കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 30 പ്രോ വൈകാതെ വിപണിയിലെത്തും
റിയൽമിയുടെ ജനപ്രീയ സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്ന നാർസോ ലൈനപ്പിലെ ഏറ്റവും പുതിയ ഡിവൈസുകളായ നാർസോ 30 സീരിസ് വൈകാതെ വിപണിയിലെത്തും. ഈ സീരിസിൽ മൂന്ന് ഡിവൈസുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഏറ്റവും മികച്ച ഡിവൈസ് റിയൽമി നാർസോ 30 പ്രോ ആയിരിക്കും. ലോഞ്ചിന് മുന്നോടിയായി ഡിവൈസിന്റെ ടീസർ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഡിവൈസുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

‘ആർഎംഎക്സ് 3161' എന്ന മോഡൽ നമ്പറിൽ ഒരു റിയൽമി സ്മാർട്ട്‌ഫോൺ അടുത്തിടെ പ്രശസ്ത സർട്ടിഫിക്കേഷൻ സൈറ്റായ ടെന്നയിൽ കണ്ടെത്തിയരുന്നു. ലിസ്റ്റിങ് ഡിവൈസിന്റെ പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും റിയൽമി നാർസോ 20 പ്രോയ്ക്ക് ‘ആർഎംഎക്സ് 2161' എന്ന മോഡൽ നമ്പറിൽ പുറത്തിറങ്ങിയതിനാൽ അതിന്റെ അടുത്ത തലമുറ ഡിവൈസായ നാർസോ 30 പ്രോ ആയിരിക്കുമെന്നാണ് സൂചനകൾ. ലിസ്റ്റിംഗ് അനുസരിച്ച്, സ്മാർട്ട്ഫോൺ എൻഎസ്‌എ / എസ്‌എ 5 ജി കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യും.

നാർസോ 30 പ്രോയ്ക്ക് 6.5 ഇഞ്ച് ഡിസ്‌പ്ലേയും 4,800 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിലപ്പോൾ 4,500 എംഎഎച്ച് ബാറ്ററിയോ 5,000 എംഎഎച്ച് ബാറ്ററിയോ ആയിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. ആൻഡ്രോയിഡ് 11ൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയൽമി നാർസോ 30 പ്രോയുടെ ഡിസൈനുമായി ബന്ധപ്പെട്ട ചില വിവരങ്ങളും റിപ്പോർട്ടുകളിലൂടെ പുറത്ത് വന്നിട്ടുണ്ട്.

കറുപ്പ് നിറത്തിലായിരിക്കും റിയൽമി നാർസോ 30 പ്രോ പുറത്തിറങ്ങുക. മറ്റ് ചില നിറങ്ങളിലും ഡിവൈസ് പ്രതീക്ഷിക്കാം. വെർട്ടിക്കലായി ചതുരാകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളും ഡിവൈസിൽ ഉണ്ടായിരിക്കും. ലഭിക്കും. ഡിവൈസിൽ മൂന്ന് പിൻ ക്യാമറകൾ ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. പഞ്ച്-ഹോൾ ഡിസ്പ്ലേയുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. ഡിവൈസിന്റെ ഇടത് വശത്ത് ഒരു വോളിയം റോക്കർ ബട്ടൺ ഉണ്ടായിരിക്കും. വലത് വശത്ത് പവർ ഓൺ / ഓഫ് ബട്ടണും ഫിങ്കർപ്രിന്റ് സെൻസറും ചേർന്ന ബട്ടൺ ഉണ്ടായിരിക്കും.

റിയൽമി നാർസോ 30, നാർസോ 30എ
റിയൽമി നാർസോ 30 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട അധികം റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. എന്തായാലും നാർസോ 30 പ്രോ സ്മാർട്ട്ഫോണിനൊപ്പം തന്നെ നാർസോ 30, നാർസോ 30എ എന്നിവയും പുറത്തിറങ്ങും. നേരത്തെ പുറത്തിറങ്ങിയ നാർസോ സ്മാർട്ട്ഫോണുകളിൽ കണ്ടത് പോലെ നാർസോ 30 സീരീസിലും മൂന്ന് ഡിവൈസുകളും സമാനതകൾ ഉള്ളതായിരിക്കും. നാർസോ 30 പ്രോയ്ക്ക് നാർസോ 30യെ അപേക്ഷിച്ച് വലിയ ഡിസ്‌പ്ലേ, മെച്ചപ്പെട്ട ക്യാമറകൾ, വേഗതയേറിയ ചാർജിംഗ് ടെക്, മികച്ച പ്രോസസർ എന്നിവ ഉണ്ടായിരിക്കും. നാർസോ 30എ, മറ്റ് രണ്ടിന്റെയും ടോൺ-ഡൌൺ വേരിയന്റായിരിക്കും. മെന്നും അല്പം താഴ്ന്ന സവിശേഷതകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

റിയൽമി നാർസോ 30 സീരീസ് അതിന്റെ മുൻഗാമികളെപ്പോലെ ബജറ്റ് സ്മാർട്ട്ഫോണുകളുള്ള സീരിസ് ആയിരിക്കും. 15,000 രൂപയിൽ താഴെ മാത്രം വിലയിലായിരിക്കും ഈ ഡിവൈസുകൾ പുറത്തിറങ്ങുക എന്നും സൂചനകൾ ഉണ്ട്. ഇതിലൂടെ ഇന്ത്യയിലെ വില കുറഞ്ഞ 5ജി ഫോണുകൾ വിപണിയിലെത്തിക്കുന്ന കമ്പനികളിൽ ഒന്നായി റിയൽമി മാറും, ഇതുവരെ വിപണിയിൽ 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോൺ ഇല്ല എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications