12,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50 ഇന്ത്യൻ വിപണിയിൽ
റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിയൽമിയുടെ മറ്റ് നാർസോ സീരീസ് സ്മാർട്ട്ഫോണുകളെ പോലെ കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. നാർസോ 50 സീരീസിൽ നേരത്തെ നാർസോ 50എ, നാർസോ 50ഐ സ്മാർട്ട്ഫോണുകൾ കമ്പനി ലോഞ്ച് ചെയ്തിട്ടുണ്ട്. റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി96 എസ്ഒസിയാണ്. 120Hz റിഫ്രഷ് റേറ്റും 600 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയും ഡിവൈസിൽ ഉണ്ട്.

സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമായിട്ടാണ് റിയൽമി നാർസോ 50 വരുന്നത്. 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്. സ്റ്റോറേജിനെ ആവശ്യമായി വരുമ്പോൾ റാം ആക്കി മാറ്റുന്ന വെർച്വൽ ഡൈനാമിക് റാം എക്സ്പാൻഷൻ ഫീച്ചറും ഈ ഡിവൈസിൽ ഉണ്ട്. കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയിൽ റിയൽമി നാർസോ 50ഐ, റിയൽമി നാർസോ 50എ എന്നിവ ലോഞ്ച് ചെയ്തത്. റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.

റിയൽമി നാർസോ 50: വില, ലഭ്യത
റിയൽമി നാർസോ 50 സ്മാർട്ട്ഫോണിന്റെ രണ്ട് വേരിയന്റുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ബേസ് വേരിയന്റിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 12,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,499 രൂപയാണ് വില. സ്പീഡ് ബ്ലാക്ക്, സ്പീഡ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ആമസോൺ വഴിയും കമ്പനിയുടെ ഓൺലൈൻ സ്റ്റോർ വഴിയും റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. മാർച്ച് 3ന് ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്.

റിയൽമി നാർസോ 50: സവിശേഷതകൾ
റിയൽമി നാർസോ 50 സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.6-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. 6 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഹെലിയോ ജി96 എസ്ഒസിയാണ് നാർസോ 50 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഉപയോഗിക്കാത്തതോ സൌജന്യമായതോ ആയ സ്റ്റോറേജ് വെർച്വൽ റാം ആയി ഉപയോഗപ്പെടുത്താനും 11 ജിബി വരെ റാം വർധിപ്പിക്കാനും ഡൈനാമിക് റാം എക്സ്പാൻഷൻ ഫീച്ചറും ഈ ഹാൻഡ്സെറ്റിൽ നൽകിയിട്ടുണ്ട്.

റിയൽമി നാർസോ 50 സ്മാർട്ട്ഫോണിൽ മൂന്ന് പിൻക്യാമറകളാണ് വരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. റിയൽമി നാർസോ 50യിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. 128 ജിബി വരെ സ്റ്റോറേജും ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്കായി മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.

കണക്റ്റിവിറ്റി ഓപ്ഷനുകളായി റിയൽമി നാർസോ 50 സ്മാർട്ട്ഫോണിൽ 4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ ഉൾപ്പെടുന്നു. 5,000mAh ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണിൽ 33W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്. ഇത് വേഗത്തിൽ ബാറ്ററി ചാർജ് ചെയ്യാൻ സഹായിക്കുന്നു. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുമായിട്ടാണ് നാർസോ 50 വരുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0ലാണ് പ്രവർത്തിക്കുന്നത്. വിലയും സവിശേഷതകളും നോക്കിയാൽ റിയൽമി നാർസോ 50 ഇന്ത്യൻ വിപണിയിൽ വിജയം നേടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








