Home
Mobile

വില കേട്ടാൽത്തന്നെ വാങ്ങാൻ മൂഡ് വരും! റിയൽമി P4 5G, ​P4 പ്രോ 5G സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി

റിയൽമി തങ്ങളുടെ പി സീരീസിലേക്ക് പുതിയ രണ്ട് കരുത്തൻ സ്മാർട്ട്ഫോണുകൾ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. പുതിയ പി4 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് റിയൽമി പി4 ​5ജി (realme P4 5G), റിയൽമി പി4 പ്രോ 5ജി (realme P4 Pro 5G) എന്നിങ്ങനെ രണ്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്. പ്രത്യേക ചിപ്പുകളുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് ഈ രണ്ട് മോഡലുകളും മികച്ച വിഷ്വൽ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. 7000 എംഎം² എയർഫ്ലോ വിസി കൂളിംഗ് സിസ്റ്റം ഇരുമോഡലുകളിലും ഉണ്ട്. കൂടാതെ ഒട്ടനവധി എഐ ഫീച്ചറുകളും ഇവ വാഗ്ദാനം ചെയ്യുന്നു.

റിയൽമി P4 5Gയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz വരെ PWM ഡിമ്മിംഗ് എന്നിവയും ഇതിലുണ്ട്. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

പവറ് വന്നല്ലോ! റിയൽമി P4 5G, ​P4 പ്രോ 5G സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ

MOST READ: ഓണം വരവായി... BSNL ഓഫറിനൊപ്പം സന്തോഷം ഇരട്ടിയാക്കൂ; ഉപദേശവുമായി ബിഎസ്എൻഎൽ കേര

മാലി-G615 MC2 GPU, 6GB / 8GB LPDDR4X റാം, 14GB വരെ വെർച്വൽ റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ ഈ സ്റ്റാന്റേർഡ് മോഡൽ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഇതിന് ഉറപ്പ് നൽകുന്നു.

റിയൽമി പി4 5ജിയുടെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും (സോണി IMX480 സെൻസർ, f/2.4 അപ്പേർച്ചർ, 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 + IP66 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. AI സ്മാർട്ട് ചാർജിംഗ്, ഗെയിമിംഗിനുള്ള ബൈപാസ് ചാർജിംഗ്, റിവേഴ്‌സ് ചാർജിംഗ് ഫീച്ചറുകളെയും ഇത് പിന്തുണയ്ക്കുന്നു.

റിയൽമി P4 5ജി വില

റിയൽമി P4 5ജിയുടെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 18,499 രൂപയും 8GB + 128GB വേരിയന്റിന് 19,499 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 21,499 രൂപയും ആണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2,500 ബാങ്ക് ഡിസ്കൗണ്ടും 1,000 എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമായതിനാൽ ഇവ യഥാക്രമം 14999 രൂപ, 15999 രൂപ, 17999 രൂപ വിലകളിൽ വാങ്ങാനാകും.

പവറ് വന്നല്ലോ! റിയൽമി P4 5G, ​P4 പ്രോ 5G സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ

റിയൽമി പി4 5ജി ലഭ്യത

റിയൽമി P4 ന്റെ മുൻകൂർ വിൽപ്പന ഓഗസ്റ്റ് 20 ന് വൈകുന്നേരം 6 നും 10 നും ഇടയിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. ഓപ്പൺസെയിൽ ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഫ്ലിപ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, മെയിൻലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും. സ്റ്റീൽ ഗ്രേ, എഞ്ചിൻ ബ്ലൂ, ഫോർജ് റെഡ് എന്നീ കളർഓപ്ഷനുകളിലാണ് വാങ്ങാനാകുക.

റിയൽമി P4 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ

144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (2800×1280 പിക്സലുകൾ) OLED ഡിസ്പ്ലേ, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് റിയൽമി പി4 പ്രോ 5ജിയുടെ കരുത്ത്. അ‌ഡ്രിനോ 722 GPU, 8GB / 12GB LPDDR4X റാം, 14GB വരെ വെർച്വൽ റാം, 128GB/256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകളും പി4 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ പ്രോ മോഡലിൽ ഉള്ളത്. അ‌തിൽ 1/1.56″ സോണി IMX896 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K വരെ 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 1/2.88″ OV50D സെൻസറുള്ള 50MP സെൽഫി ക്യാമറയും (f/2.4 അപ്പർച്ചർ, 4K വരെ വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0 എന്നിവയും ഇതിലുണ്ട്.

പവറ് വന്നല്ലോ! റിയൽമി P4 5G, ​P4 പ്രോ 5G സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ

80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് റിയൽമി പി4 പ്രോ 5ജിയിൽ ഉള്ളത്. 10W റിവേഴ്‌സ് ചാർജിങ് പിന്തുണയുമുണ്ട്. 162.27×76.16×7.68mm വലിപ്പവും 189 ഗ്രാം ഭാരവും ഇതിനുണ്ട്. ബിർച്ച് വുഡ്, ഡാർക്ക് ഓക്ക് വുഡ്, മിഡ്‌നൈറ്റ് ഐവി എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക.

റിയൽമി പി4 പ്രോ 5ജി വില

റിയൽമി പി4 പ്രോ 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB+256GB വേരിയന്റിന് 26,999 രൂപയും 12GB+256GB ടോപ് വേരിയന്റിന് 28,999 രൂപയും ആണ് വില. എന്നാൽ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും 2000 രൂപ എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്തിയാൽ ഇവ യഥാക്രമം 19999 രൂപ, 21999 രൂപ, 23999 രൂപ വിലകളിൽ വാങ്ങാനാകും.

റിയൽമി പി4​ പ്രോ 5ജിയുടെ ലഭ്യത

ഓഗസ്റ്റ് 27 ന് ഉച്ചയ്ക്ക് 12 മണി മുതൽ അർദ്ധരാത്രി വരെ ഉപഭോക്താക്കൾക്ക് ലോഞ്ച് ഓഫർ സഹിതം ഈ ഫോൺ ലഭ്യമാകും, ഓപ്പൺ സെയിൽ ഓഗസ്റ്റ് 27ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, മെയിൻലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Realme P4 5G and Realme P4 Pro 5G smartphones have been launched in India. The base model of the P4 5G is priced at Rs 14,999 with offers. The P4 Pro 5G can be purchased at a starting price of Rs 19,999. The Realme P4 Pro 5G will go on sale from 12 noon on August 27 with offers. The Realme P4 5G open sale will start on August 25 at 12 noon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X