കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 50 ഇന്ത്യയിലേക്ക്, ലോഞ്ച് സെപ്റ്റംബർ 24ന്

|

റിയൽ‌മി ഇന്ത്യയിലെ ബജറ്റ് മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിൽ ശക്തമായ സാന്നിധ്യമാണ്. റിയൽമി 8ഐ, റിയൽമി 8എസ് 5ജി എന്നിവ പുറത്തിറക്കിയതിന് പിന്നാലെ ഈ വിഭാഗത്തിലെ അടുത്ത ഡിവൈസ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. റിയൽമി നാർസോ 50 സീരിസാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നത്. ഈ വർഷം ആദ്യം ലോഞ്ച് ചെയ്ത നാർസോ 30 സീരീസിനെ അപേക്ഷിച്ച് കൂടുതൽ മികച്ച സവിശേഷതകളുമായിട്ടായിരിക്കും ഈ പുതിയ ലൈനപ്പ് എത്തുക.

റിയൽമി നാർസോ 50 സീരിസ്: ലോഞ്ച് തിയ്യതി

റിയൽമി നാർസോ 50 സീരിസ്: ലോഞ്ച് തിയ്യതി

റിയൽമി നാർസോ 50 സീരീസ് സെപ്റ്റംബർ 24ന് ഇന്ത്യയിൽ അവതരിപ്പിക്കും. അടുത്തയാഴ്ച ലോഞ്ച് നടക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇന്ത്യ വെബ്സൈറ്റിൽ ഒരു പ്രത്യേക മൈക്രോസൈറ്റ് ഉണ്ടാക്കികൊണ്ടാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. 'നോട്ടിഫൈ മീ' പേജും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. മൈക്രോസൈറ്റിൽ നാർസോ 50 സീരീസ് എന്ന് മാത്രമേ നൽകിയിട്ടുള്ളു. ഇതിൽ ഏതൊക്കെ ഡിവൈസുകൾ ഉണ്ടാകുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല.

റിയൽമി
 

റിയൽമി നാർസോ 50എ സ്മാർട്ട്ഫോണിന്റെ ടീസർ കമ്പനിയുടെ സിഎംഒ ഫ്രാൻസിസ് വോങ് പുറത്ത് വിട്ടിട്ടുണ്ട്. ഈ സീരിസിലെ മറ്റ് മോഡലുകൾ, നാർസോ 50 പ്രോ, നാർസോ 50ഐ, നാർസോ 50 എന്നിവയായിരിക്കും എന്നാണ് സൂചനകൾ. ഈ ഇവന്റിൽ വച്ച് തന്നെ കമ്പനി റിയൽ‌മെ ബാൻഡ് 2 അവതരിപ്പിക്കും. സ്മാർട്ട് ടിവി നിയോ 32 ഇഞ്ചും നാർസോ 50 സീരീസിനൊപ്പം സെപ്റ്റംബർ 24 ന് ലോഞ്ച് ചെയ്യും. ഈ ഇവന്റ് റിയൽമി ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്യും. ഉച്ചയ്ക്ക് 12.30നാണ് ഈ ഇവന്റ് നടക്കുന്നത്. ഫ്ലിപ്പ്കാർട്ട് വഴി ഓൺലൈനിൽ പുതിയ പ്രാഡക്ടുകൾ വിൽപ്പനയ്ക്ക് എത്തും.

ഇൻഫിനിക്സ് ഹോട്ട് 11, ഇൻഫിനിക്സ് ഹോട്ട് 11എസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിഇൻഫിനിക്സ് ഹോട്ട് 11, ഇൻഫിനിക്സ് ഹോട്ട് 11എസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

നാർസോ 50 സീരീസ്

നാർസോ 50 സീരീസ്

റിയൽ‌മി നാർസോ 50 സീരീസിനായുള്ള പ്രത്യേക പേജിൽ ഡിവൈസിന്റെ ഡിസൈൻ, പ്രധാന സവിശേഷതകൾ എന്നിവ വെളിപ്പെടുത്തിയിട്ടുണ്ട്. പേജിൽ കാണുന്ന ഡിവൈസ് നാർസോ 50 സീരിസിലെ ഏത് മോഡലാണ് എന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇത് നാർസോ 50എ ആയിരിക്കാമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ക്യാമറ സെറ്റപ്പ് അടക്കമുള്ള പിൻഭാഗത്തെ ഡിസൈൻ, പ്രോസസർ, പ്രൈമറി ക്യാമറ, ബാറ്ററി വിവരങ്ങൾ എന്നിവയെല്ലാം ഈ ലിസ്റ്റിങ്ങിലൂടെ വ്യക്തമാകുന്നുണ്ട്.

റിയൽമി മൈക്രോസൈറ്റ്

റിയൽമി മൈക്രോസൈറ്റിൽ നൽകിയിട്ടുള്ള ചിത്രത്തിൽ നാർസോ ബാഡ്ജിംഗ് ഉള്ള ഒരു ബഗ് സ്ക്വയർ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഡിവൈസിൽ എന്ന് വ്യക്തമാകുന്നുണ്ട്. സ്ട്രൈപ്പുകളും പ്ലെയിൻ ടെക്സ്ചർ ചെയ്ത ബാക്ക് പാനലുമാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിവൈസിന്റെ മുൻഭാഗത്ത് പഞ്ച്-ഹോൾ ഡിസൈനിന് പകരം വി ആകൃതിയിലുള്ള നോച്ച് ആയിരിക്കും ഉണ്ടായിരിക്കുക എന്നാണ് ഈ ചിത്രത്തിൽ നിന്നും വ്യക്തമാകുന്നത്.

ക്യാമറ

മാലി G52 ജിപിയു സപ്പോർട്ടുള്ള മീഡിയടെക് ഹീലിയോ ജി85 പ്രോസസറിന്റെ കരുത്തിൽ ആയിരിക്കും റിയൽമി നാർസോ സീരിസിലെ പുതിയ ഫോണുകൾ പ്രവർത്തിക്കുന്നത്. സൂപ്പർ നൈറ്റ്സ്കേപ്പ് മോഡുള്ള 50 എംപി എഐ പ്രൈമറി ക്യാമറയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഇതിനൊപ്പം രണ്ട് 2 എംപി സെൻസറുകൾ കൂടി ചേരുന്ന ട്രിപ്പിൾ-റിയർ ക്യാമറ മൊഡ്യൂളായിരിക്കും ഡിവൈസിൽ ഉണ്ടാവുക എന്നും ലിസ്റ്റിങ് വെളിപ്പെടുത്തുന്നു.

കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾകുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

 6,000 mAh ബാറ്ററി

മൈക്രോസൈറ്റിലൂടെ വലിയ 6,000 mAh ബാറ്ററിയാണ് ഡിവൈസിൽ ഉണ്ടാവുക എന്ന് വ്യക്തമാകുന്നു. ഇനി വരും ദിവസങ്ങളിൽ കൂടുതൽ സവിശേഷതകൾ ഈ പേജിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. ലോഞ്ചിന് ഒരാഴ്ച്ചമാത്രമാണ് ബാക്കിയുള്ളത്. നാർസോ സീരിസിൽ ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും ആകർഷകമായ ക്യാമറ സെറ്റപ്പുള്ള ഡിവൈസ് ആയിരിക്കും ഇതെന്ന് നിസംശയം പറയാനാകും. ബജറ്റ്-മിഡ്റേഞ്ച് വിപണി പിടിക്കാൻ ഈ ഡിവൈസുകൾക്ക് സാധിക്കും എന്ന് തന്നെയാണ് കരുതുന്നത്.

Best Mobiles in India

English summary
Realme Narzo 50 Series smartphones will be launched in the Indian market on September 24. These devices will come with a 50MP primary camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X