14,999 രൂപയ്ക്ക് റിയൽമി നാർസോ 20 പ്രോ സ്മാർട്ട്ഫോൺ സ്വന്തമാക്കാം, വിൽപ്പന ഇന്ന് ഉച്ചയ്ക്ക്
റിയൽമി നാർസോ 20 പ്രോ സ്മാർട്ട്ഫോണിന്റെ രണ്ടാമത്തെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. സെപ്റ്റംബർ 25നാണ് ഡിവൈസിന്റെ ആദ്യ വിൽപ്പന നടന്നത്. റിയൽമി നാർസോ 20എ, റിയൽമി നാർസോ 20 എന്നീ സ്മാർട്ട്ഫോണുകൾക്കൊപ്പമാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 95 എസ്ഒസി, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളുള്ള ഈ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും രണ്ട് കളർ ഓപ്ഷനുകളിലും ലഭ്യമാകും.

റിയൽമി നാർസോ 20 പ്രോ: വിലയും ലഭ്യതയും
റിയൽമി നാർസോ 20 പ്രോ സ്മാർട്ട്ഫോൺ മുകളിൽ സൂചിപ്പിച്ചതുപോലെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ബേസ് വേരിയന്റിൽ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ വേരിയന്റിന് 14,999 രൂപയാണ് വില. നാർസോ 20 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപയാണ് വില. ഈ ഡിവൈസ് ബ്ലാക്ക് നിൻജ, വൈറ്റ് നൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്.

റിയൽമി നാർസോ 20 പ്രോ: സവിശേഷതകൾ
രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളുമായിട്ടാണ് റിയൽമി നാർസോ 20 പ്രോ പുറത്തിറക്കിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും 20: 9 അസ്പാക്ട് റേഷിയോവുമുള്ള ഈ ഡിസ്പ്ലെയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും ഉണ്ട്. ഡിസ്പ്ലേയിൽ 120 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും 480 നിറ്റ് പീക്ക് ബ്രൈറ്റ്നസും ഉണ്ട്.

8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി95 എസ്ഒസിയുടെ കരുത്തിലാണ് റിയൽമി നാർസോ 20 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി സ്ലോട്ട് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിലുണ്ട്. 128 ജിബി വരെ യുഎഫ്‌എസ് 2.1 ഓൺബോർഡ് സ്റ്റോറേജാണ് സ്മാർട്ട്ഫോണിൽ ഉള്ളത്.

റിയൽമി നാർസോ 20 പ്രോ സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഇതിൽ എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 119 -ഡീഗ്രി ഫീൽഡ് വ്യൂ ഉള്ള എഫ് / 2.3 അൾട്രാ വൈഡ് ആംഗിൾ ലെൻസോട് കൂടിയ 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഉള്ളത്. എഫ് / 2.1 ലെൻസുള്ള 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൻസറാണ് സെൽഫി ക്യാമറയായി നൽകിയിട്ടുള്ളത്.

റിയൽമി നാർസോ 20 പ്രോ സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി വോൾട്ടി, Wi-Fi 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. വലത് വശത്ത് ഫിംഗർപ്രിന്റ് സ്കാനറും റിയൽമി നൽകിയിട്ടുണ്ട്. 65W സൂപ്പർഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്.


Click it and Unblock the Notifications








