മെയ് മാസത്തിൽ വാങ്ങാവുന്ന 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിൽ എൻട്രി ലെവൽ എന്ന് വിളിക്കുന്ന സ്മാർട്ട്ഫോണുകളാണ് 10000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്നത്. ഇതിൽ തന്നെ 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളും ഉണ്ട്. ഫീച്ചർ ഫോണിൽ നിന്നും സ്മാർട്ട് ഫോണിലേക്ക് മാറുന്ന ആളുകൾക്കും വാട്സ്ആപ്പ് പോലുള്ള ചെറിയ ആവശ്യങ്ങൾക്ക് മാത്രം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസുകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്.

 

8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

റിയൽമി, റെഡ്മി, ഇൻഫിനിക്സ് തുടങ്ങിയ മുൻനിര ബ്രാന്റുകളെല്ലാം ഇന്ത്യയിൽ 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഈ മാസം വാങ്ങാവുന്ന ഇന്ത്യയിലെ മികച്ച എൻട്രി ലെവൽ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്.

റിയൽമി നാർസോ 50ഐ

റിയൽമി നാർസോ 50ഐ

വില: 7,499 രൂപ

6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള റിയൽമി നാർസോ 50ഐ സ്മാർട്ട്ഫോൺ എൻട്രി ലെവൽ വിഭാഗത്തിലെ ഇപ്പോഴത്തെ ജനപ്രിയ ഡിവൈസാണ്. 5,000എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോണിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പേസുമുണ്ട്. ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 എംപി പിൻ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയുമാണ് ഡിവൈസിലുള്ളത്. റിയൽമി നാർസോ 50ഐ ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ഗോ എഡിഷനിൽ പ്രവർത്തിക്കുന്നു.

മെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

റെഡ്മി 9എ
 

റെഡ്മി 9എ

വില: 6,999 രൂപ

റെഡ്മി 9എ സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് (16.59 സെമി) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 720 x 1600 പിക്സൽ സ്‌ക്രീൻ റെസലൂഷനും ഉണ്ട്. മീഡിയടെക് ഡൈമൻസിറ്റി ജി25 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മി 9എ പ്രവർത്തിക്കുന്നത്. 5000 mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് വേർഷൻ10 (Q)ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 13 എംപി പ്രൈമറി സെൻസറാണ് ഈ ഡിവൈസിന്റെ പിൻ വശത്ത് റെഡ്മി നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയും നൽകിയിട്ടുണ്ട്.

പോക്കോ സി3

പോക്കോ സി3

വില: 7,499 രൂപ

പോക്കോ സി3 സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് (16.59 സെ.മീ) 269 ​​പിപിഐ ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. ഒക്ടാ കോർ, 2.3 GHz മീഡിയടെക് ഹീലിയോ ജി35 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 3 ജിബി റാമും ഈ ഡിവൈസിലുണ്ട്. മൂന്ന് പിൻ ക്യാമറകളാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 13 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം രണ്ട് 2 എംപി ക്യാമറകൾ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി മുൻ ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. 5000 mAh ബാറ്ററിയും ഈ ഫോണിലുണ്ട്.

ഇൻഫിനിക്സ് സ്മാർട്ട് 5

ഇൻഫിനിക്സ് സ്മാർട്ട് 5

വില: 7,199 രൂപ

ഇൻഫിനിക്സ് സ്മാർട്ട് 5 എൻട്രി ലെവലിൽ തന്നെ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോണാണ്. 6.82 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്പേസുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി25 പ്രോസസറാണ്. ഫോണിന് പിന്നിൽ 13എംപി എഐ ഡ്യുവൽ ക്യാമറ സെറ്റപ്പും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയും നൽകിയിട്ടുണ്ട്. 6,000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7.0ൽ പ്രവർത്തിക്കുന്നു. ഗ്രീൻ, ബ്ലൂ, പർപ്പിൾ, ബ്ലാക്ക് കളർ വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാണ്.

ഐഫോൺ 14 മുതൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 വരെ ഈ വർഷം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾഐഫോൺ 14 മുതൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 വരെ ഈ വർഷം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ

റിയൽമി സി20

റിയൽമി സി20

വില: 7,499 രൂപ

റിയൽമി സി20 ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണാണ്. വാട്ടർഡ്രോപ്പ് നോച്ച് ഉള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 1,600 x 720 പിക്സൽ റസലൂഷൻ സ്ക്രീൻ ഉണ്ട്. മീഡിയടെക് ഹീലിയോ ജി35 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് റിയൽമി സി20 പ്രവർത്തിക്കുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജും ഡിവൈസിലുണ്ട്. ഡിവൈസിന്റെ പിന്നിൽ ഒരു ക്യാമറ മാത്രമാണ് ഉള്ളത്. 4പി ലെൻസ് എഎഫ്, 4x ഡിജിറ്റൽ സൂം എന്നിവ സപ്പോർട്ട് ചെയ്യുന്ന 8 മെഗാപിക്‌സൽ എഐ പിൻ ക്യാമറയാണ് ഇത്. 5 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

ജിയോണി മാക്സ് പ്രോ

ജിയോണി മാക്സ് പ്രോ

വില: 7,299 രൂപ

ജിയോണി മാക്സ് പ്രോ സ്മാർട്ട്‌ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയും 6,000mAh ബാറ്ററിയും ഉണ്ട്. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്പേസുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ പ്രോസസറാണ്. രണ്ട് പിൻ ക്യാമറകളാണ് ഈ ഡിവൈസിലുള്ളത്. 13 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 2 എംപി സെക്കന്ററി ക്യാമറയും ഉണ്ട്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് ഉള്ളത്. ചുവപ്പ്, നീല, കറുപ്പ് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

ടെക്നോ സ്പാർക്ക് 7

ടെക്നോ സ്പാർക്ക് 7

വില: 7,990 രൂപ

ടെക്നോ സ്പാർക്ക് 7 സ്മാർട്ട്ഫോണിൽ 720 x 1600 റെസലൂഷനും 90.34% ബോഡി സ്‌ക്രീൻ റേഷിയോവും 20:9 അസ്പാക്ട് റേഷിയോവും 480 നിറ്റ്‌സ് ബ്രൈറ്റ്നസുമുള്ള 6.52 ഇഞ്ച് ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ആൻഡ്രോയിഡ് 11 ബേസ്ജ് ഹൈഒഎസ് 7.5ലാണ് സ്പാർക്ക് 7 പ്രവർത്തിക്കുന്നത്. 1.8 GHz സിപിയു, ഒക്ടാ കോർ മീഡിയടെക് ഹെലിയോ എ25 പ്രോസസർ എന്നിവയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 3 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 16 എംപിയാണ് ഫോണിലുള്ള പിൻ ക്യാമറ. 8 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിലുണ്ട്. 6000 എംഎഎച്ച് വലിയ ബാറ്ററിയാണ് ഈ ഡിവൈസിൽ ടെക്നോ നൽകിയിട്ടുള്ളത്.

20,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ20,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Best Mobiles in India

English summary
Take a look at the best smartphones in India priced below Rs 8000 that can be purchased in the month of May. This list includes devices from brands like Realme, Redmi and Infinix.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X