Home
Mobile

റിയൽമി നാർസോ 30 സീരീസ് സ്മാർട്ട്ഫോണുകൾ ജനുവരിയിൽ ലോഞ്ച് ചെയ്യും

റിയൽ‌മിയുടെ ഏറ്റവും ജനപ്രീയമായ സ്മാർട്ട്ഫോൺ സീരിസാണ് നാർസോ. നാർസോ 20 സീരീസ് കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ സിരിസിലെ അടുത്ത തലമുറ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. നാർസോ 30 സീരീസ് വൈകാതെ പുറത്തിങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസുകൾ 2021 ജനുവരിയിൽ തന്നെ വിപണിയിലെത്തുമെന്ന് ടിപ്‌സ്റ്റർ മുകുൾ ശർമ ട്വിറ്ററിലൂടെ അറിയിച്ചു.

നാർസോ 30 സീരിസ്

നാർസോ 30 സീരിസിൽ വരുന്ന രണ്ട് മോഡലുകളുടെ പേര് ടിപ്പ്സ്റ്റർ വെളിപ്പെടുത്തിയിട്ടുണ്ട്. നർസോ 20 സീരീസ് പോലെ മൂന്നാമതൊരു മോഡൽ കൂടി ഈ സീരിസിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ലീക്ക് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വരും ദിവസങ്ങളിൽ സ്മാർട്ട്ഫോണുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ‌ഡേർഡ്

മോഡൽ നമ്പർ RMX3171 ഉള്ള ഒരു റിയൽ‌മി ഫോണിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ‌ഡേർഡ് (BIS) സർ‌ട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഇത് നാർസോ 30 സീരീസിൽ നിന്നുള്ള ഏതെങ്കിലും ഡിവൈസായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. സർട്ടിഫിക്കേഷൻ ലിസ്റ്റിംഗ് മോണിക്കർ, സ്പെക്സ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നാർസോ 20എ

റിയൽമി നാർസോ 20 സീരീസ് സ്മാർട്ട്ഫോണുകളിൽ നാർസോ 20, നാർസോ 20 എ, നാർസോ 20 പ്രോ എന്നീ ഡിവൈസുകളാണ് ഉള്ളത്. നാർസോ 30 സീരീസിലും മുൻ തലമുറയെപ്പോലെ നാർസോ 30എ എന്നൊരു ഡിവൈസ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാർസോ 20 സീരീസിലെ മൂന്ന് ഡിവൈസുകളും 15,000 രൂപ വില നിലവാരത്തിലാണ് ഉള്ളത്. ഈ സീരിസിലെ ഏറ്റവും വില കുറഞ്ഞ ഡിവൈസാണ് നാർസോ 20എ. ഈ ഡിവൈസിന് 8,499 രൂപയും നാർസോ 20 പ്രോയുടെ വില 14,999 രൂപയുമാണ്.

നാർസോ 20

മീഡിയടെക് ചിപ്‌സെറ്റിന്റെ കരുത്തിലാണ് നാർസോ 20, നാർസോ 20 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുന്നത്. സീരിസിലെ വില കുറഞ്ഞ ഡിവൈസായ നാർസോ 20എ പ്രവർത്തിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 എസ്ഒസിയിലാണ്. ഡിവൈസിന്റെ പ്രോ വേരിയൻറ് മറ്റ് രണ്ട് ഡിവൈസുകളിൽ നിന്നും വ്യത്യസ്തമായി 4,500 എംഎഎച്ച് ബാറ്റരിയാണ് പായ്ക്ക് ചെയ്യുന്നത്.

ക്യാമറ

48 എംപി ക്വാഡ് ലെൻസ് സെറ്റപ്പും 90 ഹെർട്സ് ഡിസ്പ്ലേയുമാണ് നാർസോ 20 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. നാർസോ 20 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ലെൻസ് സെറ്റപ്പാണ് ഉള്ളത്. നാർസോ 20എയുടെ വില കണക്കിലെടുക്കുമ്പോൾ, പുതിയ ഡിസൈൻ, മിഡ് റേഞ്ച് പ്രോസസർ, 5,000 എംഎഎച്ച് ബാറ്ററി എന്നീ മികച്ച സവിശേഷതകൾ ഉണ്ട്. 10,000 രൂപയിൽ താഴെ വിലയുളള സ്മാർട്ട്ഫോണുകൾ തിരയുന്ന ഉപയോക്താക്കൾക്ക് ഈ ഡിവൈസ് മികച്ച ചോയിസാണ്.

Best Mobiles in India

English summary
Narzo is Realme's most popular smartphone series. The next generation Narzo smartphones, the Narso 30 Series, will hit the market in January.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X