Home
Mobile

റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം

റിയൽ‌മിയുട ഏറ്റവും പുതിയ ഡിവൈസുകളായ നാർസോ 30 പ്രോ 5ജി, നാർസോ 30എ എന്നിവ കഴിഞ്ഞ മാസമാണ് വിപണിയിലെത്തിയത്. ഇതിൽ നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റിലും രണ്ട് കളർ ഓപ്ഷനിലും ഈ ഡിവൈസ് ലഭ്യമാകും. കഴിഞ്ഞ മാസം വിപണിയിലെത്തിയ ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5ജി ഡിവൈസുകളിൽ ഒന്നാണ്.

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി: വിലയും ഓഫറുകളും

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി: വിലയും ഓഫറുകളും

റിയൽ‌മി നാർസോ 30 പ്രോ 5ജി രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 16,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ് വില. ബ്ലേഡ് സിൽവർ, സ്വോർഡ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ഡിവൈസിന്റെ വിൽപ്പനയിൽ ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഐസിഐസിഐ ബാങ്ക് കാർഡുകളിലും ഇഎംഐ ഇടപാടുകളിലും 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി: സവിശേഷതകൾ‌

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി: സവിശേഷതകൾ‌

റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, ഹോൾ-പഞ്ച് ഡിസൈൻ എന്നീ സവിശേഷതകളുണ്ട്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമിനൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 800യു എസ്ഒസിയാണ്. ഡിവൈസിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിൽ ആണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ക്യാമറ

മൂന്ന് പിൻക്യാമറകളുമായാണ് റിയൽമി നാർസോ 30 പ്രോ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നീ ക്യാമറകളാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും റിയൽമി ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

സ്റ്റോറേജ്

128 ജിബി വരെ യു‌എഫ്‌എസ് 2.1 സ്റ്റോറേജാണ് റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക സ്ലോട്ടും നൽകിയിട്ടുണ്ട്. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ റിയൽമി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിവൈസിന്റെ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

നാർസോ 30 പ്രോയിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്. ചൈനീസ് വിപണിയിൽ അവതരിപ്പിച്ച റിയൽമി ക്യൂ2 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ പതിപ്പാണ് റിയൽമി നാർസോ 30 പ്രോ. വിപണിയിൽ ലഭ്യമായ മികച്ച 5ജി ഡിവൈസുകളിൽ ഒന്ന് കൂടിയാണ് ഇത്.

Best Mobiles in India

English summary
Realme's latest devices, the Narzo 30 Pro 5G and Narzo 30A, were launched last month. The Narzo 30 Pro 5G smartphone will go on sale this afternoon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X