Home
Mobile

റിയൽമി നാർസോ 50 പ്രോ 5ജിയുടെ വിൽപ്പന ആരംഭിച്ചു, ഇപ്പോൾ വാങ്ങിയാൽ 2000 രൂപ കിഴിവ്

റിയൽമി നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ഇന്ന് 12 മണിക്കാണ് വിൽപ്പന തുടങ്ങിയത്. മീഡിയടെക് ഡൈമൻസിറ്റി ചിപ്‌സെറ്റ്, അമോലെഡ് ഡിസ്‌പ്ലേ, 48 മെഗാപിക്‌സൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുമായി വരുന്ന ഈ സ്മാർട്ട്ഫോൺ വിപണി പിടിക്കുമെന്ന് ഉറപ്പാണ്. ആദ്യ വിൽപ്പനയിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും.

റിയൽമി നാർസോ 50 പ്രോ 5ജി: വിലയും ഓഫറുകളും

റിയൽമി നാർസോ 50 പ്രോ 5ജി: വിലയും ഓഫറുകളും

റിയൽമി നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. 6 ജിബി റാമുള്ള മോഡലിന് 21,999 രൂപയാണ് വില. 8 ജിബി റാമുള്ള മോഡലിന് 23,999 രൂപ വിലയുണ്ട്. ഈ രണ്ട് വേരിയന്റിനും ആദ്യ വിൽപ്പിയിലൂടെ 2,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും. ഡിസ്കൌണ്ട് ലഭിക്കുന്നതോടെ 6 ജിബി റാം മോഡലിന്റെ വില 19,999 രൂപയും 8 ജിബി റാം മോഡലിന്റെ വില 21,999 രൂപയുമായി കുറയുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, ഇഎംഐ ഓപ്ഷൻ വഴി നടത്തുന്ന പേയ്‌മെന്റുകൾക്ക് ഈ കിഴിവ് ലഭിക്കും. റിയൽമിയുടെ വെബ്‌സൈറ്റിലും ആമസോണിലും നിങ്ങളുടെ അടുത്തുള്ള ഷോപ്പുകളിലും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

റിയൽമി നാർസോ 50 പ്രോ 5ജി: സവിശേഷതകൾ

റിയൽമി നാർസോ 50 പ്രോ 5ജി: സവിശേഷതകൾ

റിയൽമി നാർസോ 50 പ്രോ 5ജി മുകളിൽ നിന്ന് താഴേക്ക് ഗ്രേഡിയന്റ് കെവ്‌ലർ ടെക്‌സ്‌ചറുള്ള ഡിസൈനുമായിട്ടാണ് റിയൽമി നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്. വളരെ നേർത്ത ബെസലുകളും പഞ്ച്-ഹോൾ ഡിസ്പ്ലേയും ഈ ഡിവൈസിന്റെ അഴക് വർധിപ്പിക്കുന്നു. ഈ റിയൽമി സ്മാർട്ട്ഫോണിന്റെ കോർ ഏരിയയിൽ 10 ഡിഗ്രി താപനില കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച്-ലെയർ കൂളിങ് സിസ്റ്റവും ഉണ്ട്. ഈ കൂളിങ് സംവിധാനം മൂന്ന് ഗ്രാഫൈറ്റ് ഷീറ്റുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് വേഗത്തിൽ ചൂട് കുറയ്ക്കാൻ സഹായിക്കുന്നതാണ്.

അമോലെഡ് ഡിസ്‌പ്ലേ

റിയൽമി നാർസോ 50 പ്രോ 5ജിയിൽ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz സ്‌ക്രീൻ റിഫ്രഷ് റേറ്റും 360Hz ടച്ച്-സാംപ്ലിങ് റേറ്റും ഉണ്ട്. ഡിസ്പ്ലെയുടെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 90.8 ശതമാനമാണ്. 1,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഈ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിലുണ്ട്. ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനാണ് റിയൽമി നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ്12 ബേസ്ഡ് റിയൽമി യുഐ 3.0ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

പ്രോസസർ

6nm ഫാബ്രിക്കേഷൻ പ്രോസസിനെ അടിസ്ഥാനമാക്കിയുള്ള ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 920 5ജി പ്രോസസറിന്റെ കരുത്തിലാണ് റിയൽമി നാർസോ 50 പ്രോ 5ജി പ്രവർത്തിക്കുന്നത്. സുഗമമായ ആപ്പ് റസ്പോൺസും മെച്ചപ്പെടുത്തിയ ഗെയിമിങ് അനുഭവവും ഉറപ്പാക്കാൻ കോർ ഫ്രീക്വൻസി 2.4GHz-ൽ നിന്ന് 2.5GHz-ലേക്ക് ഉയർത്താൻ ചിപ്‌സെറ്റിന് കഴിയും. SoC Mali-G68 ജിപിയുBGX 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും ഫോണിലുണ്ട്. 5ജി, 4ജി വോൾട്ടി, ബ്ലൂടൂത്ത് 5.2, ഗ്ലോനാസ് ഉള്ള ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയാണ് ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി നൽകിയിട്ടുള്ളത്.

ക്യാമറ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് റിയൽമി നാർസോ 50 പ്രോ 5ജി വരുന്നത്. എഫ്/1.79 അപ്പേർച്ചർ ഉള്ള 48 എംപി പ്രൈമറി ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 4 എംപി മാക്രോ ലെൻസ്, 8 എംപി 120-ഡിഗ്രി സൂപ്പർ-വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ളത്. എഐ നോയിസ് റിഡക്ഷൻ എഞ്ചിൻ 3.0, 90-ന്റെ പോപ്പ് ഫിൽട്ടറുകളും ക്യാമറ സെറ്റപ്പിലുണ്ട്. സൂപ്പർ നൈറ്റ്‌സ്‌കേപ്പ് മോഡ്, പോർട്രെയിറ്റ് ബൊക്കെ മോഡ്, എച്ച്‌ഡിആർ വീഡിയോ സപ്പോർട്ട് എന്നിവയുള്ള 16 എംപി ക്യാമറയാണ് മുൻവശത്ത് ഉള്ളത്. 33W ഡാർട്ട് ചാർജ് സാങ്കേതികവിദ്യയുള്ള 5,000 mAh ബാറ്ററിയും ഈ ഡിവൈസിൽ റിയൽമി നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
The Realme Narzo 50 Pro 5G smartphone has started selling in India. People who buy this smartphone now can get a discount of Rs 2,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X