റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്: വിലയും ഓഫറുകളും
റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റിലും രണ്ട് കളർ ഓപ്ഷനിലും ലഭ്യമാകുന്ന ഡിവൈസിന്റെ വിൽപ്പന ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴിയാണ് നടക്കുന്നത്. കഴിഞ്ഞ മാസം വിപണിയിലെത്തിയ ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5ജി ഡിവൈസുകളിൽ ഒന്നാണ്. മീഡിയടെക് ഡൈമെൻസിറ്റി 800 യു എസ്ഒസി, 8 ജിബി റാം, ട്രിപ്പിൾ റിയർ ക്യാമറ, 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

റിയൽമി നാർസോ 30 പ്രോ 5ജി: വിലയും ഓഫറുകളും
റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപ വിലയുണ്ട്. ബ്ലേഡ് സിൽവർ, സ്വോർഡ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിലും റിയൽമി.കോമിലും ഉച്ചയ്ക്ക് 12 മണി മുതൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഐസിഐസിഐ ബാങ്ക് കാർഡുകളിലും ഇഎംഐ ഇടപാടുകളിലും 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

റിയൽമി നാർസോ 30 പ്രോ 5ജി: സവിശേഷതകൾ
റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. ആൻഡ്രോയിഡ് 10ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 20: 9 അസ്പാക്ട് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, ഹോൾ-പഞ്ച് ഡിസൈൻ എന്നീ സവിശേഷതകളുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 800യു എസ്ഒസിയാണ്.

റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇതിൽ എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നീ ക്യാമറകളാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

നാർസോ സീരിസിലെ ഈ പുതിയ സ്മാർട്ട്ഫോണിൽ 128 ജിബി വരെ യുഎഫ്‌എസ് 2.1 സ്റ്റോറേജാണ് ഉള്ളത്. ഈ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക സ്ലോട്ടും നൽകിയിട്ടുണ്ട്. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിവൈസിന്റെ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. ചൈനീസ് വിപണിയിൽ അവതരിപ്പിച്ച റിയൽമി ക്യൂ2 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ പതിപ്പാണ് റിയൽമി നാർസോ 30 പ്രോ. ഈ സ്മാർട്ട്ഫോണിനൊപ്പം റിയൽമി നാർസോ 30എ എന്ന ഡിവൈസും വിപണിയിൽ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications








