റിയൽമി നാർസോ 20എ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും
റിയൽമി നാർസോ 20 സീരിസിലെ നാർസോ 20എ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. സെപ്റ്റംബർ 21നാണ് റിയൽമി നാർസോ 20, നാർസോ 20 പ്രോ എന്നിവയ്ക്കൊപ്പം ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 6.20 ഇഞ്ച് ഡിസ്പ്ലെ, സ്‌നാപ്ഡ്രാഗൺ 665 പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറ എന്നിവയാണ് ഡിവൈസിന്റ പ്രധാന സവിശേഷതകൾ.

റിയൽമി നാർസോ 20എ: വിലയും ലഭ്യതയും
റിയൽമി നാർസോ 20എ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ഡിവൈസിന്റെ 3ജിബി റാമും 32ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,499 രൂപയാണ് വില. 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,499 രൂപ വിലയുണ്ട്. ഈ ഡിവൈസ് ഗ്ലോസി സിൽവൽ, വിക്ടറി ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ആദ്യ വിൽപ്പനയുടെ ഭാഗമായി ആകർഷകമായ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിലൂടെയും റിയൽമി വെബ്സൈറ്റിലൂടെയും നൽകുന്നത്.

റിയൽമി നാർസോ 20എ: സവിശേഷതകൾ
6.20 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് റിയൽമി നാർസോ 20എ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 720x1600 പിക്‌സൽ റെസല്യൂഷനും 20: 9 റേഷിയോവും ഉണ്ട്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 പ്രോസസറാണ് റിയൽമി നർസോ 20എ സ്മാർട്ട്ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് നാനോ സിംകാർഡ് സ്ലോട്ടുകളും ഡിവൈസിൽ ഉണ്ട്.

റിയൽമി നാർസോ 20എ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 അപ്പർച്ചറുള്ള 12 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ സെക്കന്ററി ക്യാമറയും എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ക്യാമറയും റിയൽമി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്.

64 ജിബി വരെഇൻബിൽറ്റ് സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നാർസോ 20എ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ പ്രൊപ്രൈറ്ററി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

റിയൽമി നാർസോ 20എ സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈ-ഫൈ, ബ്ലൂടൂത്ത് വി 5.00, മൈക്രോ-യുഎസ്ബി, 3 ജി, 4 ജി എന്നിവ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, കോമ്പസ് / മാഗ്നെറ്റോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഡിവൈസിലുള്ള സെൻസറുകൾ. സുരക്ഷയ്ക്കായി ഫേസ് അൺലോക്കും ഈ ഡിവൈസിലുണ്ട്.


Click it and Unblock the Notifications