Home
Mobile

റിയൽ‌മി നാർ‌സോ 30, നാർ‌സോ 30 5ജി സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യയിലെത്തും

റിയൽ‌മി നാർ‌സോ 30, നാർ‌സോ 30 5ജി സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇതിനൊപ്പം റിയൽ‌മി സ്മാർട്ട് ടിവി ഫുൾ-എച്ച്ഡി 32 ഇഞ്ച്, റിയൽ‌മി ബഡ്‌സ് ക്യു2 എന്നിവയും ഇന്ന് ലോഞ്ച് ചെയ്യും. നാർസോ സീരിസിലെ പുതിയ രണ്ട് ഫോണുകളും കഴിഞ്ഞ മാസം ഇന്ത്യയ്ക്ക് പുറത്ത് അവതരിപ്പിച്ചിരുന്നു. ഈ സീരിസിലെ റിയൽ‌മി നാർ‌സോ 30 മീഡിയടെക് ഹെലിയോ ജി95 എസ്ഒസിയുമായിട്ടാണ് പുറത്തിറങ്ങുക എന്നാണ് സൂചനകൾ. റിയൽ‌മി നാർ‌സോ 30 5ജി മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസിയുമായിട്ടായിരിക്കും വരുന്നത്.

റിയൽ‌മി നാർ‌സോ 30, റിയൽ‌മി നാർ‌സോ 30 5ജി: പ്രതീക്ഷിക്കുന്ന വില

റിയൽ‌മി നാർ‌സോ 30, റിയൽ‌മി നാർ‌സോ 30 5ജി: പ്രതീക്ഷിക്കുന്ന വില

റിയൽ‌മി നാർ‌സോ 30, റിയൽ‌മി നാർ‌സോ 30 5ജി, റിയൽ‌മെ സ്മാർട്ട് ടിവി ഫുൾ-എച്ച്ഡി 32 ഇഞ്ച്, റിയൽ‌മി ബഡ്‌സ് ക്യു2 എന്നിവയുടെ വിർ‌ച്വൽ‌ ലോഞ്ച് ഇന്ന് ഉച്ചയ്ക്ക് 12: 30നാണ് നടക്കുന്നത്. റിയൽമി ഇന്ത്യ യൂട്യൂബ് ചാനൽ വഴി ഇവന്റ് ലൈവായി സംപ്രേഷണം ചെയ്യും. ഈ ഡിവൈസുകളുടെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നാർസോ 30 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് മലേഷ്യയിൽ എംവൈആർ 799 (ഏകദേശം 14,200 രൂപ) ആയിരുന്നു വില. റിയൽമി നാർസോ 30 5ജി 4 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് യൂറോപ്പിൽ 219 യൂറോ (ഏകദേശം 19,400 രൂപ) വിലയുണ്ട്.

റിയൽ‌മി നാർ‌സോ 30: സവിശേഷതകൾ‌

റിയൽ‌മി നാർ‌സോ 30: സവിശേഷതകൾ‌

20: 9 അസ്പാക്ട് റേഷിയോട് കൂടിയ 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി നാർസോ 30യിൽ ഉള്ളത്. 6 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി95 എസ്ഒസിയാണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 1.8 ലെൻസ്, 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. മുൻവശത്ത് 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഡിവൈസിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മി യുഐ 2.0 ആണ് ഉള്ളത്.

സ്റ്റോറേജ്

128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുള്ള റിയൽമി നാർസോ 30 സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയുമായാണ് ഫോൺ വരുന്നത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

റിയൽ‌മി നാർ‌സോ 30 5ജി: സവിശേഷതകൾ

റിയൽ‌മി നാർ‌സോ 30 5ജി: സവിശേഷതകൾ

6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് നാർസോ 30 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസിയാണ്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവയും ഫോണിലുണ്ട്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും റിയൽമി നൽകിയിട്ടുണ്ട്.

കണക്ടിവിറ്റി

ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ൽ പ്രവർത്തിക്കുന്ന ഡിവൈസിൽ ഡ്യുവൽ സിം (നാനോ) സപ്പോർട്ടുണ്ട്. റിയൽമി നാർസോ 30 5ജിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. യൂറോപ്യൻ മോഡലിൽ നിന്നും ചില വ്യത്യാസങ്ങളുമായിട്ടായിരിക്കും ഈ ഡിവൈസ് വരുന്നത്.

Best Mobiles in India

English summary
Realme Narzo 30 and Narzo 30 5G smartphones will be launched in India today. These devices have already been launched in other countries.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X