റിയൽമി നാർസോ 20 സീരീസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പുറത്ത്
റിയൽമി ഈ വർഷം ആദ്യം പുറത്തിറക്കിയ നാർസോ 10 സീരീസ് സ്മാർട്ട്ഫോണുകളുടെ പിൻഗാമികളായ നാർസോ 20 സീരീസ് സെപ്റ്റംബർ 21ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ ഡിവൈസുകളുടെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ സവിശേഷതകൾ വെളിപ്പെടുത്തുന്ന ലീക്ക് റിപ്പോർട്ടുകളും പുറത്ത് വന്നു. നാർസോ 20 എ, നാർസോ 20, നാർസോ 20 പ്രോ എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ ഉണ്ടാവുക. ടിപ്‌സ്റ്റർ മുകുൾ ശർമയാണ് റിയൽമി നാർസോ 20 സീരീസ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പുറത്ത് വിട്ടത്.

റിയൽമെ നാർസോ 20എ: സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് റിയൽമി 20എ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. ഗൊറില്ല ഗ്ലാസ് പ്രോട്ടക്ഷനും ഡിസ്പ്ലെയ്ക്ക് ഉണ്ടായിരിക്കും. ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 665 SoCയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 3 ജിബി / 4 ജിബി റാമും 32 ജിബി / 64 ജിബി സ്റ്റോറേജ് സ്‌പെയ്‌സും മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ ഉണ്ടായിരിക്കും. എഫ് / 1.8 അപ്പർച്ചർ ലെൻസുള്ള 12 എംപി പ്രൈമറി സെൻസർ, ക്രോമ ബൂസ്റ്റ്, എച്ച്ഡിആർ എന്നിവയോടെ നൽകും.

ഇതിനൊപ്പം 2 എംപി സെക്കൻഡറി മോണോക്രോം ലെൻസ്, 2 എംപി റെട്രോ ലെൻസ് എന്നിവയും ഡിവൈസിലെ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കും. 8 എംപി സെൽഫി ക്യാമറ സെൻസറാണ് ഡിവൈസിൽ പ്രതീക്ഷിക്കുന്നത്. ഡ്യുവൽ സിം സപ്പോർട്ട്, ബ്ലൂടൂത്ത് 5.0, വൈ-ഫൈ, 10W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് റിയൽമി നാർസോ 20എ സ്മാർട്ട്ഫോണിന്റെ മറ്റ് സവിശേഷതകൾ. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലായിരിക്കും ഡിവൈസ് പ്രവർത്തിക്കുക. വിക്ടറി ബ്ലൂ, ഗ്ലോറി സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും.

റിയൽമി നാർസോ 20: സവിശേഷതകൾ
റിയൽമി നാർസോ 20 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി+ റെസല്യൂഷനോടുകൂടിയ ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടായിരിക്കു. 4 ജിബി റാമും 64 ജിബി / 128 ജിബി സ്റ്റോറേജ് സ്പൈസുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി 85 എസ്ഒസി ആയിരിക്കും. 48 എംപി മെയിൻ സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയും ഉണ്ടായിരിക്കും. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയ 6000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉണ്ടായിരിക്കുക.

റിയൽമി നാർസോ 20പ്രോ: സവിശേഷതകൾ
റിയൽമി നാർസോ 20പ്രോ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടാവുക. എഫ്‌എച്ച്ഡി+ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയായിരിക്കും ഇത്. 6 ജിബി / 8 ജിബി റാം ഓപ്ഷനുകളിലും 64 ജിബി / 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും ഈ ഡിവൈസ് ലഭ്യമാകും. മീഡിയടെക് ഹീലിയോ ജി 95 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയ 4500 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ ഉണ്ടാവുക.

48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പോടെയായിരിക്കും റിയൽമി നാർസോ 20 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. 16 എംപി സെൽഫി ക്യാമറ സെൻസറും സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ടായിക്കും. വൈറ്റ് നൈറ്റ്, ബ്ലാക്ക് നിൻജ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും.


Click it and Unblock the Notifications