിയൽമി നൽകിയിട്ടുണ്ട്. ഈ സ്റ്റോറേജ് സ്പൈസ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിരിക്കുന്നു. 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനാണ് സ്ലോട്ടിലുള്ളത്.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകളായി റിയൽമി നാർസോ 20 പ്രോ സ്മാർട്ട്ഫോണിൽ 4 ജി വോൾട്ടി, Wi-Fi 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഉള്ളത്. ഡിവൈസിന്റെ വലത് വശത്ത് സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സ്കാനറും കമ്പനി നൽകിയിട്ടുണ്ട്. 65W സൂപ്പർഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത.

Best Mobiles in India

English summary
Flash sale of the Realme Narzo 20 Pro smartphone will start Today at 12 noon. Sales of the device will take place via Flipkart and Realme.com.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X