Home
Mobile

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർ‌സോ 30എ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

റിയൽമി നാർസോ 30 പ്രോ 5ജി, റിയൽമി നാർസോ 30എ എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ റിയൽ‌മി ക്യു2 സ്മാർട്ട്ഫോണിന്റെ പേര് മാറ്റിയ പതിപ്പാണ് റിയൽ‌മി നാർ‌സോ 30 പ്രോ 5ജി. മീഡിയടെക് ഡൈമെൻസിറ്റി 800യു പ്രോസസർ, 5ജി കണക്റ്റിവിറ്റി എന്നീ സവിശേഷതകളാണ് ഡിവൈസിനുള്ളത്. നാർസോ 30എ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി85 എസ്ഒസിയാണ്. ഇത് 4ജി ഫോണാണ്.

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർസോ 30എ: വില

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർസോ 30എ: വില

റിയൽ‌മി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 16,999 രൂപയാണ് വില. ഡിവൈസിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 19,999 രൂപ വിലയുണ്ട്. വാൾ ബ്ലാക്ക്, ബ്ലേഡ് സിൽവർ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. റിയൽമി നാർ‌സോ 30എ സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 9,999 രൂപ വിലയുണ്ട്. ലേസർ ബ്ലാക്ക്, ലേസർ ബ്ലൂ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർസോ 30എ: വിൽപ്പന, ഓഫറുകൾ

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർസോ 30എ: വിൽപ്പന, ഓഫറുകൾ

റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോൺ മാർച്ച് 4ന് ഉച്ചയ്ക്ക് 12 മുതൽ വിൽപ്പനയ്ക്ക് എത്തും. അതേ സമയം നാർസോ 30എ മാർച്ച് 5ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനയ്‌ക്കെത്തും. രണ്ട് ഫോണുകളും ഫ്ലിപ്പ്കാർട്ട്, റിയൽ‌മി.കോം, മെയിൻ‌ലൈൻ ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ലഭ്യമാകും. ഈ ഡിവൈസുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് കാർഡുകളിൽ 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി: സവിശേഷതകൾ

റിയൽ‌മി നാർ‌സോ 30 പ്രോ 5ജി: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള റിയൽ‌മി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ഹോൾ-പഞ്ച് ഡിസൈനുള്ള ഡിസ്പ്ലെയ്ക്ക് 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ഉണ്ട്. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800യു എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും ഡിവൈസിൽ ഉണ്ട്.

ക്യാമറ

എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് റിയൽമി നാർസോ 30 പ്രോ 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും റിയൽമി നൽകിയിട്ടുണ്ട്.

 സ്റ്റോറേജ്

128 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്. 5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും ഡിവൈസിൽ ഉണ്ട്. ഡിവൈസിന്റെ വലത് വശത്താണ് ഫിങ്കർപ്രിന്റ് സെൻസർ. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്.

റിയൽ‌മി നാർ‌സോ 30എ: സവിശേഷതകൾ‌

റിയൽ‌മി നാർ‌സോ 30എ: സവിശേഷതകൾ‌

20: 9 അസ്പാക്ട് റേഷിയോ ഉള്ള 6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി നാർസോ 30എ സ്മാർട്ട്ഫോണിൽ ഉള്ളത്. വാട്ടർ ഡ്രോപ്പ് സ്റ്റൈലിലുള്ള ഈ ഡിസ്‌പ്ലേയിൽ 570 നിറ്റ്സ് ബ്രൈറ്റ്നസ് ഉണ്ട്. 4 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി85 എസ്ഒസിയാണ്. റിയൽമി നാർസോ 30എയിൽ 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

പിൻ ക്യാമറ

രണ്ട് പിൻ ക്യാമറകളാണ് റിയൽ‌മി നാർ‌സോ 30എ സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള മോണോക്രോം പോർട്രെയിറ്റ് സെൻസർ എന്നിവയാണ് പിൻ ക്യാമറകൾ. സെൽഫികകൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 ലെൻസുള്ള 8 എംപി സെൽഫി ക്യാമറയും ഡിവൈസിൽ റിയൽമി നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ്, റിവേഴ്സ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് റിയൽ‌മി നാർസോ 30എ സ്മാർട്ട്ഫോണിൽ ഉള്ളത്.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഡിവൈസിലെ സെൻസറുകൾ. പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Realme Narzo 30 Pro, Realme Narzo 30A smartphones launched in India with attractive features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X