8,499 രൂപയ്ക്ക് റിയൽമി നാർസോ 20എ സ്വന്തമാക്കാം, വിൽപ്പന ഉച്ചയ്ക്ക് 12 മണിക്ക്
റിയൽമി നാർസോ 20എ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, 8 മെഗാപിക്സൽ സെൽഫി ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നീ സവിശഷതകളുള്ള ഈ സ്മാർട്ട്ഫോൺ രണ്ട് കളർ ഓപ്ഷനുകളിലും രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ലഭ്യമാകും. റിയൽമി നാർസോ 20, റിയൽമെ നാർസോ 20 പ്രോ എന്നിവയ്‌ക്കൊപ്പമാണ് ഡിവൈസ് ലോഞ്ച് ചെയ്തത്.

റിയൽമി നാർസോ 20എ: വില, ലഭ്യത
റിയൽമി നാർസോ 20എ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴി ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന നടക്കുന്നത്. ഈ ഡിവൈിസിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,499 രൂപയാണ് വില. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,499 രൂപ വിലയുണ്ട്. തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കും. ഗ്ലോറി സിൽവർ, വിക്ടറി ബ്ലൂ കളർ ഓപ്ഷനുകളിലാണ് നാർസോ 20എ ലഭ്യമാവുക.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇഎംഐകൾക്ക് അഞ്ച് ശതമാനം കിഴിവ്, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക്, രണ്ട് വർഷത്തെ ഡിസ്കവറി പ്ലസ് പ്രീമിയം സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഫ്ലാഷ് സെയിലിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ട് നൽകുന്ന ഓഫറുകൾ. പ്രതിമാസം 945 രൂപയിൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. റിയൽമി വെബ്‌സൈറ്റിൽ നിന്നും ഈ ഡിവൈസ് വാങ്ങുന്നവർക്ക് 500 രൂപയുടെ മോബിക്വിക് സൂപ്പർകാഷ് ലഭിക്കും.

റിയൽമി നാർസോ 20എ: സവിശേഷതകൾ
റിയൽമി നാർസോ 20എ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയിൽ 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് നാനോ സിംകാർഡ് സ്ലോട്ടുകളുള്ള ഡിവൈസിൽ പരമാവധി 64 ജിബി സ്റ്റോറേജാണ് ഉള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് റിയൽമി നാർസോ 20എ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 ലെൻസുള്ള 12 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ "റെട്രോ" സെൻസർ എന്നിവയാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ എഫ് / 2.4 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറയും റിയൽമി നൽകിയിട്ടുണ്ട്.

റിവേഴ്സ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നാർസോ 20എ സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയാണ് ഉള്ളത്. ഡിവൈസിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. 195 ഗ്രാം ഭാരമാണ് ഈ ഡിവൈസിനുള്ളത്.


Click it and Unblock the Notifications








