Home
Mobile

മിഡ് റേഞ്ച് 5ജി സ്മാർട്ട്ഫോണായി റിയൽ‌മി നാർ‌സോ 30 5ജി മെയ് 25ന് വിപണിയിലെത്തും

റിയൽമി അടുത്തിടെ മലേഷ്യൻ വിപണിയിൽ നാർസോ 30 എന്ന സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ കമ്പനി ഈ ഡിവൈസിന്റെ 5ജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. യൂറോപ്യൻ വിപണിയിൽ ആയിരിക്കും ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്നത്. മെയ് 25 മുതൽ അലിഎക്സ്പ്രസ്സ് വഴി ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. ഫോണിന്റെ സവിശേഷതകളെയും വിലയെയും കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭ്യമായിട്ടില്ല. ഇതിനൊപ്പം അടുത്ത മാസം റിയൽമി ജിടി 5ജി സ്മാർട്ട്ഫോണും യൂറോപ്യൻ വിപണിയിലെത്തും.

റിയൽമി

റിയൽമി നാർസോ 30 5ജി സ്മാർട്ട്ഫോണിന് ഇതിന്റെ 4ജി പതിപ്പിന് സമാനമായ സവിശേഷതകൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4ജി യൂണിറ്റിൽ ഉപയോഗിക്കുന്ന മീഡിയടെക് ഹെലിയോ ജി95 ചിപ്പ്സെറ്റിന് പകരം 5ജി മോഡലിന് കരുത്ത് നൽകുന്നത് ഡൈമെൻസിറ്റി 700 ചിപ്പ്സെറ്റ് ആയിരിക്കും. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ൽ പ്രവർത്തിക്കുന്ന ഡിവൈസ് ആയിരിക്കും റിയൽമി നാർസോ 30 5ജി. 30W ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. 4ജി മോഡലിൽ 48 എംപി പ്രൈമറി ക്യാമറ, 2 എംപി മോണോ സെൻസർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 5ജി മോഡലിൽ 64 എംപി മെയിൻ ലെൻസ്, അൾട്രാവൈഡ്, എന്നിവ ഉൾപ്പെടുന്ന ക്വാഡ്-റിയർ ക്യാമറ മൊഡ്യൂളായിരിക്കും ഉണ്ടാവുക.

4ജി

റിയൽമി നാർസോ 30 4ജി മോഡലിൽ കണ്ട അതേ 16 എംപി സെൽഫി ക്യാമറയായിരിക്കും 5ജിമോഡലിലും ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി രണ്ട് സിം കാർഡ് സ്ലോട്ടുകൾ, 5ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ എസി, ബ്ലൂടൂത്ത് വി5.0. ജിപിഎസ്. എൻ‌എഫ്‌സി, യു‌എസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും റിയൽമി ഈ ഡിവൈസിൽ നൽകും. മറ്റ് സവിശേഷതകളെ സംബന്ധിച്ച സൂചനകളൊന്നും നിലവിൽ ലഭ്യമല്ല. വൈകാതെ തന്നെ ഇക്കാര്യങ്ങളിൽ വ്യക്തത വരും.

ഇന്ത്യയിലെ ലോഞ്ച്

റിയൽമി നാർസോ 30 സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ചിനെ സംബന്ധിച്ച വിവരങ്ങൾ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡിവൈസിന്റെ 4ജി, 5ജി പതിപ്പുകൾ ഇന്ത്യയിൽ എത്തുമെന്ന് ഉറപ്പാണ്. റിയൽ‌മിയുടെ മറ്റ് 5ജി മിഡ് റേഞ്ച് ഡിവൈസുകളുടെ വില കണക്കിലെടുക്കുമ്പോൾ റിയൽ‌മി നാർ‌സോ 30 5ജി 20,000 രൂപ വില വിഭാഗത്തിൽ ആയിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയെ അപേക്ഷിച്ച് യൂറോപ്യൻ വിപണിയിൽ 5ജി മോഡലിന്റെ വില അല്പം കൂടുതലായിരിക്കും. ഇത് നികുതിയിലുള്ള വ്യത്യാസം കാരണമാണ്.

ബ്രാൻഡ്

സ്മാർട്ട്ഫോണിനെ കുറിച്ച് ബ്രാൻഡ് ഇതുവരെ ഒന്നും പറയാത്തതിനാൽ തന്നെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ കാത്തിരിക്കുന്നതാണ് നല്ലത്. ഇതാദ്യമായല്ല കമ്പനി 5ജി ഡിവൈസ് അവതരിപ്പിക്കുന്നത്. റിയൽമി 8 5ജി, എക്സ് 7 പ്രോ 5ജി എന്നീ കമ്പനിയുടെ 5ജി സ്മാർട്ട്ഫോണുകൾക്ക് ഉപയോക്താക്കൾക്കിടയിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു. കുറഞ്ഞ വിലയിൽ കമ്പനി ഉയർന്ന നിലവാരത്തിലുള്ള സവിശേഷതകൾ നൽകുന്നു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നാർസോ 30 5ജി സ്മാർട്ട്ഫോണും ആകർഷകമായ ഡിവൈസ് തന്നെ ആയിരിക്കും.

Best Mobiles in India

English summary
Realme recently launched the Narso 30 smartphone. Now the company is preparing to launch the 5G version of this device. The smartphone will be launched in the European market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X