അടുത്തയാഴ്ച പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട്ഫോണുകൾ ഇവയാണ്

|

ഏപ്രിൽ മാസത്തിലെ അവസാന ആഴ്ചയാണ് വരാൻ പോകുന്നത്. അടുത്ത വാരം സ്മാർട്ട്ഫോൺ വിപണി ഏറെ സജീവമാകുമെന്ന് ഉറപ്പാണ്. നിരവധി ഡിവൈസുകൾ അടുത്തയാഴ്ച ലോഞ്ച് ചെയ്യാനിരിക്കുന്നുണ്ട്. റിയൽമി, മോട്ടറോള, iQOO, ഷവോമി, വൺപ്ലസ് തുടങ്ങിയ ബ്രാന്റുകളെല്ലാം തങ്ങളുടെ ഡിവൈസുകൾ അടുത്ത ആഴ്ച അവതരിപ്പിക്കും. അടുത്തയാഴ്ച് പുറത്തിറങ്ങാൻ പോകുന്ന മികച്ച സ്മാർട്ട്ഫോണുകളും അവയിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ള ഫീച്ചറുകളും നോക്കാം.

 

അടുത്തയാഴ്ച ലോഞ്ച് ചെയ്യാൻ പോകുന്ന സ്മാർട്ട്ഫോണുകൾ

വൺപ്ലസിന്റെ രണ്ട് ഡിവൈസുകളും റിയൽമിയുടെ രണ്ട് ഡിവൈസുകളും ഷവോമിയുടെയും മോട്ടറോളയുടെയും ഓരോ ഡിവൈസുകളുമാണ് അടുത്തയാഴ്ച ലോഞ്ച് ചെയ്യാൻ പോകുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഉള്ളത്. ഏപ്രിൽ 25 മുതൽ 29 വരെയുള്ള തിയ്യതികളിലാണ് ഈ ഫോണുകൾ ലോഞ്ച് ചെയ്യുന്നത്. ഈ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.

റിയൽമി നാർസോ 50എ പ്രൈം

റിയൽമി നാർസോ 50എ പ്രൈം

റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ ഏപ്രിൽ 25ന് ലോഞ്ച് ചെയ്യും. 6.6 ഇഞ്ച് ഡിസ്‌പ്ലേയും ഫുൾ എച്ച്ഡി+ റെസല്യൂഷനുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുന്നത്. യൂണിസോക്ക് ടി612 പ്രോസസറിന്റെ കരുത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഈ ഡിവൈസിൽ 5,000 mAh ബാറ്ററിയും ഉണ്ടായിരിക്കും. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, പോർട്രെയ്റ്റുകൾക്കായുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ലെൻസ്, മാക്രോ ലെൻസ് എന്നിവയുമായാണ് ഫോൺ വരുന്നത്. 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്.

വില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾവില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ

മോട്ടറോള മോട്ടോ ജി52
 

മോട്ടറോള മോട്ടോ ജി52

മോട്ടറോള മോട്ടോ ജി52 സ്മാർട്ട്ഫോൺ ഏപ്രിൽ 25ന് ലോഞ്ച് ചെയ്യും. 1080 x 2400 പിക്സൽ റെസലൂഷൻ, 90Hz റിഫ്രഷ് റേറ്റ്, 20:9 അസ്പാക്ട് റേഷിയോ എന്നിവയുള്ള 6.6 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ ഡിവൈസിന്റെ മുകളിലെ മധ്യഭാഗത്ത് ഒരു പഞ്ച്-ഹോൾ ക്യാമറയും മോട്ടറോള നൽകും. ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റായിരിക്കും. 6 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ടായിരിക്കും. 50 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാവൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പായിരിക്കും സ്മാർട്ട്‌ഫോണിൽ ഉണ്ടാവുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ഡിവൈസിൽ ഉണ്ടാകും. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഡിവൈസിൽ ഉണ്ടാവുക.

iQOO Z6 പ്രോ

iQOO Z6 പ്രോ

iQOO Z6 പ്രോ സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ലോഞ്ച് ചെയ്യും. 90Hz റിഫ്രഷ് റേറ്റും 1,300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഒലെഡ് ഡിസ്‌പ്ലേയാണ് സ്‌മാർട്ട്‌ഫോണിലുണ്ടാവുക. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G പ്രോസസറിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്, വിസി ലിക്വിഡ് കൂളിങ് സംവിധാനവുമായി വരുന്ന ഡിവൈസിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, മാക്രോ ലെൻസ് എന്നിവ ഉണ്ടായിരിക്കും. സ്മാർട്ട്‌ഫോണിൽ 66W ഫ്ലാഷ്‌ചാർജ് സപ്പോർട്ടുള്ള ബാറ്ററി ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഡിവൈസിൽ 3.5mm ഹെഡ്‌ഫോൺ ജാക്ക് ഉണ്ടാകാൻ സാധ്യതയില്ല.

ഷവോമി 12 പ്രോ 5ജി

ഷവോമി 12 പ്രോ 5ജി

ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് വിപണിയിലെത്തും. 50 മെഗാപിക്സൽ വൈഡ് ആംഗിൾ പ്രൈമറി സെൻസറും 1/1.28-ഇഞ്ച് വലിയ സെൻസറും ഡിവൈസിൽ ഉണ്ടാകും. എഫ്/1.9 അപ്പർച്ചർ ഉള്ള 7-എലമെന്റ് ലെൻസാണ് ഇതിലുണ്ടാവുക. 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഫോണിൽ നൽകും. 6.73 ഇഞ്ച് ഡബ്യുക്യുഎച്ച്ഡി+ 120Hz അമോലെഡ് ഡിസ്പ്ലെയും ഉണ്ടായിരിക്കും. ഡിസ്പ്ലെയ്ക്ക് 480Hz ടച്ച് സാമ്പിൾ റേറ്റും ഉണ്ടായിരിക്കും. ഹാർമോൺ കാർഡന്റെ ഓഡിയോ ഡ്യുവൽ സ്പീക്കറുകളും ഉണ്ടായിരിക്കും. ഇത് ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുമായി വരും. 4,600 mAh ബാറ്ററിയാണ് ഷവോമി 12 പ്രോയിൽ പായ്ക്ക് ചെയ്യുന്നത്. 120W ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കും.

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 10ആർ

വൺപ്ലസ് 10ആർ

വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ഏപ്രിൽ 28ന് അവതരിപ്പിക്കും. 120Hz റിഫ്രഷ് റേറ്റുള്ള എച്ച്ഡിആർ10+ സപ്പോർട്ടോട് കൂടിയ 6.7-ഇഞ്ച് എഫ്എച്ച്ഡി+ ഇ4 അമോലെഡ് ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഈ ഡിവൈസ് വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 8 ജിബി / 12 ജിബി LPDDR5 റാമും 256 ജിബി വരെ UFS 3.1 സ്റ്റോറേജും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്‌സിജൻ ഒഎസിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഒഐഎസ് സപ്പോർട്ടുള്ള 50 എംപി സോണി IMX766 പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയും 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററി, 5,000 mAh ബാറ്ററിയും 80W ചാർജിങ് സപ്പോർട്ടും എന്നീ രണ്ട് വേരിയന്റുകളിൽ ഫോൺ ലഭ്യമാകും.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 28ന് വിപണിയിലെത്തും. 6.59 ഇഞ്ച് ഫുൾ എച്ച്ഡി ഫ്ലൂയിഡ് ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഈ ഡിവൈസ് വരുന്നത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. 64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിൽ നൽകും. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ വൺപ്ലസ് ഉൾപ്പെടുത്തുക.

റിയൽമി ജിടി നിയോ 3

റിയൽമി ജിടി നിയോ 3

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ഏപ്രിൽ 29ന് ഇന്ത്യയിലെത്തും. 120Hz റിഫ്രഷ് റേറ്റും 1000Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.7-ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8100 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജ് സ്പേസും ഉണ്ടായിരിക്കും. 50 എംപി സോണി IMX766 പ്രൈമറി സെൻസർ, 8 എംപി അൾട്രാവൈഡ് ലെൻസ്, 2 എംപി മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. 16 എംപി സെൽഫി ക്യാമറയും റിയൽമി ഈ ഡിവൈസിൽ നൽകും.

വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം53 5ജി ഇന്ത്യയിൽ, വില 23,999 രൂപ മുതൽവിപണി പിടിക്കാൻ സാംസങ് ഗാലക്സി എം53 5ജി ഇന്ത്യയിൽ, വില 23,999 രൂപ മുതൽ

Best Mobiles in India

English summary
Brands such as Realme, Motorola, iQOO, Xiaomi and OnePlus will all be launching their smartphones next week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X