റിയൽമി നാർസോ 50എ പ്രൈം റിവ്യൂ: സ്റ്റൈലിഷായ ബേസിക്ക് സ്‌മാർട്ട്‌ഫോൺ

|

ബജറ്റ് വിഭാഗത്തിൽ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന നിരവധി ഡിവൈസുകൾ റിയൽമി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രീമിയം സവിശേഷതകളുള്ള വില കുറഞ്ഞ സ്മാർട്ട്‌ഫോണുകൾ നൽകുന്ന റിയൽമി നാർസോ സീരീസ് ഇതിന് ഒരു ഉദാഹരണമാണ്. ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, സ്റ്റൈലിഷ് ഡിസൈൻ എന്നിവയടക്കമുള്ള മികച്ച ഫീച്ചറുകളുമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിയൽമി നാർസോ 50എ പ്രൈം ഇന്ത്യയിലെത്തി. ഈ ഡിവൈസിന്റെ വിശദമായ റിവ്യൂ നോക്കാം.

 

Rating:
3.5/5

റിയൽമി നാർസോ 50എ പ്രൈം റിവ്യൂ

ഗുണങ്ങൾ

• 50 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്

• അൾട്രാ ലൈറ്റ്വെയ്റ്റ് ഡിസൈൻ

• 5,000 mAh ബാറ്ററി

ദോഷങ്ങൾ

• ബോക്സിൽ ചാർജർ നൽകുന്നില്ല

• ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ദി ബോക്‌സിൽ പ്രവർത്തിക്കുന്നു

റിയൽമി നാർസോ 50എ പ്രൈം ഡിസൈൻ: സ്റ്റൈലിഷ് എൻട്രി ലെവൽ ഫോൺ

റിയൽമി നാർസോ 50എ പ്രൈം ഡിസൈൻ: സ്റ്റൈലിഷ് എൻട്രി ലെവൽ ഫോൺ

റിയൽമി നാർസോ 50എ പ്രൈം ഡിസൈനിന്റെ കാര്യത്തിൽ മികച്ചതാണ്. 192.5 ഗ്രാം ഭാരവും 8.1 എംഎം കനവും ഉള്ള സെഗ്‌മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞതും വളരെ നേർത്തതുമായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിത്. ഗിസ്ബോട്ട് ടീം റിവ്യൂ ചെയ്ത യൂണിറ്റ് ഫ്ലാഷ് ബ്ലൂ കളർ വേരിയന്റാണ്. ഇതിൽ സവിശേഷമായ ഡൈനാമിക് ഗ്ലോയിംഗ് ഡിസൈനും കമ്പനി നൽകിയിട്ടുണ്ട്. വലിയ ഡിസ്പ്ലേയാണെങ്കിലും റിയൽമി നാർസോ 50എ പ്രൈം ഒറ്റ കൈയ്യിൽ ഉപയോഗിക്കാനും മികച്ചതാണ്. ചെറിയ ബമ്പ് ഉണ്ടെങ്കിലും പിൻ പാനലിലെ ക്യാമറ ഡിസൈനും മികച്ചതാണ്. ഈ ഡിവൈസിന്റെ അൾട്രാ-ലൈറ്റ് ആൻഡ് സ്ലീക്ക് ഡിസൈൻ ആകർഷകമാണ്.

ഡിസോ വാച്ച് എസ് റിവ്യൂ: വില കുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് മികച്ച ചോയിസ്ഡിസോ വാച്ച് എസ് റിവ്യൂ: വില കുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് മികച്ച ചോയിസ്

റിയൽമി നാർസോ 50എ പ്രൈം: ഡിസ്പ്ലേ
 

റിയൽമി നാർസോ 50എ പ്രൈം: ഡിസ്പ്ലേ

റിയൽമി നാർസോ 50എ പ്രൈം എഫ്എച്ച്ഡി റെസല്യൂഷനോടുകൂടിയ 6.6 ഇഞ്ച് ഐപിഎസ് പാനൽ നൽകുന്നു. നേർത്ത ബെസലുകളും 90.7 ശതമാനം സ്‌ക്രീൻ റേഷിയോവും മികച്ച കാഴ്ചാനുഭവം ഉപയോക്താക്കൾക്ക് നൽകും. വീഡിയോ സ്ട്രീമിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഈ ഡിവൈസ് ഗിസ്ബോട്ട് ടീം ഉപയോഗിച്ചിട്ടുണ്ട്. റിയൽമി നാർസോ 50എ പ്രൈം ഫോണിന്റെ മൊത്തത്തിലുള്ള ഡിസ്പ്ലെ അനുഭവം വളരെ മികച്ചതാണ്.

റിയൽമി നാർസോ 50എ പ്രൈം ക്യാമറ: ബേസിക്കും എന്നാൽ മികച്ചതുമായ യൂണിറ്റ്

റിയൽമി നാർസോ 50എ പ്രൈം ക്യാമറ: ബേസിക്കും എന്നാൽ മികച്ചതുമായ യൂണിറ്റ്

റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോണിന് പിന്നിൽ 50 എംപി എഐ പ്രൈമറി ലെൻസുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഒരു മാക്രോ ലെൻസും ബ്ലാക്ക് ആന്റ് വൈറ്റ് ക്യാമറയും ഈ സെറ്റപ്പിൽ ഉൾപ്പെടുന്നു. മുൻവശത്ത് 8 എംപി സെൽഫി ക്യാമറയാണുള്ളത്. പിന്നിലെ 50 എംപി ക്യാമറയ്ക്ക് നല്ല വെളിച്ചമുള്ള ചുറ്റുപാടുകളിൽ മികച്ച ചിത്രങ്ങൾ എടുക്കാൻ കഴിയും. ഓട്ടോഫോക്കസ് അത്ര നല്ലതല്ലെന്നാണ് ഗിസ്ബോട്ട് ടീമിന്റെ റിവ്യൂവിൽ നിന്നും മനസിലായത്. ഈ ക്യാമറ റിയൽമി ജിടി 2ന് സമാനമാണ്. എങ്കിലും അനുഭവം സമാനമല്ല! മാക്രോ ഷോട്ടുകൾ, പോർട്രെയിറ്റ് ഷോട്ടുകൾ, വീഡിയോ എന്നിവ പോലുള്ള മറ്റ് ഫീച്ചറുകൾ വളരെ മികച്ചതാണ്. സെൽഫി ക്യാമറ ഉപയോഗിച്ച് പോർട്രെയിറ്റ് ഷോട്ടുകൾ എടുക്കാൻ കഴിഞ്ഞിട്ടില്ല.

റിയൽമി നാർസോ 50എ പ്രൈം പെർഫോമൻസ്

റിയൽമി നാർസോ 50എ പ്രൈം പെർഫോമൻസ്

4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് യൂണിസോക്ക് ടി612 ഒക്ടാ കോർ പ്രോസസറാണ്. ഇതൊരു എൻട്രി ലെവൽ സ്‌മാർട്ട്‌ഫോൺ എന്ന നിലവിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ രണ്ട് ബെഞ്ച്മാർക്ക് സ്‌കോറുകൾ നോക്കിയിട്ടുണ്ട്. ഗീക്ക്ബെഞ്ച് ടെസ്റ്റിലെ സിംഗിൾ-കോർ ടെസ്റ്റിൽ ഡിവൈസ് 344 പോയിന്റും മൾട്ടി-കോർ ടെസ്റ്റിൽ 1340 പോയിന്റും സ്കോർ ചെയ്തു. 3ഡി മാർക്ക് ടെസ്റ്റിൽ 412 സ്‌കോർ നേടി. വലിയ ഗ്രാഫിക്സ് ഉള്ള ഗെയിമുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കില്ലെങ്കിലും കാൻഡിക്രഷ് പോലുള്ളവ ഈ ഡിവൈസിൽ കളിക്കാം.

മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: സ്റ്റോക്ക് ആൻഡ്രോയിഡും മികച്ച ബാറ്ററി ലൈഫുംമൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: സ്റ്റോക്ക് ആൻഡ്രോയിഡും മികച്ച ബാറ്ററി ലൈഫും

റിയൽമി നാർസോ 50എ പ്രൈം: റിയൽ ലൈഫ് പെർഫോമൻസിൽ ചില പ്രശ്നങ്ങൾ

റിയൽമി നാർസോ 50എ പ്രൈം: റിയൽ ലൈഫ് പെർഫോമൻസിൽ ചില പ്രശ്നങ്ങൾ

നിരവധി തരത്തിലുള്ള പ്രവർത്തനങ്ങൾക്കായി ഗിസ്ബോട്ട് ടീം റിയൽമി നാർസോ 50എ പ്രൈം ഉപയോഗിച്ചു. ആപ്പുകളിൽ ഭൂരിഭാഗവും ഒരു തടസ്സവുമില്ലാതെ കൈകാര്യം ചെയ്യാൻ ഡിവൈസിന് കഴിയും. ഉദാഹരണത്തിന് വീഡിയോ സ്ട്രീമിംഗ്, ബ്രൗസിംഗ്, കാഷ്വൽ ഗെയിമിങ്, വീഡിയോ കോളിംഗ് എന്നിവയ്ക്കായി ഈ ഡിവൈസ് ഉപയോഗിച്ചു. ഇതിൽ ഭൂരിഭാഗം കാര്യങ്ങളും കുഴപ്പമില്ലാതെ നടന്നു. എന്നാൽ ചിലപ്പോഴൊക്കെ പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. റസ്പോൺസ് ടൈമിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടു. ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ദി-ബോക്‌സിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ ഏറ്റവും പുതിയ റിയൽമി യുഐ ഉണ്ട്. എന്നാൽ ഇത് ആൻഡ്രോയിഡ് 12 ഉപയോഗിച്ച് വരുന്നതായിരുന്നു നല്ലത്.

റിയൽമി നാർസോ 50എ പ്രൈം: മികച്ച ബാറ്ററി ബാക്ക് അപ്പ്

റിയൽമി നാർസോ 50എ പ്രൈം: മികച്ച ബാറ്ററി ബാക്ക് അപ്പ്

റിയൽമി നാർസോ 50എ പ്രൈമിൽ വലിയ ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഈ ഡിവൈസിൽ 5,000 mAh ബാറ്ററിയുണ്ട്. ബോക്സിൽ ഒരു ചാർജർ ന.കിയിട്ടില്ല എന്നത് പോരായ്മ തന്നെയാണ്. മൊത്തത്തിലുള്ള ബാറ്ററി പെർഫോമൻസ് വളരെ മികച്ചതാണ്, ദീർഘനേരം ചാർജ് ചെയ്യുമ്പോൾ പ്ലാസ്റ്റിക് ബോഡി അൽപ്പം ചൂടാകുന്നു. എന്നാൽ ഇത് മിക്കവാറും എല്ലാ സ്മാർട്ട്ഫോണുകൾക്കും ഉണ്ടാകാറുള്ള കാര്യമാണ്.

റിയൽമി നാർസോ 50എ പ്രൈം: മാന്യമായ എൻട്രി-ലെവൽ ഫോൺ

റിയൽമി നാർസോ 50എ പ്രൈം: മാന്യമായ എൻട്രി-ലെവൽ ഫോൺ

റിയൽമി നാർസോ 50എ പ്രൈം അടിസ്ഥാന സവിശേഷതകൾ നൽകുന്ന ഡിവൈസ് ആണെങ്കിലും ഈ സെഗ്‌മെന്റിൽ മികച്ച ഡിവൈസ് തന്നെയാണ്. ക്യാമറകൾ തന്നെയാണ് ഈ ഡിവൈസിനെ മികച്ച ചോയിസാക്കി മാറ്റുന്നത്. ആൻഡ്രോയിഡ് ഒഎസിന്റെ പഴയ പതിപ്പുള്ള 4ജി മാത്രമുള്ള ഡിവൈസ് ആണെങ്കിലും റിയൽമി നാർസോ 50എ പ്രൈം മികച്ചൊരു ചോയിസ് തന്നെയാണ്.

കാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽകാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽ

Best Mobiles in India

English summary
Realme Narzo 50A Prime arrived in India a few days ago with great features including triple camera setup and stylish design. Let's see a detailed review of this smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X