റിയൽമി നാർസോ 50 5ജി റിവ്യൂ: ബജറ്റ് വിഭാഗത്തിലെ കരുത്തൻ സ്മാർട്ട്ഫോൺ

|

ഒരു പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങുമ്പോൾ ഏറ്റവും മികച്ചതും അത്യാധുനികവുമായ സാങ്കേതിക വിദ്യകളും നമ്മുടെ ബഡ്ജറ്റിന് അനുയോജ്യമായ വിലയുമാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ 5ജി വൈകതെ ലഭ്യമാകും എന്നതിനാൽ പുതിയ ഫോണുകൾ വാങ്ങുന്നവർ 5ജി സപ്പോർട്ടുള്ളവയാണ് തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നത്. അത്തരത്തിലുള്ള ഒരു ഡിവൈസാണ് പുതിയ റിയൽമി നാർസോ 50 5ജി.

Rating:
3.5/5

റിയൽമി നാർസോ 50 5ജി റിവ്യൂ

മേന്മകൾ

• മികച്ച ഡിസൈൻ

• ശക്തമായ പ്രൊസസർ

• 5ജി സപ്പോർട്ട്

• കുറഞ്ഞ വില

പോരായ്മകൾ

• മാക്രോ ലെൻസ് ഇല്ല

• സ്റ്റീരിയോ സ്പീക്കറുകൾ ഇല്ല

റിയൽമി നാർസോ 50 5ജി

റിയൽമി നാർസോ 50 5ജി നിരവധി ശക്തമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. ഇത് അടുത്ത തലമുറ പ്രോസസറാണ് പായ്ക്ക് ചെയ്യുന്നത്. 5ജി സപ്പോർട്ടും ഈ ഡിവൈസിലുണ്ട്. വലിയ ബാറ്ററിയും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. മറ്റ് പല മികച്ച സവിശേഷതകളും ഈ സ്മാർട്ട്ഫോണിനുണ്ട്. റിയൽമി നാർസോ 50 5ജി സ്മാർട്ട്ഫോണിന്റെ വിശദമായ റിവ്യൂ നോക്കാം.

നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺനോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ

സവിശേഷതകൾ

സവിശേഷതകൾ

• സിപിയു: ഡൈമൻസിറ്റി 810 5ജി പ്രോസസർ

• ജിപിയു: എആർഎം മാലി-G57 MC2

• റാം: 6 ജിബി വരെ

• സ്റ്റോറേജ്: 128 ജിബി വരെ

• ഡിസ്പ്ലേ: 6.7-ഇഞ്ച് 90Hz എൽസിഡി

• ബാറ്ററി: 33W ഡാർട്ട് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh

റിയൽമി നാർസോ 50 5ജി: ഒറ്റക്കൈയിൽ ഉപയോഗിക്കാൻ മികച്ച ഡിസൈൻ

റിയൽമി നാർസോ 50 5ജി: ഒറ്റക്കൈയിൽ ഉപയോഗിക്കാൻ മികച്ച ഡിസൈൻ

ബജറ്റ് സെഗ്‌മെന്റിലെ ഏറ്റവും ആകർഷകമായ ഫോണുകളിലൊന്നാണ് റിയൽമി നാർസോ 50. സിഗ്നേച്ചർ കെവ്‌ലർ സ്പീഡ് ടെക്‌സ്‌ചർ പായ്ക്ക് ചെയ്യുന്ന ഫോണിന്റെ പിൻ പാനൽ മിനുസമാർന്നതാണ്. സിംഗിൾ-ഹാൻഡ് ഉപയോഗത്തിന് വേണ്ടിയാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. ഇത് കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാം. പവർ ബട്ടണും ഫിംഗർപ്രിന്റ് സെൻസറും ഒരുമിച്ചാണ് നൽകിയിട്ടുള്ളത്. രസകരമായ ക്യാമറ ബമ്പും വൃത്താകൃതിയിലുള്ള അരികുകളും ഫോണിലുണ്ട്. പ്ലാസ്റ്റിക് ബിൽഡ് ഫോണിനെ ഭാരം കുറഞ്ഞതാക്കുന്നു. ഞങ്ങൾ റിവ്യൂ ചെയ്തത് ഹൈപ്പർ ബ്ലൂ കളർ വേരിയന്റാണ്.

റിയൽമി നാർസോ 50 5ജി: ഡിസ്‌പ്ലേ

റിയൽമി നാർസോ 50 5ജി: ഡിസ്‌പ്ലേ

റിയൽമി നാർസോ 50 5ജി സ്മാർട്ട്ഫോണിൽ 2400 x 1080 പിക്സൽസ് എഫ്എച്ച്ഡി + റെസല്യൂഷൻ ഡിസ്പ്ലെയാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് എൽസിഡി പാനലാണ് ഇത്. 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉണ്ട്. ഗിസ്ബോട്ട് റിവ്യൂ ടീം ഈ ഡിവൈസ് വീടിനകത്തും പുറത്തും ഉപയോഗിച്ചു നോക്കി. 600 നിറ്റ് പീക്ക് ബ്രൈറ്റ്നസ് വീടിനുള്ളിലാണെങ്കിൽ നല്ലതാണ്. പുറത്ത് ഉപയോഗിക്കുമ്പോൾ അത്രയ്ക്ക് മികച്ചതായി തോന്നുന്നില്ല. ഫോണിലെ ഡിസ്പ്ലേ ദൈനംദിന ഉപയോഗത്തിന് നല്ലതാണ്. പക്ഷേ ഇത് മികച്ചതാക്കാമായിരുന്നു.

റിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസുംറിയൽമി ജിടി നിയോ 3 റിവ്യൂ: 150W ഫാസ്റ്റ് ചാർജിങും സുഗമമായ പെർഫോമൻസും

റിയൽമി നാർസോ 50 5ജി: പെർഫോമൻസ്

റിയൽമി നാർസോ 50 5ജി: പെർഫോമൻസ്

റിയൽമി നാർസോ 50 5ജി സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ചിപ്‌സെറ്റിനൊപ്പം എആർഎം മാലി-G57 ജിപിയുവും നൽകിയിട്ടുണ്ട്. 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും പായ്ക്ക് ചെയ്യുന്ന ഡിവൈസിൽ 5 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. കൂടുതൽ സ്റ്റോറേജ് വിപുലീകരണത്തിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

ഡൈമൻസിറ്റി 810 5ജി ചിപ്പ്

ഡൈമൻസിറ്റി 810 5ജി ചിപ്പ് മികച്ചതാണ്. അതിന്റെ മുൻതലമുറ പ്രോസസറായ ഡൈമൻസിറ്റി 720എസ്ഒസിയുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി അപ്‌ഗ്രേഡുകൾ നൽകുന്നുണ്ട്. റിയൽമി നാർസോ 50 5ജി എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് അറിയാൻ രണ്ട് ബെഞ്ച്മാർക്കുകൾ നോക്കി. ഗീക്ക് ബെഞ്ച് 5 ബെഞ്ച്മാർക്ക് ടെസ്റ്റിൽ സിംഗിൾ-കോർ, മൾട്ടി-കോർ ടെസ്റ്റുകളിൽ ഫോൺ യഥാക്രമം 603, 1760 സ്കോർ ചെയ്തു. ഫോൺ മാന്യമായ പ്രകടനം നൽകുന്നതായി ഇത് കാണിക്കുന്നു. 3ഡി മാർക്ക് ഗെയിമറുടെ ബെഞ്ച്മാർക്ക് ടെസ്റ്റിൽ ഫോൺ 1337 സ്കോർ ചെയ്തു, ഉയർന്ന നിലവാരമുള്ള ഗെയിമുകൾ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാൻ ഇതിന് കഴിയും.

റിയൽമി നാർസോ 50 5ജി: വേഗതയുള്ള ഫോൺ

റിയൽമി നാർസോ 50 5ജി: വേഗതയുള്ള ഫോൺ

ഡൈമൻസിറ്റി 810 എസ്ഒസിയുള്ള റിയൽമി നാർസോ 50 5ജി സുഗമവും മികച്ചതുമായ പെർഫോമൻസ് നൽകുന്നു. വീഡിയോ സ്ട്രീമിങ്, ഫോട്ടോകൾ എഡിറ്റ് ചെയ്യൽ, കാഷ്വൽ ബ്രൗസിങ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് ഗിസ്ബോട്ട് റിവ്യൂ ടീം ഫോൺ ഉപയോഗിച്ചു. ബാറ്റിൽഗ്രൌണ്ട് മൊബൈൽ പോലുള്ള ഗെയിമുകളും കളിച്ചു. ഫോണിന്റെ മൊത്തത്തിലുള്ള പ്രകടനം വളരെ മികച്ചതാണ്. ഇതിലെ 5ജി സപ്പോർട്ട് ഫോണിന് കൂടുതൽ കരുത്താകുന്നു. ആൻഡ്രോയിഡ് 12 ഒഎസ് ബേസ്ഡ് റിയൽമി യുഐലാണ് ഫോൺ പ്രവർത്തിക്കുന്നു.

റിയൽമി ജിടി 2 5ജി റിവ്യൂ: പുത്തൻ ഫ്ലാഗ്ഷിപ്പുകളെ നേരിടാൻ ഈ ഫോണിനാകുമോ?റിയൽമി ജിടി 2 5ജി റിവ്യൂ: പുത്തൻ ഫ്ലാഗ്ഷിപ്പുകളെ നേരിടാൻ ഈ ഫോണിനാകുമോ?

റിയൽമി നാർസോ 50 5ജി ക്യാമറകൾ: അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രശ്നമില്ല

റിയൽമി നാർസോ 50 5ജി ക്യാമറകൾ: അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രശ്നമില്ല

റിയൽമി നാർസോ 50 5ജി പെർഫോമൻസും സവിശേഷതകളും ഊന്നിപ്പറഞ്ഞ് പുറത്തിറക്കിയ ഒരു ഫോണാണ്. പെർഫോമൻസിന് പ്രധാന്യം നൽകേണ്ട വന്നപ്പോൾ വില കുറയ്ക്കാൻ ചില കാര്യങ്ങളിൽ കമ്പനിക്ക് വിട്ടുവീഴ്ച ചെയ്യേണ്ട വന്നിരിക്കണം. ഇത് പ്രകടമാകുന്നത് ക്യാമറകളിലാണ്. ഡ്യുവൽ ക്യാമറ സെറ്റപ്പുമായിട്ടാണ് ഫോൺ വരുന്നത്. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ലെൻസിനൊപ്പം 48 എംപി ക്യാമറയും ഫോണിലുണ്ട്. സെഗ്‌മെന്റിലെ മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ക്യാമറകൾ അടിസ്ഥാനപമാണ്. നൈറ്റ് മോഡ്, പോർട്രെയിറ്റ്, സ്ട്രീറ്റ് മോഡ് തുടങ്ങി റിയൽമി ക്യാമറ സോഫ്‌റ്റ്‌വെയറിന്റെ എല്ലാ ഗുണങ്ങളും ഇതിലും ഉണ്ട്. മുൻവശത്ത് 8 എംപി എഐ ബ്യൂട്ടി സെൽഫി ക്യാമറയാണുള്ളത്.

റിയൽമി നാർസോ 50 5ജി: ശക്തമായ ബാറ്ററി

റിയൽമി നാർസോ 50 5ജി: ശക്തമായ ബാറ്ററി

റിയൽമി നാർസോ 50 5ജി സ്മാർട്ട്ഫോണിൽ 5,000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഫോൺ വരുന്നത്. ഒറ്റ ചാർജിൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ ഈ ഡിവൈസിന് സാധിക്കും. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നിങ്ങൾക്ക് ഏകദേശം ഒന്നര മണിക്കൂറിനുള്ളിൽ 100 ​​ശതമാനം ചാർജ് ചെയ്യാൻ സഹായിക്കുന്നു. ചുറ്റുമുള്ള സിഗ്നൽ മനസ്സിലാക്കി 4ജി, 5ജി എന്നിവ മാറുന്ന സ്മാർട്ട് 5ജി പവർ സേവിങ് പോലുള്ള ഫീച്ചറുകൾ ഈ ഡിവൈസിലുണ്ട്.

റിയൽമി നാർസോ 50 5ജി: ഈ സ്മാർട്ട്ഫോൺ വാങ്ങണോ

റിയൽമി നാർസോ 50 5ജി: ഈ സ്മാർട്ട്ഫോൺ വാങ്ങണോ

റിയൽമി നാർസോ 50 5ജിയുടെ വില 15,000 രൂപയിൽ താഴെയാണ്. 13,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. ഈ വിഭാഗത്തിലെ മിക്ക ഫോണുകളും ഡിസ്‌പ്ലേയിലോ ക്യാമറകളിലോ അപ്‌ഗ്രേഡ് ചെയ്‌ത ഫീച്ചറുകളുള്ള 4ജി സപ്പോർട്ടുമായി വരുന്നു. 5ജി സപ്പോർട്ട്, മികച്ച ബാറ്ററി എന്നിവയുമായി റിയൽമി നാർസോ 50 5ജി ഈ വിഭാഗത്തിൽ താരമാകുന്നു. കുറഞ്ഞ വിലയുള്ള ബജറ്റ് സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് ഇത് മികച്ച ചോയിസാണ്.

ഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളുംഷവോമി 12 പ്രോ ഫസ്റ്റ് ഇംപ്രഷൻസ്: മേന്മകൾ ധാരാളം, അല്പം പോരായ്മകളും

Best Mobiles in India

English summary
Realme Narzo 50 5G comes with many powerful features. It packs the next generation processor. The device also has 5G support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X